കോഴിക്കോട്: കേരളത്തിന്റെ മുഖ്യ മന്ത്രിക്കസേരയിലാണ് താന്‍ ഇരിക്കുന്നതെന്നോ ആഭ്യന്തര വകുപ്പ് തന്റെ കക്ഷത്തിലാണെന്നോ പിണറായി വിജയന് വെളിവില്ലാത്തതാണൊ,അതോ താനൊരു നാട്ടു രാജാവാണെന്ന മിഥ്യാ ധാരണയില്‍ ജീവിക്കുകയാണോ എന്ന് വ്യക്തമാക്കണമെന്ന് യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം. കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്ന കാലത്തോളം താങ്കള്‍ വിമര്‍ശിക്കപ്പെടും. പോലീസിന്റെ വീഴ്ചക്ക് ഉത്തരവാദി ആഭ്യന്തരമന്ത്രിയാണെന്ന് ചൂണ്ടിക്കാണിക്കാനുള്ള അവകാശം ഓരോ പൗരനുമുണ്ടെന്നും നജീബ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.