Connect with us

kerala

മോശം കാലാവസ്ഥ, യാത്ര ഒഴിവാക്കണമെന്ന് അധികൃതർ; രാഹുലിന്‍റെയും പ്രിയങ്കയുടെയും നാളത്തെ വയനാട് സന്ദർശനം മാറ്റിവെച്ചു

സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും എത്രയും വേഗം വയനാട്ടിലെ ജനങ്ങളുടെ അടുത്ത് എത്തിച്ചേരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Published

on

മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും നാളത്തെ വയനാട് സന്ദർശനം മാറ്റിവെച്ചു. ഇടതടവില്ലാതെ പെയ്യുന്ന മഴയും പ്രതികൂല കാലാവസ്ഥയും കാരണം യാത്ര മാറ്റിവെക്കണമെന്ന് അധികൃതർ ആവശ്യപ്പെടുകയായിരുന്നു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും എത്രയും വേഗം വയനാട്ടിലെ ജനങ്ങളുടെ അടുത്ത് എത്തിച്ചേരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

“ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ കാണാനും സ്ഥിതിഗതികൾ വിലയിരുത്താനും ഞാനും പ്രിയങ്കയും നാളെ വയനാട് സന്ദർശിക്കാനിരിക്കുകയായിരുന്നു. എന്നാൽ, ഇടതടവില്ലാതെ പെയ്യുന്ന മഴയും പ്രതികൂല കാലാവസ്ഥയും കാരണം ഞങ്ങൾക്ക് ഇറങ്ങാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു.

എത്രയും വേഗം ഞങ്ങൾ സന്ദർശിക്കുമെന്ന് വയനാട്ടിലെ ജനങ്ങൾക്ക് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആവശ്യമായ എല്ലാ സഹായവും നൽകുകയും ചെയ്യും. ഈ വിഷമഘട്ടത്തിൽ വയനാട്ടിലെ ജനങ്ങൾക്കൊപ്പമാണ് ഞങ്ങളുടെ ചിന്തകൾ” – രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലപ്പുറം പരാമർശം: ‘എന്തോ ഒളിക്കുന്നു’; മുഖ്യമന്ത്രിക്ക് രൂക്ഷമായ ഭാഷയിൽ ഗവർണറുടെ കത്ത്

മുഖ്യമന്ത്രി എന്തോ ഒളിക്കുന്നുണ്ടെന്നും സാങ്കേതികത്വം പറഞ്ഞു ക്രിമിനൽ പ്രവർത്തനം മറച്ചു വെക്കാൻ ആകില്ലെന്നും  പറഞ്ഞു കൊണ്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ കത്തെഴുതിയത്

Published

on

മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രിക്ക് രൂക്ഷമായ ഭാഷയിൽ ഗവർണറുടെ കത്ത്. മുഖ്യമന്ത്രി എന്തോ ഒളിക്കുന്നുണ്ടെന്നും സാങ്കേതികത്വം പറഞ്ഞു ക്രിമിനൽ പ്രവർത്തനം മറച്ചു വെക്കാൻ ആകില്ലെന്നും  പറഞ്ഞു കൊണ്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ കത്തെഴുതിയത്. ഒപ്പം താൻ ചോദിച്ച കാര്യങ്ങൾ ബോധിപ്പിക്കാത്തത് ചട്ട ലംഘനമായും ഭരണഘടനാ ബാധ്യത നിറവേറ്റതായും കണക്കാക്കുമെന്നും ഗവർണർ പറയുന്നു.

ഇരുവരും ഹാജരാകാതിരുന്നത് ഭരണഘടന ബാധ്യത നിറവേറ്റാത്തതായി കണക്കാക്കുമെന്നും മുന്നറിയിപ്പ് നൽകി. തന്‍റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് നിർവ്വഹിക്കാൻ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞ ദേശവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് തനിക്കറിയണമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി. കാര്യങ്ങൾ രാഷ്ട്രപതിയെ അറിയിക്കാൻ വേണ്ടിയാണ് താൻ വിശദീകരണം ആവശ്യപ്പെട്ടതെന്നും ​ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്തിൽ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശ വിവാദം രാജ്ഭവനിലെത്തി വിശദീകരിക്കണമെന്നായിരുന്നു ഗവർണറുടെ ആവശ്യം. നാല് മണിക്ക് രാജ്ഭവനിലെത്താൻ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിർദ്ദേശം നൽകി. സ്വർണ്ണക്കടത്തും ഹവാല പണവും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്നത് അടക്കം ദ ഹിന്ദുവിൽ വന്ന അഭിമുഖത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഗവർണറുടെ നടപടി.

