Connect with us

More

ഗ്രേറ്റ് ഫാദറിനൊപ്പം കിടുക്കാച്ചി ഡയലോഗുമായി ദുല്‍ഖറിന്റെ സിഐഎ ടീസര്‍

Published

on

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് ടീം ഒരുക്കുന്ന പുതിയ സിനിമ സിഐഎ (കോമ്രെയ്ഡ് ഇന്‍ അമേരിക്ക)യുടെ ടീസര്‍ പുറത്തിറങ്ങി. മെക്സിക്കന്‍ അപാരതയ്ക്കു ശേഷം എറണാകുളം മഹാരാജാസ് കോളജ് വീണ്ടും ക്യാമ്പസ് രാഷ്ട്രീയത്തിന് വീറേകുന്ന തരത്തിലാണ് ടീസര്‍. കോളജ് വരാന്തയിലൂടെ മുണ്ട് മാടിക്കുത്തി നടക്കുന്ന ടീസര്‍ ചിത്രം ക്യാമ്പസ് രാഷ്ട്രീയത്തിന്റെ കഥ തന്നെയാണ് പറയുന്നതെന്ന സൂചനയാണ് നല്‍കുന്നത്.

ദുല്‍ഖറിനെ ഇടത് അനുഭാവിയായ ഒരു കോളേജ് വിദ്യാര്‍ഥിയായി അവതരിപ്പിക്കുന്ന സിനിമയുടെ ടീസര്‍, ഇന്ന് പ്രദര്‍ശനത്തിനെത്തിയ മമ്മൂട്ടിയുടെ ത്രില്ലര്‍ ചിത്രം ഗ്രേറ്റ് ഫാദറിനൊപ്പമാണ് പുറത്തിറങ്ങിയത്. ദുല്‍ഖറിന്റെ സാമൂഹ മാധ്യമ പേജുകളിലായും ടീസര്‍ പൊസ്റ്റ് ചെയ്തിട്ടുണ്ട്.

“സാറ് പണ്ട് മഹാരാജാസ് കോളേജിലെ കെ.എസ്.യുക്കാരനായിരുന്നു അല്ലെ? അവിടുത്തെ എസ്.എഫ്.ഐ.ക്കാരുടെ ഇടി അവസാനത്തേതാണെന്ന് കരുതരുത്”, എന്ന അമല്‍ നീരദ് സ്‌റ്റൈല്‍ ഡയലോഗോടെയാണ് ദുല്‍ഖര്‍ ടീസറിലെത്തുന്നത്. പുതുമുഖ നടന്‍ സുജിത് ശങ്കര്‍ അവതരിപ്പിച്ച പോലീസ് ഉദ്യോഗസ്ഥനോട് ഡയലോഗ് പറഞ്ഞ് കോളേജ് വരാന്തയിലൂടെ കിടിലന്‍ ബാഗ്രൗണ്ട്് മ്യൂസിക്കില്‍ സ്റ്റൈലായി നടന്നുനീങ്ങുകയാണ് ടീസറില്‍ ദുല്‍ഖര്‍.

ചുകന്ന പശ്ചാത്തലത്തില്‍ പറക്കുന്ന അമേരിക്കന്‍ കൊടിക്ക് മുന്നിലായി നില്‍ക്കുന്ന ദുല്‍ഖറിന്റെ ചിത്രമടങ്ങിയ സിനിമയുടെ പോസ്റ്റര്‍ നേരത്തെ വൈറലായിരുന്നു. അമേരിക്കയുടെ പതാകയിലെ താരകങ്ങള്‍ക്കിടയിലായി കമ്മ്യൂണിസ്റ്റ് ചിഹ്നമായ അരിവാള്‍ ചുറ്റികയും ഉള്‍പ്പെടുത്തിയ പോസ്റ്ററില്‍ വിപ്ലവകാരിയുടെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്. മെയ് അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.

