Connect with us

kerala

”കാസര്‍കോട്ട് സീറ്റ് ഐഎന്‍എല്ലിന്; വോട്ട് ബിജെപിക്ക്” കണക്കുകള്‍ പറയുന്നു

അതേസമയം, 2001ലും അതിന് മുമ്പും എല്‍ഡിഎഫിന് അയ്യായിരത്തിലധികം വോട്ടുകള്‍ പ്രതിവര്‍ഷം കൂടിയ സ്ഥാനത്താണ് ഐഎന്‍എല്ലിന് സീറ്റ് വിട്ടുനല്‍കിയതിന് ശേഷം വലിയ രീതിയില്‍ വോട്ടുചോര്‍ച്ചയുണ്ടാകുന്നത്. ബിജെപിയെ സഹായിക്കാന്‍ സിപിഎം എന്നോ ഉണ്ടാക്കിയ അന്തര്‍ധാരയിലേക്കാണ് വോട്ടുചോര്‍ച്ച വിരല്‍ചൂണ്ടുന്നത്.

Published

on

ശരീഫ് കരിപ്പൊടി
കാസര്‍കോട് :യുഡിഎഫിന്റെ ഉരുക്കുകോട്ടയായ കാസര്‍കോട് മണ്ഡലത്തില്‍ കാലങ്ങളായുള്ള ബിജെപി- എല്‍ഡിഎഫ് അന്തര്‍ധാരയ്ക്ക് വോട്ടു കണക്കുകള്‍ തെളിവ്. 2006ന് ശേഷം മണ്ഡലത്തില്‍ എല്‍ഡിഎഫ് പെട്ടിയിലാക്കിയ വോട്ടിംഗ് കണക്കുകളാണ് ബിജെപി ബന്ധത്തിന്റെ ഉള്ളറരഹസ്യം പകല്‍പോലെ പ്രകടമാക്കുന്നത്. 2006ലാണ് അതുവരെ സിപിഎം മത്സരിച്ചിരുന്ന സീറ്റ് ഐഎന്‍എല്ലിന് വിട്ടുനല്‍കിയത്. ആ തെരഞ്ഞെടുപ്പില്‍ സിടി അഹമ്മദലി 10342 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഏഴാംതവണയും നിയമസഭയിലേക്ക് ഏണി കയറി.

യുഡിഎഫ് 38774 വോട്ടും ബിജെപി 28432 വോട്ടും ഐഎന്‍എല്‍ 27790 വോട്ടുമാണ് പെട്ടിയിലാക്കിയത്. 2011ല്‍ എന്‍എ നെല്ലിക്കുന്ന് യുഡിഎഫ് ടിക്കറ്റില്‍ മത്സരിച്ചു 9738 വോട്ടിന് ജയിച്ചു. യുഡിഎഫിന് 53068 വോട്ടും ബിജെപിക്ക് 43330 വോട്ടും നേടിയപ്പോള്‍ ഐഎന്‍എല്‍ 16467 വോട്ടേ നേടാനായുള്ളൂ. 2016ല്‍ എന്‍എ നെല്ലിക്കുന്ന് 8607 ഭൂരിപക്ഷത്തില്‍ വീണ്ടും നിയമസഭയിലെത്തി. ആ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പെട്ടിയിലെത്തിയത് 64727 വോട്ടുകള്‍. 56120 വോട്ട് ബിജെപിയും നേടി. എന്നാല്‍ എല്‍ഡിഎഫിന്റെ വോട്ട് വെറും 21615 ആണ്.

അതായത് പത്തുവര്‍ഷം കൊണ്ട് യുഡിഎഫ്, ബിജെപി മുന്നണികള്‍ക്ക് ഇരട്ടിയോളം വോട്ടുകള്‍ വര്‍ധിച്ചപ്പോള്‍ എല്‍ഡിഎഫ് മുന്നണിക്ക് 6175 വോട്ട് കുത്തനെ കുറഞ്ഞു. പുതിയ വോട്ടുകള്‍ ഉള്‍പ്പടെ പത്തുവര്‍ഷം കൊണ്ട് യുഡിഎഫിന് 25,953 വോട്ടുകളും ബിജെപിക്ക് 27,688 വോട്ടുകളും വര്‍ധിച്ചതായാണ് കണക്ക്. എന്നാല്‍ എല്‍ഡിഎഫിന് പുതിയ ഒരു വോട്ടു പോലും വര്‍ധിച്ചില്ലെന്ന് മാത്രമല്ല, 2006ല്‍ നിന്ന് 2016ലെത്തുമ്പോള്‍ ആറായിരത്തിലധികം വോട്ടുകള്‍ കുറയുകയും ചെയ്തു.

