News
ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടു
ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഹനിയ്യ.

ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മാഈൽ ഹനിയ്യ കൊല്ലപ്പെട്ടു. തെഹ്റാനിലുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഇറാൻ സൈന്യം അറിയിച്ചു.
ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഹനിയ്യ. ചൊവ്വാഴ്ച നടന്ന ചടങ്ങിന് മുമ്പ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ഹനിയ്യ താമസിച്ച വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തിനു പിന്നിലെ കൂടുതൽ വിവരങ്ങൾ ഇറാൻ പുറത്തുവിട്ടിട്ടില്ല. കൊലപാതകത്തിനു പിന്നിൽ ഇസ്രാഈലാണെന്ന് ഹമാസ് ആരോപിച്ചു. ഖത്തറിൽ താമസിച്ചാണ് ഹമാസിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. ഗസ്സയിൽ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തിൽ ഹനിയ്യയുടെ മക്കളും പേരമക്കളും കൊല്ലപ്പെട്ടിരുന്നു.
2006ൽ ഫലസ്തീൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1989ൽ ഇസ്രാഈൽ ജയിലിലടച്ച ഹനിയ്യയെ മൂന്ന് വർഷത്തിന് ശേഷമാണ് മോചിപ്പിച്ചത്. പിന്നീട് ലബനാനിലേക്ക് നാടു കടത്തി. ഒരു വർഷത്തിന് ശേഷം ഓസ്ലോ കരാർ വ്യവസ്ഥയനുസരിച്ചാണ് വിട്ടയച്ചത്. ഫലസ്തീനിലേക്ക് മടങ്ങിയ ഹനിയ്യ സുരക്ഷ കണക്കിലെടുത്താണ് പിന്നീട് ഖത്തറിലേക്ക് താമസം മാറ്റിയത്.
സംഭവത്തിൽ ഇസ്രാഈൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബുധനാഴ്ച രാവിലെയാണ് ഹനിയ്യ താമസിച്ച വീടിനുനേരെ ആക്രമണം നടന്നതെന്ന് ഇറാൻ ഇസ്ലാമിക് റെവലൂഷനറി ഗാർഡ് പത്രക്കുറിപ്പിൽ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയായിരുന്നു ഇറാൻ പ്രസിഡന്‍റിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ്. കൊലപാതകം ഭീരുത്വം നിറഞ്ഞതാണെന്നും വെറുതെയാവില്ലെന്നും ഹമാസ് പ്രതിനിധി മൂസ അബു മർസൂക് പ്രതികരിച്ചു.
കഴിഞ്ഞ ഏപ്രിലിൽ ഗസ്സ സിറ്റിക്ക് സമീപത്തെ അൽ-ഷാതി അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹനിയ്യയുടെ മക്കൾ കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ച കാറിന് നേരെയാണ് വ്യോമാക്രമണം നടന്നത്. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ബന്ധുക്കളെ സന്ദർശിക്കാൻ പോകുമ്പോഴാണ് ആക്രമണം. ഹനിയ്യയുടെ 3 ആൺമക്കളും നാല് പേരക്കുട്ടികളുമാണ് കൊല്ലപ്പെട്ടത്. ഹാസിം, അമീർ, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ട മക്കൾ.
kerala
താമരശ്ശേരിയില്‍ നാലാം ക്ലാസുകാരിയുടെ മരണം; സഹോദരന് അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന് പ്രാഥമിക പരിശോധന ഫലം
താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌കരം ജ്വരം ബാധിച്ച് മരിച്ച നാലാം ക്ലാസ് വിദ്യാര്‍ഥിനി അനയയുടെ സഹോദരന് അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന്
പ്രാഥമിക പരിശോധന ഫലം.

താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌കരം ജ്വരം ബാധിച്ച് മരിച്ച നാലാം ക്ലാസ് വിദ്യാര്‍ഥിനി അനയയുടെ സഹോദരന് അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന്
പ്രാഥമിക പരിശോധന ഫലം. വിദഗ്ധ പരിശോധനക്കായി വീണ്ടും സാമ്പിള്‍ ശേഖരിക്കും. കുട്ടിയുടെ നട്ടെല്ലില്‍ നിന്ന് സാമ്പിള്‍ എടുത്ത് പരിശോധനയ്ക്ക് അയക്കും.
അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സമാന രോഗലക്ഷണങ്ങളോടെ ഇന്നലെ വൈകിട്ടാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. ഏഴു വയസുള്ള സഹോദരന് പനിയും ശര്‍ദിയും അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അനയക്കൊപ്പം സഹോദരനും കുളത്തില്‍ കുളിച്ചിരുന്നു. കുട്ടിയുടെ സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതോടെ സഹോദരന് അമീബിക് മസ്തിഷ്‌ക ജ്വരമില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച സ്‌കൂള്‍ വിട്ടുവന്നതിനുശേഷമാണ് അനയയ്ക്ക് പനി ലക്ഷണങ്ങള്‍ കണ്ടത്. വ്യാഴാഴ്ച രാവിലെ താമരശ്ശേരി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.
മരണം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. വീടിന് സമീപമുള്ള കുളത്തില്‍ കുട്ടി കുളിച്ചിരുന്നുവെന്നാണ് വിവരം. കുളത്തിലേത് ഉള്‍പ്പെടെ ജല സാംപിളുകള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചിരുന്നു.
kerala
തൃശ്ശൂര്‍ മണ്ണുത്തി ഇടപ്പള്ളി ദേശീയപാത; സുപ്രീംകോടതി ഇടപെട്ടിട്ടും കുഴികള്‍ അടച്ചില്ല
കോറി വേസ്റ്റ് റോഡില്‍ കൊണ്ടുവന്നിട്ട് കുഴികള്‍ അടക്കാനുള്ള താത്കാലിക ശ്രമം മാത്രാണ് കരാര്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

തൃശ്ശൂര്‍ മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിലെ കുഴികള്‍ സുപ്രീംകോടതി ഇടപെട്ടിട്ടും അടയ്ക്കാതെ നാഷണല്‍ ഹൈവേ അതോറിറ്റിയും കരാര്‍ കമ്പനിയും. കോറി വേസ്റ്റ് റോഡില്‍ കൊണ്ടുവന്നിട്ട് കുഴികള്‍ അടക്കാനുള്ള താത്കാലിക ശ്രമം മാത്രാണ് കരാര്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു. അപകടത്തില്‍പ്പെടുന്നതില്‍ ഏറെയും ഇരുചക്രവാഹനങ്ങളാണ്.
ഗതാഗത കുരുക്ക് കാരണം ടോള്‍പിരിവ് അടക്കം നാലാഴ്ചത്തേക്ക് തടഞ്ഞിട്ടും പരിഹാരമായില്ല. റോഡ് നന്നാക്കൂ എന്നിട്ടാകാം ടോള്‍ പിരിവ് എന്നായിരുന്നു ഹൈക്കോടതി നിലപാട്. ഇന്നലെ ഹൈക്കോടതി ഉത്തരവിനെതിരെ നാഷണല്‍ ഹൈവേ അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും രൂക്ഷ വിമര്‍ശനമാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.
kerala
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കണ്ണൂര്‍ ,കാസര്‍ഗോഡ്, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍ ,കാസര്‍ഗോഡ്, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അടുത്ത രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
-
kerala3 days ago
സൗദി കെ.എം.സി.സി സെൻ്റർ ശിലാസ്ഥാപനം നാളെ
-
kerala3 days ago
തിരുവനന്തപുരത്തെ സ്‌കൂള്‍ തിരഞ്ഞെടുപ്പില്‍ വോട്ടു വാങ്ങാന്‍ എസ്എഫ്ഐ മദ്യം വിതരണം ചെയ്തതായി പരാതി
-
Cricket3 days ago
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ബോബ് സിംപ്സണ് അന്തരിച്ചു
-
crime3 days ago
കോഴിക്കോട് 237 ഗ്രാം എംഡിഎംഎ പിടിക്കൂടി
-
Cricket3 days ago
സഞ്ജുവിന് വേണ്ടി കൊല്‍ക്കത്തയുടെ വമ്പന്‍ നീക്കം; സിഎസ്കെയ്ക്കും വെല്ലുവിളി
-
india3 days ago
മിന്നു മണിയുടെ തിളക്കത്തില്‍ ഇന്ത്യ എയ്ക്ക് രണ്ടാം ഏകദിനത്തില്‍ ആവേശകരമായ ജയം; പരമ്പര സ്വന്തമാക്കി
-
india3 days ago
കിഷ്ത്വാർ മേഘവിസ്ഫോടനം; മരണസംഖ്യ ഇനിയും ഉയരും, കണ്ടെത്താനുള്ളത് 80 പേരെ
-
india3 days ago
ബംഗളൂരു ബന്നര്‍ഘട്ട പാര്‍ക്കില്‍ സഫാരിക്കിടെ 13കാരനെ പുലി ആക്രമിച്ചു