ഇയ്യോബിന്റെ പുസ്തകത്തിനുശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അമേരിക്കയിലായിരുന്നു. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ നാലാം ചിത്രമാണിത്. പൃഥ്വിരാജ് നായകനായ ‘പാവാട’യുടെ തിരക്കഥാകൃത്ത് ഷിബിന്‍ ഫ്രാന്‍സിസിന്റേതാണ് ചിത്രത്തിന്റെ കഥ. ഗോപി സുന്ദറിന്റേതാണു സംഗീതം.

kerala

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന നേതൃക്യാമ്പ് ‘യുവജാഗരണ്‍’ കഞ്ചിക്കോട് അഹല്യ കാമ്പസില്‍ തുടക്കമായി

അവശ പിന്നാക്ക ജനവിഭാഗങ്ങളെ അവഗണിക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

പാലക്കാട് : അവശ, പിന്നാക്ക ന്യൂനപക്ഷങ്ങളെ നിര്‍ദയം അവഗണിക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍. ഇന്ത്യ കണ്ട ഒരു മഹാദുരന്തത്തിന് ഇരകളായവരെ പുനരധിവസിപ്പിക്കാന്‍ ഒരണ പോലും സൗജന്യമായി നല്‍കാന്‍ കേന്ദ്രത്തിനായിട്ടില്ല. അനുവദിച്ചതാകട്ടെ ചിലവഴിക്കാനാവാത്ത തരത്തിലുള്ള വായ്പയുമാണ്. കേരളത്തോടുള്ള രാഷ്ട്രീയപരമായ താത്പര്യമില്ലായ്മയാണ് ഇതിന് കാരണം.

അതുകൊണ്ടാണ് കേന്ദ്രത്തിന്റെ ഭൂപടത്തില്‍ കേരളമില്ലെങ്കില്‍ കേരളത്തിന്റെ ഭൂപടത്തില്‍ അവരുമുണ്ടാകരുതെന്ന് ആവര്‍ത്തിച്ച് പറയുന്നതെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന നേതൃക്യാമ്പ് ‘യുവജാഗരണ്‍’ കഞ്ചിക്കോട് അഹല്യ കാമ്പസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ സാന്നിധ്യമുണ്ടായിട്ടു പോലും ഇന്ത്യന്‍ പൗരന്മാരെ ചങ്ങലക്കിട്ട് അമേരിക്ക നാടുകടത്തുന്ന നീക്കവുമായി മുന്നോട്ടു പോകുന്നത് ഇന്ത്യയെ ലോകത്തിന് മുന്നില്‍ കൂടുതല്‍ പരിഹാസ്യമാക്കുന്നതാണ്.

കേന്ദ്രത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഭരണമാണ് കേരളത്തിലുന്നുള്ളത്. സര്‍ക്കാറിന് ആരോടാണ് താത്പര്യമെന്ന് വ്യക്തമാകുന്നില്ല. ന്യൂനപക്ഷ- പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് ഫണ്ടനുവദിക്കുന്നില്ല. എസ്.സി- എസ്.ടി വിഭാഗങ്ങള്‍ക്കുള്ള ഫണ്ടുകള്‍ പോലും വെട്ടിക്കുറച്ചു. ഇത് സംബന്ധിച്ച ചോദ്യത്തിന് നിയമസഭയില്‍ സര്‍ക്കാറിന് ഉത്തരമില്ല. ദുര്‍ഭരണം അസഹ്യമായതോടെ സി.പി.എമ്മിനെ പിന്തുണച്ചവര്‍ പോലും കൈവിടുന്ന സാഹചര്യമാണുള്ളത്. നിരന്തര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സംവരണമടക്കം അട്ടിമറിക്കുന്ന സര്‍ക്കാറുകള്‍ക്കെതിരെ ജനാധിപത്യയുദ്ധത്തിന് യുവാക്കള്‍ സുസജ്ജരാകണം.

