News
ഫിഫ ലോകകപ്പ്; നറുക്കെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങി ഇറാന്
ഇറാന് ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് മെഹ്ദി താജ് അടക്കമുള്ള ഇറാനിയന്‍ പ്രതിനിധി സംഘത്തിന് വിസ നിഷേധിച്ചതിനെ തുടര്‍ന്നാണ് ഡിസംബര്‍ 5 ന് വാഷിംഗ്ടണില്‍ വെച്ച് നടക്കുന്ന ഫിഫ ലോകകപ്പ് നറുക്കെടുപ്പ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചതെന്ന് ഇറാന് സ്പോര്‍ട്സ് വെബ്സൈറ്റ് റിപ്പോര്‍ട് ചെയ്തു.
2026 ഫിഫ ലോകകപ്പ് നറുക്കെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങി ഇറാന്. ഇറാന് ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് മെഹ്ദി താജ് അടക്കമുള്ള ഇറാനിയന്‍ പ്രതിനിധി സംഘത്തിന് വിസ നിഷേധിച്ചതിനെ തുടര്‍ന്നാണ് ഡിസംബര്‍ 5 ന് വാഷിംഗ്ടണില്‍ വെച്ച് നടക്കുന്ന ഫിഫ ലോകകപ്പ് നറുക്കെടുപ്പ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചതെന്ന് ഇറാന് സ്പോര്‍ട്സ് വെബ്സൈറ്റ് റിപ്പോര്‍ട് ചെയ്തു.
ഇറാന് ഫുട്ബോള്‍ പരിശീലകനായ അമീര്‍ ഖലനോയി അടക്കം ഇറാനിയന്‍ പ്രതിനിധി സംഘത്തിലെ നാല് പേര്‍ക്കാണ് ഡിസംബര്‍ അഞ്ചിന് നടക്കുന്ന നറുക്കെടുപ്പിന് വിസ അനുവദിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ലോകപ്പ് നറുക്കെടുപ്പില്‍ പങ്കെടുക്കില്ല എന്ന തീരുമാനം തികച്ചും രാഷ്ട്രീയപരമാണെന്നും, ഈ വിവരം ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയെ അറിയിച്ചതായും മെഹ്ദി താജ് അറിയിച്ചു.
ഈ വര്‍ഷം ജൂണില്‍ 19 രാജ്യങ്ങളിലെ പൗരന്മാര്ക്ക് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിച്ചതായി ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതില്‍ ഒരു രാജ്യമാണ് ഇറാന്. ഇറാനും അമേരിക്കയും തമ്മിലെ നാല് പതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ പ്രശ്നമാണ് ഇപ്പോള്‍ കായികരംഗത്തും പ്രതിഫലിക്കുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിലേക്ക് ഇറാന് നേരിട്ട് യോഗ്യത നേടിയിരുന്നു.
kerala
കോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
പുതിയാപ്പ സ്വദേശിനി ശിവനന്ദ(16) ആണ് മരിച്ചത്.
കോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു. വെങ്ങാലി പാലത്തിന് സമീപമാണ് അപകടം നടന്നത്. പുതിയാപ്പ സ്വദേശിനി ശിവനന്ദ(16) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരി ശിവാനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.
kerala
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച ബസ് കാറ്റാംകവലയിലെത്തിയപ്പോഴാള്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു.
കാസര്‍കോട് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. മലയോര ഹൈവേയിലെ കാറ്റാംകവലയിലാണ് ബസ് കുഴിയിലേക്ക് മറിഞ്ഞ് അപകടം. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച ബസ് കാറ്റാംകവലയിലെത്തിയപ്പോഴാള്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു.
അഞ്ച് പേരുടെ നില അതീവഗുരുതരമാണ്. കാറ്റാംകവലയിലെ വളവിലെത്തിയതോടെ ബസ് പൂര്‍ണമായും നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ 48 പേരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
kerala
മെസ്സിയും വന്നില്ല, നവീകരണവും കഴിഞ്ഞില്ല; പണികൾ പൂർത്തിയാകാതെ കലൂർ സ്റ്റേഡിയം സ്പോൺസർ തിരിച്ചേൽപ്പിച്ചു
. സെപ്റ്റംബര്‍ 26 മുതല്‍ നവംബര്‍ 30 വരെയാണ് സ്പോണ്‍സറും സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫ് കേരളയും ജിസിഡിഎയും തമ്മിലുള്ള ത്രികക്ഷി കരാര്‍ നിലവിലുണ്ടായിരുന്നത്.
കലൂര്‍ സ്റ്റേഡിയം പണികള്‍ പൂര്‍ത്തിയാകാതെ സ്പോണ്സര് തിരിച്ചേല്‍പ്പിച്ചു. ബാക്കിയുള്ള നിര്‍മാണപ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ സ്പോണ്സര്ക്ക് വീണ്ടും സമയം അനുവദിക്കും. സെപ്റ്റംബര്‍ 26 മുതല്‍ നവംബര്‍ 30 വരെയാണ് സ്പോണ്‍സറും സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫ് കേരളയും ജിസിഡിഎയും തമ്മിലുള്ള ത്രികക്ഷി കരാര്‍ നിലവിലുണ്ടായിരുന്നത്. സ്റ്റേഡിയത്തിലെ നിലവിലെ സാഹചര്യം ജിസിഡിഎ എഞ്ചിനീയറിംഗ് വിഭാഗം പരിശോധിക്കും. നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ചിലത് ജിസിഡിഎ തന്നെ നടത്തും.
ത്രികക്ഷി കരാര്‍ നാളെ അവസാനിരിക്കെയാണ് സ്പോണ്സര് സ്റ്റേഡിയം തിരിച്ചേല്‍പ്പിച്ചത്. നവംബര്‍ 30നകം സ്റ്റേഡിയത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കുമെന്നായിരുന്നു സ്പോണ്‍സറുടെ വാദം. 70 കോടിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സ്റ്റേഡിയം കൈമാറണമെന്നായിരുന്നു കരാറിലുണ്ടായിരുന്നത്. എന്നാല്‍, പ്രവേശനകവാടം, പാര്‍ക്കിങ്, ചുറ്റുമതിലല്‍ തുടങ്ങി പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്ത നിലയിലാണുള്ളത്.
സീറ്റിങ് ജോലികള്‍ 70 ശതമാനം മാത്രമാണ് പൂര്‍ത്തിയായത്. മേല്‍ക്കൂര നവീകരണ ജോലികളും പാതിവഴിയിലാണ്. സ്റ്റേഡിയം കൈമാറുമ്പോള്‍ നിയമപ്രാബല്യമുള്ള കരാര്‍ ഉണ്ടാക്കാതിരുന്നത് സ്പോണ്സര്ക്ക് അനുകൂലമാകും. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ദീര്‍ഘകാലത്തേക്ക് മത്സരങ്ങളൊന്നും നടത്താനാകാത്ത നിലയിലാണുള്ളത്.
-
india24 hours ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment1 day agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
News3 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
india1 day ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india1 day agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും

