കോഴിക്കോട്: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ചെക്കുകളും ഡിമാന്റ് ഡ്രാഫ്റ്റുകള്‍ സ്വീകരിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത്. ആസ്പത്രികള്‍, കാറ്ററിങ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ചെക്കുകളോ മറ്റു സ്വീകരിക്കുന്നില്ലെന്ന് പരാതി ലഭിച്ചാല്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചെറിയ സംഖ്യയുടെ നോട്ടുകള്‍, ഗ്രാമീണ മേഖലകളില്‍ വിതരണം ചെയ്യുന്നതിന് ആവശ്യമായ സഹായ നടപടികള്‍ ആവിഷ്‌കരിക്കണമെന്ന് ബാങ്ക് അധികൃതര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.