പല്‍ഹാര്‍: യുവതിയുടെ മൃതദേഹം ബാഗിലാക്കി റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലെ നളോസപാറ റെയില്‍വെ സ്റ്റേഷന് സമീപത്തെ റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറഞ്ഞിട്ടില്ലെന്നും ഏകദേശം 20 വയസ് പ്രായമുള്ളയാളുടെ മൃതദേഹമാണിതെന്നും പൊലീസ് പറഞ്ഞു.

രാവിലെ പട്രോളിങ് നടത്തുന്ന പൊലീസുകാരാണ് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ ബാഗ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാഗില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു.