തുടരെയുള്ള കോവിഡ് പരിശോധനയെ തുടര്‍ന്ന് മൂക്കില്‍ നിന്ന് രക്തം വന്നതായി ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്ത്. തായ്‌ലാന്‍ഡ് ഓപ്പണിംഗ് കളിക്കാന്‍ എത്തിയത് മുതല്‍ നാല് തവണയാണ് ശ്രീകാന്തിന് കൊവിഡ് ടെസ്റ്റ് നടത്തിയത്. നാലും അസ്വസ്ഥമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. മൂക്കില്‍ നിന്ന് രക്തം വരുന്നതിന്റേതും രക്തം തുടച്ച ടിഷ്യുവിന്റെയും ചിത്രം ശ്രീകാന്ത് പങ്കുവച്ചു.

തായ്‌ലാന്‍ഡ് ഓപ്പണിംഗില്‍ കളിക്കാനായാണ് തങ്ങള്‍ എത്തിയിരിക്കുന്നത്, അല്ലാതെ രക്തം ചിന്താനല്ല. ഇത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും കിഡംബി ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നെഹ്‌വാള്‍, എച്ച്. എസ് പ്രണോയ് എന്നിവര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയതിന് പിന്നാലെയായിരുന്നു കിഡംബി ശ്രീകാന്തിന്റെ പ്രതികരണം. തന്റെ കൊവിഡ് ഫലം പോസിറ്റീവ് ആണെന്ന് പറഞ്ഞതല്ലാതെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന് സൈന പ്രതികരിച്ചു.