അധികാരം കാത്തുകെട്ടിക്കിടക്കുന്ന ഒരു പ്രസ്ഥാനമല്ല ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗ്, മറിച്ച് കയ്യില്‍ അധികാരമെത്തിയ ഘട്ടങ്ങളിലെല്ലാം സമൂഹത്തിന്റെ പരിവര്‍ത്തനത്തിന് വേണ്ടി അതുപയോഗിക്കേണ്ടത് എങ്ങിനെയാണെന്ന് മാതൃക കാട്ടിയ പ്രസ്ഥാനമാണ്്. മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളെയും തൊട്ട്, സാധാരണക്കാരന്റെ കണ്ണീരൊപ്പി, അവന്റെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക പുരോഗതിക്കായി സുസംഘടിതമായി നിലകൊണ്ട പാരമ്പര്യമാണ് മുസ്്‌ലിംലീഗിനുള്ളത്. തദ്ദേശസ്ഥാപനങ്ങള്‍ തൊട്ട് പാര്‍ലമെന്റില്‍ വരെ പ്രതിനിധകളുണ്ടാകണം, അധികാരത്തില്‍ തിരിച്ചെത്തുകയും വേണം. ഇല്ലായെങ്കില്‍ മുന്‍കാലങ്ങളില്‍ അവശ, പിന്നോക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുവേണ്ടി നേടിയെടുത്തവയെല്ലാം ഇല്ലായ്മ ചെയ്യപ്പെടും. ഈ വിഭാഗങ്ങളെ അത്രമാത്രം പാര്‍ശ്വവത്കരിക്കുന്ന ഭരണമാണ് രാജ്യത്തുള്ളതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആമുഖപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ കരീം , യുത്ത് ലീഗ് ദേശീയ ജന.സെക്രട്ടറി അഡ്വ വി.കെ ഫൈസല്‍ ബാബു , സംസ്ഥാന ട്രഷറര്‍ പി.ഇസ്മായില്‍, വൈസ് പ്രസിഡന്റുമാരായ മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍ ,അഷറഫ് എടനീര്‍, കെ.എ മാഹീന്‍, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി ,അഡ്വ നസീര്‍ കാര്യറ, ഗഫൂര്‍ കോല്‍കളത്തില്‍ , ടി.പി.എം ജിഷാന്‍ , ഫാത്തിമ തഹ്‌ലിയ,ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി.പി അഷറഫലി, എം.എസ് .എഫ് ദേശീയ പ്രസിഡന്റ്് അഹമ്മദ് സാജു, സംസ്ഥാന പ്രസിഡന്റ്് പി.കെ നവാസ്,ജന.സെക്രട്ടറി സി.കെ നജാഫ് , എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ്് എം.എം ഹമീദ്, പി.എം മുസ്തഫ തങ്ങള്‍, റിയാസ് നാലകത്ത് പ്രസംഗിച്ചു. വിവിധ സെഷനുകളില്‍ അഷറഫ് വാളൂര്‍, അഡ്വ.ദിനേഷ്, ടി.എ അഹമ്മദ് കബീര്‍ , പി.എ റഷീദ് പ്രഭാഷണം നടത്തി.

Continue Reading

kerala

പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസ്: ആലുവയിൽ 2 ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ

70000 രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ട സംഘത്തെ കൊരട്ടിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്

Published

on

ആലുവ: നഗരത്തിൽ നിന്ന് ഒരു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയ അന്തർ സംസ്ഥാനക്കാർ അറസ്റ്റിൽ. അസം സ്വദേശിയും ഭിന്നലിംഗക്കാരിയുമായ റിങ്കി (20) സുഹൃത്ത് ആസാം നാഗോൺ സ്വദേശിയുമായ റാഷിദുൽ ഹഖ് (29) എന്നിവരെയാണ് ആലുവ പൊലീസ് രണ്ട് മണിക്കൂർ നേരത്തെ അന്വേഷണത്തിനൊടുവിൽ പിടികൂടിയത്.

70000 രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ട സംഘത്തെ കൊരട്ടിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ബീഹാർ സ്വദേശിയുടെ ഒരു മാസം പ്രായമുള്ള ആൺകുട്ടിയെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. 14ന് രാത്രി എട്ടുമണിയോടെയാണ് സ്റ്റേഷനിൽ വിവരം ലഭിക്കുന്നത്. തുടർന്ന് പൊലീസ് സംഘം ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ക്രൈം ഗാലറിയിലെ ഭിന്നലിംഗക്കാരുടെ ഫോട്ടോ പരാതിക്കാരിയെ കാണിച്ചു. ഇവർ ആളെ തിരിച്ചറിഞ്ഞു. തുടർന്ന് റിങ്കി താമസിച്ചിരുന്ന വാടകവീട്ടിൽ എത്തിയെങ്കിലും അവർ കുട്ടിയുമായി കടന്നിരുന്നു.

ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന അന്വേഷണത്തിന് മേൽനോട്ടം വഹിച്ചു. നിരവധി സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചു. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, എയർ പോർട്ട് പരിസരം, ജില്ല അതിർത്തികൾ, ഇവർ തങ്ങാനിടയുള്ള സ്ഥലങ്ങൾ എന്നിവിടങ്ങൾ അരിച്ചുപെറുക്കി പരിശോധന നടത്തി.

Continue Reading

More

333 പലസ്തീന്‍ തടവുകാരെ വിട്ടയച്ച് ഇസ്രാഈല്‍; ഇന്ന് നടന്നത് ആറാംഘട്ട കൈമാറ്റം

പകരമായി ഹമാസ് 3 ഇസ്രാഈല്‍ തടവുകാരെ കൈമാറി

Published

on

ഖാൻ യൂനിസ്: മൂന്ന് ഇസ്രായേലി തടവുകാരെ ഹമാസ് മോചിപ്പിച്ചതിന് പിന്നാലെ 333 ഫലസ്തീൻ തടവുകാരെ വിട്ടയച്ച് ഇസ്രായേൽ. റാമല്ലയിലാണ് ഫലസ്തീൻ തടവുകാരെയും വഹിച്ചു കൊണ്ടുള്ള ബസുകൾ എത്തിയത്. ഗസ്സ വെടിനിർത്തൽ കരാറിന്‍റെ ഭാഗമായുള്ള ആറാമത്തെ ബന്ദി കൈമാറ്റമാണ് ഇന്ന് ഖാൻയൂനിസിൽ നടന്നത്.

അമേരിക്കൻ-ഇസ്രായേൽ വംശജൻ സാഗുയി ഡെക്കൽ-ചെൻ, റഷ്യൻ-ഇസ്രായേൽ വംശജൻ അലക്‌സാണ്ടർ ട്രൂഫനോവ്, യെയർ ഹോൺ എന്നീ ബന്ദികളെയാണ് ഹമാസ് ഇന്ന് രാവിലെ റെഡ് ക്രോസിന് കൈമാറിയത്.

വിട്ടയച്ച അമേരിക്കന്‍-ഇസ്രായേല്‍ വംശജന്‍ സാഗുയി ഡെക്കല്‍-ചെനിന്റെ മകള്‍ക്ക് സമ്മാനമായി സ്വര്‍ണ നാണയം ഹമാസ് സമ്മാനിച്ചെന്ന് അന്താരാഷട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹമാസ് ബന്ദിയാക്കി നാല് മാസത്തിന് ശേഷം ഡെക്കല്‍-ചെനിന് മകള്‍ ജനിച്ചത്.

വെടിനിർത്തൽ കരാർ ഇസ്രാേയൽ ലംഘിച്ചതിനെ തുടർന്ന് ആറാംഘട്ട ബന്ദി കൈമാറ്റം നിർത്തിവെക്കുന്നതായി ഹമാസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വെടിനിർത്തൽ ധാരണ ലംഘിച്ച് ഇസ്രായേൽ ഗസ്സയിൽ ആക്രമണം നടത്തുന്നുവെന്നാണ് ഹമാസ് ചൂണ്ടിക്കാട്ടിയത്.

ഇതിനോട് പ്രതികരിച്ച ഇസ്രായേൽ ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ശനിയാഴ്ച മുതൽ ഗസ്സയിൽ വീണ്ടും ആക്രമണം തുടങ്ങുമെന്ന് മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെ, വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ എ​ല്ലാ ത​ട​സങ്ങ​ളും നീ​ക്കു​മെ​ന്ന് മ​ധ്യ​സ്ഥ​രാ​യ ഈ​ജി​പ്തും ഖ​ത്ത​റും ഉ​റ​പ്പു​ ന​ൽ​കി​യ​തോ​ടെ മുൻ ധാ​ര​ണ​പ്ര​കാ​രം ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കാൻ ഹ​മാ​സ് തീരുമാനിച്ചത്.

Continue Reading

Trending