കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി ഡല്‍ഹിയില്‍ പ്രധാനമന്ത്രിക്കെതിരെ പോസ്റ്റര്‍ പതിച്ച 15 പേരെ അറസ്റ്റ് ചെയ്ത ഡല്‍ഹി പോലീസ് നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി എംപി.എന്നെയും അറസ്റ്റ് ചെയ്യൂ എന്ന ക്യാപ്ഷനോടുകൂടി വിവാദ പോസ്റ്റ് അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചത്.

നമ്മുടെ കുട്ടികള്‍ക്കുള്ള വാക്സിന്‍ എന്തിനാണ് വിദേശത്തേക്ക് കയറ്റിയയച്ചത് എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. ഇതേ പോസ്റ്റ് തന്നെയാണ് രാഹുല്‍ ഗാന്ധിയിപ്പോള്‍ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പതിനഞ്ചു പേരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തത്.