kerala
തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ട്രൂനാറ്റ് മെഷീന് ഇറക്കാന്‍ സിഐടിയു ചോദിച്ചത് 16,000 രൂപ
ആശുപത്രി അധികൃതര്‍ 9,000 വരെ വാഗ്ദാനം ചെയ്തിട്ടും തൊഴിലാളികള്‍ വഴങ്ങാതായപ്പോള്‍ 225 കിലോഗ്രാം ഭാരമുള്ള മെഷീന് മെഡിക്കല്‍ ഓഫിസര്‍ ഡോ. റൂബിയും ജീവനക്കാരും ചേര്‍ന്ന് ഇറക്കുകയായിരുന്നു

ആലപ്പുഴ: തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ കോവിഡ് ടെസ്റ്റ് നടത്താനുള്ള ട്രൂനാറ്റ് മെഷീന് ഇറക്കാന്‍ സിഐടിയു യൂണിയന്കാര് ചോദിച്ച കൂലി 16,000 രൂപ. ആശുപത്രി അധികൃതര്‍ 9,000 വരെ വാഗ്ദാനം ചെയ്തിട്ടും തൊഴിലാളികള്‍ വഴങ്ങാതായപ്പോള്‍ 225 കിലോഗ്രാം ഭാരമുള്ള മെഷീന് മെഡിക്കല്‍ ഓഫിസര്‍ ഡോ. റൂബിയും ജീവനക്കാരും ചേര്‍ന്ന് ഇറക്കുകയായിരുന്നു. ആശുപത്രിയുടെ ഒന്നാം നിലയില്‍ മെഷീന് സ്ഥാപിക്കുകയും ചെയ്തു.
ഇന്നലെ വൈകിട്ടാണു മെഷീന് എത്തിയത്. ഇന്നു രാവിലെ മെഷീന് ഇറക്കാന്‍ സിഐടിയു യൂണിയനെ അധികൃതര്‍ സമീപിച്ചപ്പോഴാണ് അമിത കൂലി ആവശ്യപ്പെട്ടത്. അതേസമയം, മെഷീന് ഒന്നാം നിലയിലെത്തിക്കാനുള്ള ക്രെയിന്‍ വാടക ഉള്‍പ്പെടെയുള്ള തുകയാണ് ആവശ്യപ്പെട്ടതെന്നു സിഐടിയു യൂണിയന് വ്യക്തമാക്കി. എന്നാല്‍ ആശുപത്രി ജീവനക്കാര്‍ ക്രെയിനില്ലാതെ തന്നെ മെഷീന് ഒന്നാം നിലയിലെത്തിച്ചു.
kerala
കെനിയയിലെ വാഹനാപകടം: മരിച്ചവരിൽ അഞ്ച് മലയാളികൾ
മലയാളികൾ ഉൾപ്പെടുന്ന വിനോദയാത്രാ സംഘം അപകടത്തിൽപ്പെട്ട് ആറു പേരാണ് മരിച്ചത്

ദോഹ: കെനിയയിൽ വാഹനാപകടത്തിൽപ്പെട്ട് മരിച്ചവരിൽ അഞ്ച് മലയാളികൾ. ഖത്തറിൽ നിന്ന് വിനോദയാത്രക്കെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. പാലക്കാട് കോങ്ങാട് മണ്ണൂർ പുത്തൻപുര രാധാകൃഷ്ണന്റെ മകൾ റിയ ആൻ (41), മകൾ ടൈറ (എട്ട്), തൃശൂർ ജില്ലയിൽ നിന്നുള്ള ജസ്ന കുറ്റിക്കാട്ടുചാലിൽ (29), മകൾ റൂഹി മെഹ്റിൻ (ഒന്നര മാസം), തിരുവല്ല സ്വദേശിനിയായ ഗീത ഷോജി ഐസക് (58)എന്നിവരാണ് മരിച്ചത്.
മലയാളികൾ ഉൾപ്പെടുന്ന വിനോദയാത്രാ സംഘം അപകടത്തിൽപ്പെട്ട് ആറു പേരാണ് മരിച്ചത്. സംഘം സഞ്ചരിച്ച വാഹനം വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വെച്ച് നിയന്ത്രണം നഷ്ടമായി താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം. അപകടത്തിൽ 27 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ നെയ്റോബിയിലെ ആശുപത്രിയിലേക്ക് മാറ്റും.
മലയാളികളും കർണാടക സ്വദേശികളും ഗോവൻ സ്വദേശികളും സംഘത്തിലുണ്ട്. പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം. ശക്തമായ മഴയിൽ സംഘം സഞ്ചരിച്ച വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും മരത്തിൽ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയുമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
kerala
ഗാന്ധിയെ കൊന്ന ഹിന്ദു മഹാസഭയുടെ ഇടത് പിന്തുണ സിപിഎമ്മുമായി ചര്‍ച്ച നടത്തിയ ശേഷം
പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്

ഗാന്ധിയെ കൊന്ന പാരമ്പര്യമുള്ള ഹിന്ദു മഹാസഭയുടെ ഇടത് പിന്തുണ സി.പി.എമ്മുമായി ചർച്ച നടത്തിയ ശേഷം. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്. പ്രസിഡന്റ് സ്വാമി ദത്താശ്രയ സായി സ്വരൂപനാഥ് ആണ് ഹിന്ദുമഹാസഭ സംഘത്തെ നയിച്ചത്. എം.വി ഗോവിന്ദനുമായും നേരത്തെ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് സ്വാമി ദത്താശ്രയ സായി വ്യക്തമാക്കി.
india
ലക്ഷദ്വീപ് സ്കൂളുകളിൽ ഹിന്ദി നിർബന്ധമാക്കുന്നത് തടഞ്ഞ് ഹൈക്കോടതി
ഉത്തരവ് വിശദമായ പഠനം നടത്താതെയെന്ന് വിമർശനം

ലക്ഷദ്വീപ് സ്കൂളുകളിൽ മൂന്നാം ഭാഷയായി ഹിന്ദി നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് നടപ്പാക്കുന്നത് കേരള ഹൈക്കോടതി തടഞ്ഞു. ഇത് വിദ്യാർത്ഥികൾക്ക് മുമ്പ് ലഭ്യമായിരുന്ന അറബി അല്ലെങ്കിൽ മഹൽ ഭാഷകൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നിഷേധിക്കുന്നു. ഒരു ഭാഷയ്ക്ക് ആഴത്തിലുള്ള സാംസ്കാരിക പ്രാധാന്യമുണ്ടെന്നും ഏത് മാറ്റങ്ങളും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.
ലക്ഷദ്വീപിലെ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻ.എസ്.യു.ഐ) പ്രസിഡന്റ് അജാസ് അക്ബർ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് തീരുമാനം. കഴിഞ്ഞ എഴുപത് വർഷമായി ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശത്തിന് മൂന്നാം ഭാഷയായി അറബി/മഹൽ എന്ന ഓപ്ഷൻ ഉണ്ടായിരുന്നു.
വാദം കേൾക്കുന്നതിനിടെ, നിലവിലുള്ള ഭാഷാ ഓപ്ഷനുകൾ മാറ്റുന്നതിന്റെ ആവശ്യകതയും പ്രാധാന്യവും വിലയിരുത്തുന്നതിന് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ എന്ന് കോടതി ലക്ഷദ്വീപ് ഭരണകൂടത്തോട് ചോദിച്ചു.
-
kerala2 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india1 day ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala2 days ago
നിലമ്പൂരില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന് ഷൗക്കത്ത്
-
kerala2 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
kerala2 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
-
kerala2 days ago
തൃശൂരിലെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ഭക്ഷ്യ വിഷബാധ; 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍
-
kerala12 hours ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; ദിയ കൃഷ്ണയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകള്‍ പരിശോധിക്കും