ദേശീയപാത സര്‍വേക്കെതിരെ നടക്കുന്ന സമരത്തെ ലാത്തി കൊണ്ട് നേരിടാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോക്കും ലാത്തിയും ഉപയോഗിച്ച് സമരം തകര്‍ക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ട. കേരളത്തില്‍ പട്ടാള ഭരണമാണോ നിലനില്‍ക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.

സര്‍വേക്ക് മുന്‍പ് സര്‍വ കക്ഷി യോഗം വിളിക്കാമെന്ന വാഗ്ദാനം സര്‍ക്കാര്‍ ലംഘിച്ചു. സമരക്കാരെ തീവ്രവാദികളെന്ന് ആക്ഷേപിച്ച വിജയരാഘവും ജി സുധാകരനും മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ദോശീയ പാത സര്‍വേക്കെതിരെ നടന്ന സമരത്തിനിടെ മലപ്പുറം തലപ്പാറയില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.