Connect with us

kerala

സ്വകാര്യ ലാബിലെ കൊറോണ പരിശോധനാ നിരക്ക്; കേരളത്തിലെ നിരക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലേറെ

കൊറോണ പരിശോധനയ്ക്ക് ഏറ്റവും ഉയര്‍ന്ന നിരക്കുള്ള സംസ്ഥാനങ്ങളിലൊന്ന് കേരളം. സംസ്ഥാന സര്‍ക്കാരിന്റെ കൊറോണ പരിശോധന സൗജന്യമാണെങ്കിലും സ്വകാര്യ ലാബുകളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച പരിശോധനാ നിരക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലേറെയാണ്

Published

on

തിരുവനന്തപുരം: കൊറോണ പരിശോധനയ്ക്ക് ഏറ്റവും ഉയര്‍ന്ന നിരക്കുള്ള സംസ്ഥാനങ്ങളിലൊന്ന് കേരളം. സംസ്ഥാന സര്‍ക്കാരിന്റെ കൊറോണ പരിശോധന സൗജന്യമാണെങ്കിലും സ്വകാര്യ ലാബുകളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച പരിശോധനാ നിരക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലേറെയാണ്. 2100 രൂപയാണ് സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക്.

തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി, മഹാരാഷ്ട്ര, ഒഡീഷ, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെല്ലാം കേരളത്തെ അപേക്ഷിച്ച് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറവാണ്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ 700 രൂപയാണ് ആര്‍ടിപിസിആര്‍ നിരക്ക്.

ഉത്തരാഖണ്ഡിലും തെലങ്കാനയിലും 850 രൂപയും ഡല്‍ഹിയില്‍ 800 രൂപയും കര്‍ണാടകയിലും രാജസ്ഥാനിലും 1200 രൂപയും തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഗുജറാത്തിലും 1500 രൂപയും ആന്ധ്രാപ്രദേശില്‍ 1600 രൂപയും ഒഡീഷയില്‍ 400 രൂപയുമാണ് നിരക്ക്.

 

kerala

കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു

കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Published

on

കോഴിക്കോട് കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല (59 ) അന്തരിച്ചു. കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

2021ലെ തെരഞ്ഞെടുപ്പിലാണ് കാനത്തില്‍ ജമീല നിയമസഭയിലേക്ക് എത്തിയത്. മുന്‍പ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജമീല ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മത്സരിച്ചു ജയിച്ചിട്ടുണ്ട്.

Continue Reading

kerala

ഭൂമി തരം മാറ്റുന്നതിന് കൈക്കൂലി; വില്ലേജ് ഓഫീസര്‍ പിടിയില്‍

ഭൂമി തരം മാറ്റുന്നതിനായി ഇയാള്‍ 8 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

Published

on

കോഴിക്കോട് ഭൂമി തരം മാറ്റുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ പിടിയില്‍. ഒളവണ്ണ വില്ലേജ് ഓഫീസര്‍ ഉല്ലാസ്‌മോനാണ് വിജിലന്‍സിന്റെ പിടിയിലായത്. കോതമംഗലം സ്വദേശിയാണ്. ഭൂമി തരം മാറ്റുന്നതിനായി ഇയാള്‍ 8 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. കൈക്കൂലിയായി ആവശ്യപ്പെട്ട തുകയില്‍ അമ്പതിനായിരം രൂപ എന്‍ജിഒ ക്വോട്ടേഴ്‌സിന് സമീപത്തുവെച്ച് കൈമാറുന്നതിനിടെയാണ് ഉല്ലാസ്‌കുമാര്‍ വിജിലന്‍സ് യൂണിറ്റിന്റെ പിടിയിലാകുന്നത്. ഇയാള്‍ക്കെതിരെ മുമ്പും പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു.

Continue Reading

kerala

കോഴിക്കോട് ബസ് സ്‌കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

പുതിയാപ്പ സ്വദേശിനി ശിവനന്ദ(16) ആണ് മരിച്ചത്.

Published

on

കോഴിക്കോട് ബസ് സ്‌കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു. വെങ്ങാലി പാലത്തിന് സമീപമാണ് അപകടം നടന്നത്. പുതിയാപ്പ സ്വദേശിനി ശിവനന്ദ(16) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരി ശിവാനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.

Continue Reading

Trending