Connect with us

crime

കളിയിടങ്ങളില്‍നിന്നകന്ന് കൗമാരം 62.3 ശതമാനം വിദ്യാര്‍ഥികള്‍ വിഷാദരോഗത്തിന് അടിമകളാണെന്നാണ് കണ്ടെത്തല്‍

ഉറങ്ങാന്‍ പ്രയാസം, ദുഃസ്വപ്നങ്ങള്‍ കാണല്‍, സ്‌കൂളില്‍ പോകാന്‍ മടി, ഒറ്റയ്ക്ക് ഇരിക്കാന്‍ ഭയം, ഇടക്കിടെ തലവേദനയും വയറുവേദനയും. മാനസിക സമ്മര്‍ദം. കരുതലോടെ നിയന്ത്രിക്കാം

Published

on

ഫൈസല്‍ മാടായി

കണ്ണൂര്‍മാറിയകാലത്തും കായിക പരിശീലനങ്ങളിലുള്‍പ്പെടെ പ്രോത്സാഹനം നല്‍കുമ്പോഴും കൗമാര ശ്രദ്ധ സമൂഹമാധ്യമയിടങ്ങളില്‍. ഇന്റര്‍നെറ്റിന്റെ അമിതോപയോഗത്തില്‍ വിദ്യാര്‍ഥികളെ വിഷാദരോഗവും ഉല്‍ക്കണ്ഠയും പിടിമുറുക്കുന്നു.അവധിക്കാലത്തും വീടകങ്ങളില്‍ തളച്ചിടപ്പെടുന്ന സാഹചര്യമാണ് വിദ്യാര്‍ഥികളെ അമിത സമൂഹമാധ്യമ ഉപയോഗത്തിലേക്ക് നയിക്കുന്നത്. കോവിഡ്കാലം തങ്ങള്‍ക്കായി അനുവദിച്ചുകിട്ടിയ മൊബൈല്‍ ഫോണുപയോഗിച്ച് റീല്‍സും ഷോര്‍ട്‌സും ഉള്‍പ്പെടെയുള്ള കാഴ്ചകളില്‍ മയങ്ങുകയാണ് കൗമാരം. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുണ്ടാക്കി സൈബര്‍ ലോകത്തെ ചൂഷണത്തിനിരയായി അപകടങ്ങളില്‍ പെടുന്നവരും കൗമാരക്കാരിലുണ്ട്.സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ഇന്റര്‍നെറ്റിനോട് ആസക്തി കൂടിയതോടെ വിഷാദരോഗവും ഉത്കണ്ഠയും വര്‍ധിച്ചതായാണ് സന്നദ്ധ സംഘടന പുറത്തുവിട്ട വിവരം. സംസ്ഥാനത്തെ 16 സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കൗമാരക്കാരായ 457 വിദ്യാര്‍ഥികള്‍ക്കിടയില്‍ ‘കനല്‍’ എന്ന സംഘടന നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത് 66.5 ശതമാനം കുട്ടികളും ഉത്കണ്ഠയുടെ പിടിയിലാണെന്നാണ്.

62.3 ശതമാനം വിദ്യാര്‍ഥികള്‍ വിഷാദരോഗത്തിന് അടിമകളാണെന്നാണ് കണ്ടെത്തല്‍. പെണ്‍കുട്ടി കളേക്കാളും ആണ്‍കുട്ടികള്‍ക്കിടയിലാണ് വിഷാദരോഗവും ഉത്കണ്ഠയുമേറെ; ഇത് 27.6 ശതമാനം വരും. വിഷാദരോഗത്തിനടിമകളായ 14.8 ശതമാനത്തിനും അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നും നിര്‍ദേശമുണ്ട്. അമിതമായ സമൂഹമാധ്യമ ഉപയോഗം വിദ്യാര്‍ഥികളുടെ മനോനിലയും താറുമാറാക്കുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ഈ വിവരം.
കുട്ടികളിലെ സമൂഹമാധ്യമ ഉപയോഗം ലഹരി മാഫിയയും മുതലെടുക്കുന്നുണ്ട്. ലഹരിവിരുദ്ധ പ്രചാരണ പരിപാടികള്‍ ഉള്‍പ്പെടെ നടക്കുമ്പോഴും കുട്ടികളുടെ മാനസികാരോഗ്യത്തിന് കരിക്കുലത്തില്‍ പ്രാധാന്യം നല്‍കണമെന്നാണ് പൊതുഅഭിപ്രായം. പൂര്‍ണമായും വിദ്യാര്‍ത്ഥികളെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍നിന്ന് വിലക്കുന്നതിലല്ല, ഉപയോഗത്തില്‍ നിയന്ത്രണമാണ് വേണ്ടത്. അടിമയാക്കുന്ന ഇന്റര്‍നെറ്റ് ഉപയോഗം ഓണ്‍ലൈനില്‍ തീവ്രമാകുന്ന ബന്ധങ്ങളാണേറെയും. സൈബര്‍ രതി, ഓണ്‍ലൈന്‍ ഗെയിംസ്, വിവരങ്ങള്‍ ശേഖരിക്കുന്നതിലും അടിമ. ലക്ഷണങ്ങള്‍ അറിയാം. ഉറങ്ങാന്‍ പ്രയാസം, ദുഃസ്വപ്നങ്ങള്‍ കാണല്‍, സ്‌കൂളില്‍ പോകാന്‍ മടി, ഒറ്റയ്ക്ക് ഇരിക്കാന്‍ ഭയം, ഇടക്കിടെ തലവേദനയും വയറുവേദനയും. മാനസിക സമ്മര്‍ദം. കരുതലോടെ നിയന്ത്രിക്കാം.കുട്ടികള്‍ക്ക് ഉപകാരപ്പെടുന്ന വെബ്‌സൈറ്റ് തിരഞ്ഞെടുത്ത് നല്‍കാം.

