ലിസ്ബണ്‍: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അവരുടെ വെബ്‌സൈറ്റിലൂടെയാണ് ഈ കാര്യം അറിയിച്ചത്.

ഇതോടെ നാളെ നടക്കുന്ന സ്വീഡനെതിരായ യുവേഫ നേഷന്‍സ് ലീഗ് പോരാട്ടത്തില്‍ താരത്തിന് പങ്കെടുക്കാന്‍ സാധിക്കില്ല. താരത്തിന് ലക്ഷണങ്ങളൊന്നും ഇല്ലെന്നും ക്രിസ്റ്റ്യാനോ ഐസൊലേഷനിലാണെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.