Connect with us

kerala

സംസ്ഥാനത്ത് നാലായിരം കടന്ന് പ്രതിദിന കോവിഡ്

Published

on

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്  4351 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4531 പേരില്‍ 4081 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ.  ഇതില്‍ 351 പേരുടെ ഉറവിടം വ്യക്തമല്ല. ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 820 പേര്‍ക്കാണ് തിരുവനന്തപുരത്ത് രോഗം ബാധിച്ചത്.

തലസ്ഥാനത്തെ നില ഗുരുതരമായി തുടരുകയാണെന്നും ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടി വരികയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് 721 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. 83 പേരുടെ ഉറവിടം വ്യക്തമല്ല.

ആറ് ജില്ലകളില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം മുന്നൂറ് കകടന്നു. തിരുവനന്തപുരത്തിന് പുറമെ കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസര്‍ഗോഡ് 319 എന്നിങ്ങനെയാണ് രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. തൃശൂര്‍ 296, കണ്ണൂര്‍ 260, പാലക്കാട് 241, കൊല്ലം 218, കോട്ടയം 204, പത്തനംതിട്ട 136, വയനാട് 107, ഇടുക്കി 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

വേങ്ങരയില്‍ സഹോദരിമാര്‍ മുങ്ങി മരിച്ചു

മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Published

on

വേങ്ങരയില്‍ സഹോദരിമാര്‍ മുങ്ങിമരിച്ചു. വെട്ടുതോട് സ്വദേശിനികളായ അജ്മല(21), ബുഷ്റ (26) എന്നിവരാണ് മരിച്ചത്. വേങ്ങര കോട്ടുമലയില്‍ കടലുണ്ടി പുഴയിലാണ് അപകടം. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

crime

പച്ചമുളക് തീറ്റിച്ചു, ഫാനിൽ കെട്ടിത്തൂക്കി; ഏഴുവയസുകാരന് ക്രൂരമർദനം, രണ്ടാനച്ഛൻ പിടിയിൽ

അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Published

on

തിരുവനന്തപുരത്ത്‌ ഏഴ് വയസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരമർദനം. സംഭവത്തിൽ രണ്ടാനച്ഛനായ ആറ്റുകാൽ സ്വദേശി അനുവിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആറ് മാസമായി രണ്ടാനച്ഛൻ കുട്ടിയെ ഉപദ്രവിക്കുണ്ട് എന്നാണ് വിവരം. നായയെ കെട്ടുന്ന ബെൽറ്റ് കൊണ്ട് അനു കുട്ടിയെ അടിക്കുമായിരുന്നു. പച്ചമുളക് തീറ്റിക്കുക, അടിവയറ്റിൽ ചട്ടുകം വെച്ച് പൊള്ളിക്കുക, ചിരിച്ചതിന് ചങ്ങല കൊണ്ട് അടിക്കുക, ഫാനിൽ കെട്ടിത്തൂക്കുക തുടങ്ങിയ ക്രൂരതകളും ഇയാൾ ചെയ്തിരുന്നതായി പൊലീസ് പറയുന്നു.

Continue Reading

Trending