ഇന്റര്‍നെറ്റ് ഉപയോഗത്തിന് സമയം നിശ്ചയിക്കുക. മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ് ഉപയോഗം വിലക്കുക. കുട്ടികളുമായി നന്നായി സംസാരിക്കുക. ആവശ്യമായ സൈറ്റുകള്‍ ഒഴികെ ബാക്കിയുള്ളവ ലോക്ക് ചെയ്യുക. ഇന്റര്‍നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കുട്ടികള്‍ക്ക് നല്‍കരുത്.
ലഹരിപോലെ തന്നെ സമൂഹമാധ്യമങ്ങള്‍ക്കും അടിമയാകുന്ന സാഹചര്യമാണ് വിദ്യാര്‍ഥികള്‍ക്കിടയിലുള്ളത്. ഒരാള്‍ എങ്ങനെ ലഹരിക്ക് അടിമയാകുന്നുവോ അതേരീതിയിലാണ് സമൂഹമാധ്യമങ്ങളും പിടിമുറുക്കുന്നത്. സമൂഹമാധ്യമങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍, മുടക്കമുണ്ടാകുന്ന സാഹചര്യം പലകുട്ടികളിലും വിഷാദ രോഗാവസ്ഥയുണ്ടാക്കും. ഈ സമയങ്ങളില്‍ ദേഷ്യവും വാശിയും കൂടും.
ഫോണ്‍ ഉപയോഗിച്ചു കൊണ്ടിരിക്കെ ഇടക്ക് പിടിച്ചുവാങ്ങിയാല്‍ ദേഷ്യം പ്രകടിപ്പിക്കുന്നവര്‍ തിരിച്ചുകൊടുത്താല്‍ സന്തോഷം പ്രകടിപ്പിക്കുന്നത് കാണാം. ലഹരി വസ്തുക്കളുടെ ഉപയോഗം എപ്രകാരമാണോ അതേഫലമാണ് ഇന്റര്‍നെറ്റിന്റെയും സമൂഹമാധ്യമങ്ങളുടെയും അടിമത്തം കുട്ടികളിലുണ്ടാക്കുന്നത്.

crime

ഹോട്ടലിലെ കൊല: ഇന്ന് കോഴിക്കോട്ട് തെളിവെടുപ്പ് നടത്തിയേക്കും;ലക്ഷ്യമിട്ടത് 5 ലക്ഷം

ഹണിട്രാപ്പില്‍ കുടുക്കി സിദ്ദീഖിനെ നഗ്നനാക്കി ഫോട്ടോ എടുത്ത് ബ്ലാക്ക് മെയില്‍ ചെയ്ചത് പണം തട്ടാനായിരുന്നു പ്രതികളുടെ നീക്കം

Published

on

ഹോട്ടലുടമയെ ലോഡ്ജ് മുറിയില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ ലക്ഷ്യംവച്ചിരുന്നത് ഹണിട്രാപ്പിലൂടെ 5 ലക്ഷം രൂപ. പൊലീസ് ചോദ്യം ചെയ്യലിലാണ് പ്രതികളുടെ വെളിപ്പെടുത്തല്‍. ഹണിട്രാപ്പില്‍ കുടുക്കി സിദ്ദീഖിനെ നഗ്നനാക്കി ഫോട്ടോ എടുത്ത് ബ്ലാക്ക് മെയില്‍ ചെയ്ചത് പണം തട്ടാനായിരുന്നു പ്രതികളുടെ നീക്കം.

