ഇടുക്കി: ഇടുക്കി വലിയ തേവാളയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടയില്‍ രണ്ട് പേര്‍ വെട്ടേറ്റുമരിച്ചു. ജാര്‍ഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ സ്വദേശി ജംഷ് മറാണ്ടി(32), ഷുക്ക് ലാല്‍ മറാണ്ടി (43) എന്നിവരാണ് മരിച്ചത്.

പുലര്‍ച്ചെ രണ്ട് മണിയോടെ പ്രതിയായ ജാര്‍ഖണ്ഡ് ഗോഡ ജില്ലയില്‍ പറയ് യാഹല്‍ സ്വദേശി സഞ്ജയ് ബാസ്‌കിയെ (30)സമീപത്തെ ഏലത്തോട്ടത്തില്‍ നിന്ന് പൊലീസ് പിടികൂടി. സംഘര്‍ഷത്തില്‍ ഷുക്‌ലാലിന്റെ ഭാര്യ വാസന്തിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

തോട്ടം തൊഴിലാളികളായ നാല് പേരും താമസിച്ചിരുന്നത് ഒരേ വീട്ടിലാണ്. വലിയതോവാള പൊട്ടന്‍ കാലായില്‍ ജോര്‍ജിന്റെ തോട്ടത്തില്‍ പണി ചെയ്തിരുന്നവരാണ് ഇവര്‍. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന