ബെംഗളൂരു: കര്‍ണാടകയില്‍ ജയാനഗര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം ജനവിധി തേടും. ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ് ജയാനഗര്‍. ഇവിടെ തങ്ങളുടെ സ്ഥാനാര്‍ഥിയായിരുന്ന കലാ ഗൗഡയെ ജെ.ഡി.എസ് പിന്‍വലിച്ചു.

സിറ്റിങ് എം.എല്‍.എയും ബി.ജെ.പി സ്ഥാനാര്‍ഥിയുമായിരുന്ന ബി.എന്‍ വിജയകുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതോടെയാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. കഴിഞ്ഞ മാസം നാലിനായിരുന്ന വിജയ്കുമാറിന്റെ മരണം. ബി.ജെ.പിയുടെ ശക്തികേന്ദ്രമായ ജയാനഗറില്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ പാര്‍ട്ടിക്കുള്ളില്‍ സീറ്റിനായി പിടിവലി ശക്തമാണ്.