തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4991 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് ബാധിച്ച് 23 പേരാണ് മരിച്ചത്. 65054 പേർ നിലവിൽ ചികിത്സയിലുണ്ട്. 4413 പേർക്ക് സമ്പർക്കം മൂലം രോഗബാധയുണ്ടായി. ഉറവിടം അറിയാത്ത 425 പേരുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ 59 പേർ ആരോഗ്യപ്രവർത്തകരാണ്. 24 മണിക്കൂറിൽ 52,790 സാമ്പിളുകൾ പരിശോധിച്ചു. 5113 പേർ രോഗമുക്തരായി.

കൊവിഡ് നിയന്ത്രണങ്ങൾ വളരെയേറെ നമ്മുടെ സമൂഹത്തെ ബാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.