Connect with us

kerala

സുനില്‍ കുമാറിനെ തള്ളി സി.പി.ഐ; മേയറെ പിന്തുടർന്ന് വിമര്‍ശിക്കുന്നത് ശരിയല്ല

. വി.എസ് സുനില്‍കുമാര്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും വത്സരാജ് പറഞ്ഞു.

Published

on

കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗീസിനെതിരായ മുന്‍ മന്ത്രി വി എസ് സുനില്‍ കുമാറിന്റെ വിമര്‍ശനത്തെ തള്ളി സി.പി.ഐ ജില്ലാ നേതൃത്വം. ക്രിസ്മസിന് കേക്ക് നല്‍കിയതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് സി.പി.ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് പ്രതികരിച്ചു. എല്‍ഡിഎഫ് മേയറായി എം.കെ വര്‍ഗീസ് തുടരട്ടെ. മേയറെ അവിശ്വസിക്കേണ്ടതില്ല. വി.എസ് സുനില്‍കുമാര്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും വത്സരാജ് പറഞ്ഞു.

മേയറെ പിന്തുടര്‍ന്ന് വിമര്‍ശിക്കുന്നത് ശരിയല്ല. ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് മേയറെടുത്ത നിലപാടില്‍ സിപിഐയ്ക്ക് വിയോജിപ്പുണ്ടായിരുന്നു. എല്‍ഡിഎഫ് നയങ്ങളുമായി ഒത്തുപോകുമെന്ന് മേയര്‍ പറഞ്ഞതാണ്. അത് മേയര്‍ ഇപ്പോള്‍ തെറ്റിച്ചിട്ടില്ല. മേയര്‍ക്കെതിരായി സിപിഐയ്ക്ക് ഇപ്പോള്‍ നിലപാടില്ല. പാര്‍ട്ടി നിലപാട് സുനില്‍കുമാര്‍ മനസിലാക്കും. വിശദീകരണം ചോദിക്കേണ്ടതില്ല. രാഷ്ട്രീയ നേതാക്കള്‍ പരസ്പരം വീടുകളില്‍ പോകുന്നതില്‍ തെറ്റില്ല എന്നാണ് വത്സരാജിന്റെ പ്രതികരണം.

മേയറുമായുള്ള ആരോപണ പ്രത്യാരോപണങ്ങളില്‍ നിന്നും പിന്മാറുന്ന നിലപാടാണ് വി എസ് സുനില്‍ കുമാറും സ്വീകരിച്ചത്.
എല്‍ഡിഎഫ് തീരുമാനപ്രകാരമാണ് മേയര്‍ തുടരുന്നത്. അത് തുടരട്ടെ. ഭവന സന്ദര്‍ശന വിവാദം മുന്നോട്ടു കൊണ്ടുപോകാന്‍ താല്‍പര്യമില്ല
കൂടുതല്‍ പ്രതികരണത്തിനില്ലെന്നും സുനില്‍കുമാര്‍ പ്രതികരിച്ചു.

kerala

വീണ്ടും ജീവനെടുത്ത് കാട്ടാന; തൃശൂരില്‍ 60കാരന് ദാരുണാന്ത്യം

ആദിവാസിവിഭാഗക്കാരനായ പ്രഭാകരനാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പട്ടത്

Published

on

തൃശൂരിലെ താമരവെള്ളച്ചാലില്‍ കാട്ടാന ആക്രമണത്തില്‍ 60കാരന് ദാരുണാന്ത്യം. ആദിവാസിവിഭാഗക്കാരനായ പ്രഭാകരനാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പട്ടത്. വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനായി കാട്ടിലേക്ക് പോയപ്പോള്‍ വനത്തിനുള്ളില്‍വെച്ച് കാട്ടാന ആക്രമിക്കുകയായിരുന്നെന്നാണ് വിവരം.

കൂടെയുള്ളയാളുകളാണ് അധികൃതരെ വിവരമറിയിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് എത്തുന്നേയുള്ളൂ.

Continue Reading

kerala

അരീക്കോട് ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ കരിമരുന്ന് പ്രയോഗം; സംഘാടകര്‍ക്കെതിരെ കേസ്

അപകടം നടന്ന ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ പൊലീസ് ഇന്ന് വിശദമായ പരിശോധന നടത്തും

Published

on

മലപ്പുറം അരീക്കോട് ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ അപകടത്തിന് കാരണമായ കരിമരുന്ന് പ്രയോഗം നടത്തിയത് അനുമതിയില്ലാതെയെന്ന് പൊലീസ് കണ്ടെത്തല്‍. സംഭവത്തില്‍ സെവന്‍സ് ഫുട്‌ബോള്‍ സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അപകടം നടന്ന ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ പൊലീസ് ഇന്ന് വിശദമായ പരിശോധന നടത്തും.

ഇന്നലെ രാത്രി എട്ടരയോടെയോടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ആരുടെയും നില ഗുരുതരമല്ല. സെവന്‍സ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തിന് മുന്നോടിയായി നടത്തിയ കരിമരുന്ന് പ്രയോഗത്തിനിടെ പെട്ടിച്ച പടക്കങ്ങള്‍ കാണികള്‍ക്കിടയിലേക്ക് വീഴുകയായിരുന്നു.

Continue Reading

kerala

സ്വര്‍ണവില ഇന്നും കൂടി; രണ്ട് ദിവസത്തിനിടെ വര്‍ധിച്ചത് 760 രൂപ

പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് ഇന്ന് കൂടിയത്.

Published

on

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കൂടി. രണ്ട് ദിവസത്തിനിടെ 760 രൂപയാണ് വര്‍ധിച്ചത്. പവന് 64,280 രൂപയും ഗ്രാമിന് 8,035 രൂപയുമാണ് ഇന്നത്തെ വില. പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് ഇന്ന് കൂടിയത്. രണ്ട് ദിവസം കൊണ്ട് സ്വര്‍ണത്തിന് 760 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി.

ഇന്നലെ പവന് 63,760 രൂപയും ഗ്രാമിന് 7,970 രൂപയുമായിരുന്നു സ്വര്‍ണവില.

സര്‍വ്വകാല റെക്കോര്‍ഡിലേക്ക് എത്തിയിരുന്ന സ്വര്‍ണ്ണവില വീണ്ടും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒറ്റയടിക്ക് 800 രൂപ കുറഞ്ഞിരുന്നു. ശേഷമാണ് സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നത്.

ജനുവരി 22നാണ് ഒരു പവന്‍ സ്വര്‍ണ്ണവില ചരിത്രത്തില്‍ ആദ്യമായി 60000 കടന്നത്. പിന്നീട് പടിപടിയായി 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് കണ്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്.

 

Continue Reading

Trending