ടൂറിന്‍: ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കോവിഡ് മുക്തനായി. സമൂഹ മാധ്യമത്തിലൂടെ യുവന്റസ് ക്ലബ് അധികൃതരാണ് കോവിഡ് മുക്തനായ വിവരം പങ്കുവച്ചത്. ഇറ്റലിയില്‍ 19 ദിവസത്തെ ഐസൊലേഷന് ശേഷമാണ് അദ്ദേഹം കോവിഡ് മുക്തനാകുന്നത്.

ഒക്ടോബര്‍ 13നാണ് ക്രിസ്റ്റ്യാനോക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്കായി പോര്‍ച്ചുഗല്‍ ടീമിനൊപ്പമുള്ളപ്പോഴാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. ഇതേതുടര്‍ന്ന് ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണക്കെതിരായ മത്സരം അദ്ദേഹത്തിന് നഷ്ടമായിരുന്നു.

ഞായറാഴ്ച നടക്കുന്ന സീരി എ മത്സരത്തില്‍ സ്‌പെസിയക്കെതിരെ അദ്ദേഹം കളിച്ചേക്കുമെന്നാണ് റിപോര്‍ട്.