Connect with us

Culture

രാജീവ് ഗാന്ധി കൊല്ലപ്പെടും മുന്‍പേ രാജീവിന് ശേഷമുള്ള ഇന്ത്യയെ വിലയിരുത്തി സിഐഎ

Published

on

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി കൊല്ലപ്പെടുന്നതിന് അഞ്ച് വര്‍ഷം മുമ്പ് തന്നെ അദ്ദേഹത്തിന്റെ മരണമോ, രാഷ്ടീയത്തില്‍ പിന്‍വാങ്ങലോ പെട്ടെന്നുണ്ടായാല്‍ ഇന്ത്യക്ക് എന്ത് സംഭവിക്കുമെന്ന് അമേരിക്കന്‍ ചാര സംഘടന സിഐഎ വിലയിരുത്തിയതായി രേഖകള്‍. ‘രാജീവിന് ശേഷം ഇന്ത്യ…….’ എന്ന ഭാഗികമായി നീക്കം ചെയ്ത തലക്കെട്ടാണ് 23 പേജ് വരുന്ന റിപ്പോര്‍ട്ടിന് നല്‍കിയിരിക്കുന്നത്. ഇന്ത്യയെ സംബന്ധിക്കുന്ന വിവിധ രഹസ്യ രേഖകള്‍ നേരത്തെ സിഐഎ പുറത്ത് വിട്ടിരുന്നു. 1986 ജനുവരി വരെയുള്ള വിവരങ്ങളെ ആസ്പദമാക്കിയുള്ള ഈ റിപ്പോര്‍ട്ടിന്റെ പല ഭാഗങ്ങളും മാറ്റി നിര്‍ത്തിയ ശേഷമാണ് പുറത്ത് വിട്ടിരിക്കുന്നത്. രാജീവ് ഗാന്ധി പൊടുന്നനെ അധികാരമൊഴിയുകയാണെങ്കില്‍ ഉടലെടുക്കാവുന്ന ദേശീയ അന്തര്‍ദേശീയ സാഹചര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
രാജീവ് ഗാന്ധി കൊല്ലപ്പെടാനുള്ള സാധ്യത വളരെ അധികമാണ്. 1989ല്‍ ഭരണകാലം കഴിയുന്നതിന് മുമ്പ് തന്നെ അപായപ്പെടുത്താനുളള ശ്രമങ്ങളുണ്ടാവാം. വധിക്കാന്‍ ഒന്നിലധികം തീവ്രകക്ഷിള്‍ ശ്രമിച്ചേക്കാം. സിഖ്, കശ്മീര്‍ മുസ്‌ലിം വിഭാഗങ്ങളാണ് രാജീവിനെ വധിക്കുന്നതെങ്കില്‍ വടക്കന്‍ മേഖലയില്‍ സൈന്യത്തെ വിന്യസിക്കേണ്ട ശക്തമായ വര്‍ഗീയ കലാപമുണ്ടാകാം. എന്നാല്‍, തമിഴ് പുലികള്‍ രാജീവിനെ കൊല്ലാനുള്ള സാധ്യതയെ കുറിച്ച് രേഖകളില്‍ വ്യക്തമല്ല. ശ്രീലങ്കന്‍ തമിഴരും സിംഹള സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ രാജീവിന്റെ മധ്യസ്ഥ ശ്രമങ്ങളെ കുറിച്ച് പറയുന്ന ഭാഗം ഭാഗികമാണ്. രാജീവ് ഗാന്ധി കൊല്ലപ്പെടുകയാണെങ്കില്‍, നരസിംഹ റാവുവോ, വി.പി സിങോ ഇടക്കാല പ്രധാനമന്ത്രിയാകും. ആര് പിന്‍ഗാമിയായി വന്നാലും രാജീവിന്റെ മരണം യുഎസ് താല്‍പര്യങ്ങള്‍ക്ക് എതിരായിരിക്കും. പട്ടാള അട്ടിമറി തടയുന്നതിന് ഒരു കൂട്ടുകക്ഷി മന്ത്രിസഭ അധികാരത്തിലെത്താന്‍ സാധ്യതയുണ്ട്. എന്നിങ്ങനെയാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. രാജീവ് ഗാന്ധി രാജിവെയ്ക്കാനുള്ള സാധ്യത റിപ്പോര്‍ട്ട് തള്ളികളയുന്നു. രാജീവ് ഗാന്ധിയുടെ മരണത്തിനു യുഎസ്, സോവിയറ്റ് യൂണിയന്‍ എന്നിവയുമായുള്ള ഇന്ത്യയുടെ ബന്ധങ്ങളില്‍ വന്നേക്കാവുന്ന വ്യതിയാനവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

Film

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മാതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം: സൗബിന് ഷാഹിറിന് നോട്ടീസ്‌

കള്ളപ്പണ ഇടപാടുകളിലാണ് അന്വേഷണം നടക്കുന്നത്

Published

on

കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളായ പറവ ഫിലിംസിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം. പറവ ഫിലിംസ് കള്ളപ്പണം ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്നാണ് ഇ.ഡി അന്വേഷിക്കുക. ഇതുമായി ബന്ധപ്പെട്ട് നടൻ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവരെ ഇ.ഡി ചോദ്യം ചെയ്യും.

ഇതിനായി സൗബിൻ ഷാഹിറിന് നോട്ടീസ് നൽകിയിട്ടുണ്ട്. കള്ളപ്പണ ഇടപാടുകളിലാണ് അന്വേഷണം നടക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയ്ക്ക് 7 കോടി രൂപ മുടക്കിയ വ്യക്തിക്ക് 250 കോടി ലാഭമുണ്ടാക്കിയിട്ടും മുടക്കുമുതൽ പോലും നൽകിയില്ലെന്നായിരുന്നു പരാതി.

നേരത്തേ സിനിമയുടെ ലാഭവിഹിതം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടന്നതിലും പറവ ഫിലിംസിനെതിരെ കേസുണ്ട്. ഏഴുകോടി രൂപ സിനിമയ്ക്കായി മുടക്കിയാല്‍ 40 % ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത ശേഷം വഞ്ചിച്ചെന്ന് കാട്ടി അരൂര്‍ സ്വദേശി സിറാജ് വലിയതറ ഹമീദ് നല്‍കിയ കേസില്‍ നിര്‍മാതാക്കള്‍ തട്ടിപ്പ് നടത്തിയെന്ന് കേസന്വേഷിച്ച മരട് പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണവുമായി ഇ.ഡിയും എത്തുന്നത്.

Continue Reading

Celebrity

നടി മാളബിക ദാസിനെ മരിച്ചനിലയിൽ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയിൽ

ഫ്ലാറ്റിൽ നിന്ന് ദുർ​ഗന്ധമുണ്ടായതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു

Published

on

മുംബൈ: ബോളിവുഡ് നടി നൂർ മാളബിക ദാസിനെ (32) മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ ഫ്ലാറ്റിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂൺ ആറിനാണ് നടി മരിച്ചത്. ഫ്ലാറ്റിൽ നിന്ന് ദുർ​ഗന്ധമുണ്ടായതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു.

തുടർന്ന് പൊലീസെത്തി ഫ്ലാറ്റിൽ പരിശോധന നടത്തിയപ്പോഴാണ് അഴുകിയ നിലയിൽ നടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗോരേഗാവിലെ സിദ്ധാർത്ഥ് ആശുപത്രിയിലേക്ക് മാറ്റി.

അസം സ്വദേശിയായ നൂർ അഭിനയ രംഗത്തേക്കെത്തുന്നതിന് മുമ്പ് ഖത്തർ എയർവേയ്‌സിൽ എയർ ഹോസ്റ്റസായിരുന്നു. കജോൾ നായികയായെത്തിയ ദ് ട്രയലിൽ ശ്രദ്ധേയമായ വേഷത്തിൽ നൂർ അഭിനയിച്ചിട്ടുണ്ട്. സിസ്‌കിയാൻ, വാക്ക്മാൻ തുടങ്ങി നിരവധി വെബ് സീരീസുകളിലും നടി ഭാഗമായിട്ടുണ്ട്.

Continue Reading

Film

‘മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്നു’;’ഹമാരെ ബാരാ’ ചിത്രത്തിന്റെ റിലീസ് വിലക്കേര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍

സംസ്ഥാനത്തെ മതസാഹോദര്യവും സമാധാനാന്തരീക്ഷവും തകര്‍ക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്

Published

on

ഹിന്ദി ചിത്രം ‘ഹമാരെ ബാരാ’യുടെ ചിത്രീകരണം നിരോധിച്ച് കര്‍ണാടക. അടുത്തൊരു ഉത്തരവുണ്ടാകുന്നതു വരെയാണു വിലക്ക്. സിനിമയില്‍ മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മുസ്‌ലിം സംഘടനകളുടെ പ്രതിഷേധം നടക്കുന്നതിനിടെയാണു സംസ്ഥാനത്തെ തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതു തടഞ്ഞിരിക്കുന്നത്.

1964ലെ കര്‍ണാടക സിനിമാ(നിയന്ത്രണ) നിയമം പ്രകാരമാണ് സിദ്ധരാമയ്യ സര്‍ക്കാരിന്റെ നടപടി. നിരവധി സംഘടനാ നേതാക്കള്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. ചിത്രം റിലീസ് ചെയ്യുന്നതിനു പുറമെ ഇലക്ട്രോണിക് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ചിത്രത്തിന്റെ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കുണ്ട്. സംസ്ഥാനത്തെ മതസാഹോദര്യവും സമാധാനാന്തരീക്ഷവും തകര്‍ക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.

മുസ്‌ലിം സമുദായത്തെ ബോധപൂര്‍വം വേട്ടയാടുന്നതാണു ചിത്രമെന്നാണു പരാതി ഉയര്‍ന്നിരിക്കുന്നത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കുകയാണു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടി ഇതിനോടകം പല സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.

Continue Reading

Trending