Connect with us

News

അതിതീവ്ര കോവിഡ്; ബ്രിട്ടന്‍ സമ്പൂര്‍ണ ലോക്ഡൗണിലേക്ക്

ഫെബ്രുവരി പകുതി വരെ ലോക്ഡൗണ്‍ തുടരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു

Published

on

ജനിതകമാറ്റം സംഭവിച്ച കൊവിഡിന്റെ പശ്ചാതലത്തില്‍ ബ്രിട്ടന്‍ വീണ്ടും ലോക്ഡൗണിലേക്ക്. ഫെബ്രുവരി പകുതി വരെ ലോക്ഡൗണ്‍ തുടരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. അതിതീവ്ര കോവിഡ് അതിവേഗത്തില്‍ വ്യാപനം നടത്തുകയാണെന്നും വാക്‌സിന്‍ ലഭ്യമാക്കുന്നതുവരെ കനത്ത ജാഗ്രത തുടരുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

കോവിഡ് മഹാമാരി മൂലമുള്ള മരണനിരക്ക് ഇപ്പോള്‍ ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നായ ബ്രിട്ടണില്‍ കടുത്ത നിയന്ത്രണങ്ങള്‍ മുന്‍പും ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബ്രിട്ടണില്‍ 80,000ലധികം പേരാണ് കോവിഡ് രോഗബാധിതരായത്.

സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപനത്തിന്റെ ഭാഗമായി രാജ്യത്തെ പ്രൈമറി, സെക്കന്‍ഡറി വിദ്യാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചു.

kerala

‘മോദിജിയെ ഞങ്ങള്‍ കാത്തിരിക്കുകയാണ്’; മന്ത്രി റിയാസിന്റെ വീഡിയോയുമായി ബിജെപിയുടെ പ്രചാരണം

ബി.ജെ.പിയുടെ കേരള സംസ്ഥാന കമ്മിറ്റിയാണ് ഈ വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്

Published

on

മന്ത്രി മുഹമ്മദ് റിയാസിന്റെ മോദിയെ പ്രശംസിക്കുന്ന പ്രചാരണ വീഡിയോയുമായി ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. കേരള സര്‍ക്കാരിനെ എപ്പോഴും പോസിറ്റീവായി കണ്ട മന്ത്രിയാണ് നിധിന്‍ ഗഡ്കരിയെന്നും അദ്ദേഹത്തിന് നന്ദി പറയുന്നതായും റിയാസ് പ്രസംഗിക്കുന്ന വീഡിയോ ആണ് പരസ്യ ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

മോദിജിയെ ഞങ്ങള്‍ കാത്തുനില്‍ക്കുകയാണെന്നും എത്രയും പെട്ടെന്ന് കേരളത്തിലേക്ക് വരണമെന്നും റിയാസ് പറയുന്നുണ്ട്. ബി.ജെ.പിയുടെ കേരള സംസ്ഥാന കമ്മിറ്റിയാണ് ഈ വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. ബി.ജെ.പിയുമായി ഈ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനുള്ള ബാന്ധവത്തിന്റെ തെളിവായിട്ടാണ് ഈ വീഡിയോ പ്രചരിക്കുന്നതെന്ന നിലയില്‍ വലിയ വിമര്‍ശനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.

Continue Reading

kerala

ഒരാഴ്ചക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; പവന് 560 രൂപ കുറഞ്ഞു

Published

on

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഒരാഴ്ചക്ക് ശേഷമാണ് സ്വർണവില കുറയുന്നത്. ഇന്നലെ സർവകാല റെക്കോർഡിലെത്തിയ സ്വർണവിലയിൽ പവന് 560 രൂപ ഇന്ന് കുറഞ്ഞു. നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വില 53,200 രൂപയാണ്.

ഇന്നലെ അന്താരാഷ്ട്ര സ്വർണവില 2400 ഡോളർ കടന്നിരുന്നു. പിന്നീട്  2343 ഡോളറിലേക്ക് കുറഞ്ഞു. ഇതാണ് സംസ്ഥാനത്തെ വിലയിലും മാറ്റമുണ്ടാകാൻ കാരണമായത്.

ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില 6650 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 5560 രൂപയാണ്.

Continue Reading

kerala

തൃശൂര്‍ പൂരം: എഴുന്നള്ളിക്കുന്ന ആനകളുടെ പട്ടികയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ആനകളെ പരിശോധിക്കണമെന്ന് നിർദേശമുണ്ട്

Published

on

തൃശൂർ പൂരത്തിലെ ആന എഴുന്നള്ളിപ്പിൽ ഇടപെടലുമായി ഹൈക്കോടതി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്നതിൽ ഈ മാസം 16ന് തീരുമാനമെടുക്കും. പൂരത്തിൽ പങ്കെടുക്കുന്ന മുഴുവൻ ആനകളുടെയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനും വനം വകുപ്പിനോടു ഹൈക്കോടതി നിർദേശിച്ചു.

കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ആനകളെ പരിശോധിക്കണമെന്ന് നിർദേശമുണ്ട്. തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11.30 നും 11.45 നും ഇടക്കും പാറമേക്കാവിൽ ഉച്ചയ്ക്ക് 12 നും 12.15നും ഇടക്കുമാണ് കൊടിയേറ്റം. നെയ്തലക്കാവ് ക്ഷേത്രത്തിലാണ് ഏറ്റവും അവസാനം കൊടിയേറുന്നത്.

ആരോഗ്യ പ്രശ്നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തിൽ പങ്കെടുപ്പിക്കില്ല. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുറപ്പെടുവിച്ച ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി നിലപാടെടുത്തു.

 

 

Continue Reading

Trending