ബര്‍ലിന്‍: കോവിഡ് വാക്‌സിനെടുക്കാന്‍ വിസമ്മതിച്ച ജര്‍മനിയുടെ ബയേണ്‍ മ്യൂണിക്ക് താരം ജോഷ്യ കിമ്മിച്ചിന് കോവിഡ് സ്ഥിരീകരിച്ചു. സഹതാരം എറിക് മാക്‌സിം ചോപോ-മോട്ടങ്ങിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇരുവരും ക്വാറന്റീനിലാണ്. ക്ലബ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് വാക്‌സിനെതിരെ കഴിഞ്ഞ മാസം കിമ്മിച്ച് ശക്തമായി രംഗത്തെത്തിയിരുന്നു. കിമ്മിച്ച് വാക്‌സിനെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജര്‍മന്‍ കോച്ച് ഹാന്‍സി ഫ്‌ളിക്ക് പറഞ്ഞു.