ചാലക്കുടി: ചാലക്കുടി മണ്ഡലത്തില്‍ തെറ്റായ പ്രചാരണങ്ങള്‍ നടത്തി എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പര്യടനം നടത്തുന്നതിനെതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കാന്‍ ഒരുങ്ങുന്നു. ചാലക്കുടി മണ്ഡലത്തില്‍ എം.പിയായിരിക്കെ ഇന്നസെന്റ് നടത്തിയെന്നു പറയുന്ന വികസനപ്രവര്‍ത്തനത്തെ ചൊല്ലിയാണ് വിവാദം. സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളെ വരെ തന്റെ വികസന പ്രവര്‍ത്തനങ്ങളായി കണക്കാക്കിയാണ് മണ്ഡലത്തില്‍ പ്രചാരണം നടത്തുന്നത്. പ്രചാരണ യോഗങ്ങളിലെല്ലാം നേതാക്കള്‍ ഈ തെറ്റായ കണക്കുകള്‍ നിരത്തിയാണ് പ്രസംഗിക്കുന്നത്.

തെരഞ്ഞെടുപ്പ് വിജയത്തിനായി പെരും നുണകളെ പ്രചരിപ്പിക്കുന്നതിനെതിരെ മണ്ഡലത്തില്‍ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. ഇതേ തുടര്‍ന്നാ
ണ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങുന്നത്.