ദേശവിരുദ്ധ പ്രവർത്തനം എന്താണെന്നും ദേശ വിരുദ്ധർ ആരാണെന്നും അറിയിക്കണമെന്ന് ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള വിശദീകരണം കിട്ടാതിരുന്നതിനെ തുടർന്നാണ് ഗവർണർ ഉദ്യോഗസ്ഥരെ വിളിപ്പിച്ചത്.

Continue Reading

kerala

വിദ്യാര്‍ത്ഥിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം: അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ക്ഷേത്ര മൈതാനത്ത് മൂത്രമൊഴിക്കുന്നത് തടഞ്ഞ പതിനഞ്ചു വയസ്സുകാരനെയാണ് കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്.

Published

on

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവംത്തില്‍ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ക്ഷേത്ര മൈതാനത്ത് മൂത്രമൊഴിക്കുന്നത് തടഞ്ഞ പതിനഞ്ചു വയസ്സുകാരനെയാണ് കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. റൂറല്‍ ഡിവൈഎസ്പിയുടെ റാങ്കില്‍ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ കേസന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ശേഷം അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നിര്‍ദേശിച്ചു.

ക്ഷേത്ര മൈതാനത്ത് മൂത്രമൊഴിക്കുന്നത് തടഞ്ഞതിന്റെ ദേഷ്യത്തിലാണ് പ്രതി കൊലപാതകം നടത്തിയതെന്ന് കാട്ടാക്കട ഡിവൈഎസ്പി കമീഷനെ അറിയിച്ചു.

2023 ഓഗസ്റ്റ് 30 നായിരുന്നു കേസിന് ആസ്പദമായ സംഭവം. 2023 സെപ്റ്റംബര്‍ 11 നാണ് പ്രതി പ്രിയരഞ്ജനെ കളിയിക്കാവിളയില്‍ നിന്നും അറസ്റ്റ് ചെയ്തത്. കേസന്വേഷണം വേഗം പൂര്‍ത്തിയാക്കി ചാര്‍ജ്ഷീറ്റ് കോടതിയില്‍ സമര്‍പ്പിക്കാമെന്ന് ഡി.വൈ.എസ്.പി കമീഷനെ അറിയിച്ചു. റൂറല്‍ ജില്ലാ പൊലീസ് മേധാവിക്കാണ് കമീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ.ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

വാഹനപകടമെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും പിന്നീട് നടന്ന അന്വേഷണത്തിലാണ് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കുന്നത്.

 

Continue Reading

kerala

സൗദിയില്‍ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, കൂടെ അഞ്ച് വയസുകാരിയെയും

ഒന്നര മാസത്തിന് ശേഷമാണ് നാട്ടിലെത്തിക്കുന്നത്.

Published

on

സൗദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഒന്നര മാസത്തിന് ശേഷമാണ് നാട്ടിലെത്തിക്കുന്നത്. മൃതദേഹത്തോടൊപ്പം അഞ്ച് വയസുകാരിയായ മകള്‍ ആരാധ്യയെയും നാട്ടിലെത്തിച്ചു. കൊല്ലം സ്വദേശിയായ അനൂപ് മോഹന്‍ (37), ഭാര്യ രമ്യ മോള്‍ (28) എന്നിവരെ കൊബാറില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ഭാര്യയെ കൊലപ്പെടുത്തിയശേഷം അനൂപ് ആത്മഹത്യ ചെയ്തതാകാം എന്നാണ് വിവരം. കുട്ടി പറഞ്ഞതനുസരിച്ച് സമീപവാസികള്‍ താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ അനൂപിന്റെ മൃതദേഹവും കട്ടിലില്‍ കിടക്കുന്ന നിലയില്‍ രമ്യയുടെ മൃതദേഹവപം കണ്ടെടുത്തു. രമ്യയുടെ മൃതദേഹത്തിന് ദിവസങ്ങള്‍ പഴക്കമുള്ളതായി കണ്ടെത്തി.

കുറച്ചു ദിവസമായി അമ്മ സുഖമില്ലാതെ കിടക്കുകയാണെന്നായിരുന്നു ആരാധ്യ സമീപവാസികളോട് പറഞ്ഞത്. അമ്മയെ വിളിച്ചിട്ട് ഉണര്‍ന്നില്ലെന്നും കുട്ടി പറഞ്ഞു. അച്ഛന്‍ മുഖത്ത് തലയിണ അമര്‍ത്തിയെന്നുള്ള കാര്യവും കുട്ടി പറഞ്ഞു. അച്ഛനെ പിന്നീട് ഫാനില്‍ തൂങ്ങിയ നിലയിലാണ് കണ്ടതെന്നും ആരാധ്യ പറഞ്ഞു. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന്് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.

 

 

Continue Reading

Trending