ഗുര്‍ദാസ്പൂര്‍: പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ വിജയം.
കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം രണ്ടു ലക്ഷത്തിലേക്ക് ഉയരുന്നതായാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
11.50 വരെയുള്ള റിപ്പോര്‍്ട്ട് അനുസരിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ജാഖറിന് 1,60,140 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. സുനില്‍ ജാഖറിന് 3,93,279 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സ്വരണ്‍ സലേറിയക്കു 2,33,139 വോട്ടുകളാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തുള്ള ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി സുരേഷ് കുജേരിയക്ക് 18,855 വോട്ടുകളാണുള്ളത്.