അതേസമയം, 2001ലും അതിന് മുമ്പും എല്‍ഡിഎഫിന് അയ്യായിരത്തിലധികം വോട്ടുകള്‍ പ്രതിവര്‍ഷം കൂടിയ സ്ഥാനത്താണ് ഐഎന്‍എല്ലിന് സീറ്റ് വിട്ടുനല്‍കിയതിന് ശേഷം വലിയ രീതിയില്‍ വോട്ടുചോര്‍ച്ചയുണ്ടാകുന്നത്. ബിജെപിയെ സഹായിക്കാന്‍ സിപിഎം എന്നോ ഉണ്ടാക്കിയ അന്തര്‍ധാരയിലേക്കാണ് വോട്ടുചോര്‍ച്ച വിരല്‍ചൂണ്ടുന്നത്. ഈ അന്തര്‍ധാര മനസിലാക്കി ഇനിയൊരിക്കല്‍കൂടി ചാവേറാവാന്‍ ഞങ്ങളില്ലെന്ന് മുന്നണിയോട് കേണപേക്ഷിച്ചിട്ടും ഇക്കുറി വീണ്ടും ഐഎന്‍എല്ലിന് സീറ്റ് നല്‍കി ബിജെപിക്ക് വോട്ട് മറിക്കാന്‍ അവസരമുണ്ടാക്കുകയാണ് സിപിഎം നേതൃത്വം.
അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ ജില്ലയിലെത്തിയ പിണറായി വിജയന്‍ നാലു മണ്ഡലങ്ങളില്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുത്തെങ്കിലും കാസര്‍കോട് മണ്ഡലത്തിലെത്താതും ഇടതുപ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധത്തിനും നിരാശയ്ക്കും ഇടയാക്കിയിട്ടുണ്ട്. സിപിഎമ്മിന്റെയും മുന്നണി നേതാക്കളുടെയും ഇരട്ടത്താപ്പ് നിലപാട് വലിയ രീതിയില്‍ ചര്‍ച്ചയായിട്ടുണ്ട്.

kerala

സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു

ആലപ്പുഴയില്‍ കോളറ ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.

Published

on

ആലപ്പുഴയില്‍ കോളറ ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തലവടി സ്വദേശി പി ജി രഘു (48) ആണ് മരിച്ചത്. രണ്ടു ദിവസം മുന്‍പാണ് രക്ത പരിശോധനയില്‍ കോളറ സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയില്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, ഇന്ന് പുലര്‍ച്ചെയാണ് മരണം.

ഡ്രൈവറായി ജോലി നോക്കിവന്ന രഘുവിന്റെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. രണ്ടുദിവസം മുന്‍പ് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് രഘുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു. കോളറ സ്ഥിരീകരിച്ചതോടെ രോഗിയുമായി സമ്പര്‍ക്കത്തിലായവരെ നിരീക്ഷണത്തിലാക്കി.

സംസ്ഥാനത്തെ ഈ വര്‍ഷത്തെ രണ്ടാമത്തെ കേസാണിത്.

Continue Reading

kerala

മദ്യലഹരിയിലെത്തിയ കൊച്ചുമകന്‍ 88കാരിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

സംഭവത്തില്‍ കൊച്ചുമകന്‍ റിജുവിനെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു.

Published

on

കണ്ണൂരില്‍ മദ്യലഹരിയിലെത്തിയ കൊച്ചുമകന്‍ 88കാരിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. പയ്യന്നൂര്‍ കണ്ടങ്കാളി സ്വദേശി കാര്‍ത്ത്യായനിക്ക് നേരെയാണ് മര്‍ദ്ദനം ഉണ്ടായത്. സംഭവത്തില്‍ കൊച്ചുമകന്‍ റിജുവിനെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. ഹോം നേഴ്‌സിന്റെ പരാതിയിലാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

മെയ് 11നാണ് കേസിന് ആസ്പദമായ സംഭവം. മദ്യലഹരിയിലെത്തിയ റിജു മുത്തശ്ശിയെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കാര്‍ത്യായനി പരിയാരം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്.

Continue Reading

kerala

മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു

കടുവയെ പിടികൂടുന്നതിന് പ്രത്യേക പരിശീലനം നേടിയ കുംകി ആനയെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

Published

on

മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കാളികാവ് അടക്കാകുഴിയില്‍ എത്തി. കടുവയെ മയക്കുവെടി വയ്ക്കാനാണ് തീരുമാനം. കടുവയെ പിടികൂടുന്നതിന് പ്രത്യേക പരിശീലനം നേടിയ കുംകി ആനയെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

കടുവയെ പിടികൂടുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച രണ്ട് കുങ്കി ആനകളെയാണ് ഉപയിഗിക്കുക. കുഞ്ചു എന്ന ആനയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ചു. പ്രമുഖ എന്ന മറ്റൊരു ആനയെ നാളെ എത്തിക്കും. പ്രദേശത്ത് കടുവയെ കണ്ടെത്താനായി 50 ക്യാമറ ട്രാപ്പുകളാണ് സ്ഥാപിക്കുക.

ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അങ്ക പ്രത്യേക സംഘവും ഇതിനുപുറമേ അമ്പതോളം വരുന്ന ആര്‍ ആര്‍ ടി സംഘങ്ങളും ഇന്ന് രാത്രിയില്‍ തന്നെ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമം നടത്താനാണ് തീരുമാനം .നാളെ രാവിലെ ഡ്രോണ്‍ സംഘം എത്തും. വിശദമായ പരിശോധനയാകും നടക്കുക. അതേസമയം കടുവയുടെ ആക്രമണത്തില്‍ മരിച്ച ഗഫൂര്‍ അലിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധങ്ങള്‍ക്ക് വിട്ടു നല്‍കി. ഇന്ന് രാത്രി കല്ലമ്പലം ജുമാ മസ്ജിദില്‍ ഖബറടക്കും.

Continue Reading

Trending