കോഴിക്കോട് ലോഡ്ജ് മുറിയില്‍ ആദ്യം എത്തിയ ഫര്‍ഹാനയും ഹോട്ടലുടമ സിദ്ദീഖും തമ്മില്‍ അരമണിക്കൂറോളം സംസാരിച്ചിരുന്നു. ഇതിനിടയിലാണ് ഷിബിലി റൂമിലെത്തുന്നത്. പരിചയക്കാരായതിനാല്‍ മൂവരും സംസാരം തുടര്‍ന്നു. പെട്ടെന്നു മുറിയിലേക്ക് ആഷിഖ് കയറിവന്നതോടെയാണ് സംഭവത്തിന്റെ ഗതി മാറുന്നത്. ഇതോടെ ഹണിട്രാപ്പിനായി സിദ്ദീഖിന്റെ നഗ്നചിത്രം എടുക്കാന്‍ മൂവരും ചേര്‍ന്ന് ശ്രമിച്ചു. പിന്നീട് ഷിബിലി കത്തിചൂണ്ടി പണം ആവശ്യപ്പെട്ടു. ചെറുത്ത്‌നില്‍പ്പ് തുടര്‍പ്പോഴാണ് ഫര്‍ഹാന ബാഗില്‍ സൂക്ഷിച്ചിരുന്ന ചുറ്റികയെടുത്തു നല്‍കിയതും ഷിബിലി തലയ്ക്കടിച്ചതും.

സംഭവത്തില്‍ പ്രതികള്‍ക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണു കരുതുന്നതെങ്കിലും പ്രതികളുടെ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടരും.

Continue Reading

crime

കോഴിക്കോട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഏഴ് പേര്‍ പിടിയില്‍; പിന്നില്‍ സാമ്പത്തിക ഇടപാടെന്ന്

തട്ടിക്കൊണ്ടുപോയ യുവാവിനെ വയനാട്ടില്‍ നിന്നാണ് കണ്ടെത്തുന്നത്

Published

on

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ 7 പേര്‍ പിടിയിലായി. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച KL 57 Y 1634  എന്ന നമ്പരിലുള്ള കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട് സ്വദേശികളായ പ്രതികളെ കണ്ണപ്പംകുണ്ടില്‍ നിന്നാണ് പിടിയിലായത്. തട്ടിക്കൊണ്ടുപോയ യുവാവിനെ വയനാട്ടില്‍ നിന്നാണ് കണ്ടെത്തുന്നത്.

പാലക്കാട് അട്ടപ്പാടി സ്വദേശിയും കൊണ്ടോട്ടിയില്‍ താമസക്കാരനുമായ നിഷാദിനെ (43)യാണ് തട്ടിക്കൊണ്ടുപോയത്. പ്രതികളില്‍ ഒരാളുടെ കാറിന് 7 ലക്ഷം രൂപ നല്‍കാമെന്ന് ധാരണയില്‍ പണയത്തിനു വാങ്ങിയ നിഷാദ് പണം നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ 12.30നാണ് ഇന്ത്യന്‍ കോഫി ഹൗസിനോട് ചേര്‍ന്ന ടൂറിസ്റ്റ് ഹോമിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയത്.

Continue Reading

crime

അങ്കണവാടിയിൽ പ്രവേശനോത്സവയോഗം; പുറത്ത് ബഹളം; ഒടുവിൽ അക്രമം

Published

on

കുറ്റിപ്പുറത്ത് അങ്കണവാടിയിൽ പ്രവേശനോത്സവയോഗം നടക്കുന്നതിനിടെ അതിക്രമിച്ചുകയറിയ സംഘം നടത്തിയ അക്രമത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കഴുത്തല്ലൂർ സ്വദേശികളായ തട്ടോട്ടിൽ മുജീബ്റഹ്‍മാൻ (42), പൊറ്റമ്മൽ വകയിൽ താജുദീൻ (ഷാജി-45) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴുത്തല്ലൂർ അങ്കണവാടിയിൽ പ്രവേശനോത്സവത്തിന്റെ ആലോചനായോഗം നടക്കുന്ന തിനിടയിലാണ് മൂന്നുപേർ അങ്കണവാടിക്ക് പുറത്തുനിന്ന് ബഹളംവെച്ചത്. യോഗത്തിൽ പങ്കെടുത്തുകൊണ്ടിരുന്ന ചിലർ ബഹളം ഉച്ചത്തിലായതോടെ സംഘത്തോട് നിശ്ശബ്ദരാകാൻ പറഞ്ഞു. ഇതോടെ സംഘം അകത്തുകയറി ബഹളംവെക്കാൻ തുടങ്ങി. ഇതോടെ യോഗത്തിൽ പങ്കെടുത്തവർ പ്രതിഷേധിച്ചു.

ഇതിനിടയിൽ ആദ്യം മുജീബ്റഹ്‍മാനെ ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ചതിനിടെ താജുദീനെയും ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവർക്കും താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിനുശേഷം പെരിന്തൽമണ്ണയിലേക്ക് കൊണ്ടുപോയി.

Continue Reading

Trending