Connect with us

Environment

മാന്‍ഡസ് ചുഴലിക്കാറ്റ്; വിവിധയിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ് തീരങ്ങള്‍ എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്

Published

on

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മാന്‍ഡസ് ചുഴലിക്കാറ്റ് രൂപപ്പെട്ടതിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ ഓറഞ്ച് ജാഗ്രതാ പുറപ്പെടുവിച്ചു. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഇത് സംബന്ധമായ വിവരം പുറത്ത് വിടുകയായിരുന്നു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പുതുച്ചേരിയിലും കാരയ്ക്കലിലും വെള്ളിയാഴ്ച സ്‌കൂളുകളും കോളേജുകളും അടച്ചിടാന്‍ വിദ്യാഭ്യാസ മന്ത്രി എ നമശ്ശിവായം ഉത്തരവിട്ടു.

വടക്ക് തമിഴ്‌നാട്, പുതുച്ചേരി, ശ്രീഹരിക്കോട്ട എന്നിവയ്ക്കിടയിലുള്ള തെക്കന്‍ തീരം കടക്കുകയും ഡിസംബര്‍ 9 അര്‍ദ്ധരാത്രി മുതല്‍ ഡിസംബര്‍ 10 വരെ പുലര്‍ച്ചെ വരെ മണിക്കൂറില്‍ 6575 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുകയും ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്.

ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് അടുത്ത ആറ് മണിക്കൂറിനുള്ളില്‍ മാന്‍ഡസ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നും പിന്നീട് ദുര്‍ബലമായി മാറാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചു.

crime

‘പടയപ്പയെ തൊട്ടാല്‍ പണികിട്ടും’; ആനയെ വിരട്ടിയ ജീപ്പ് കസ്റ്റഡിയില്‍, പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നതായി സംശയം

കണ്ണന്‍ദേവന്‍ കമ്പനി കടലാര്‍ എസ്റ്റേറ്റില്‍ ഫാക്ടറി ഡിവിഷനിലെ കരാറുകാരന്‍ ദാസ് എന്നു വിളിക്കുന്ന ചുടലെക്ക് എതിരെയാണ് കേസെടുത്തത്

Published

on

മൂന്നാറിലെ കാട്ടുകൊമ്പന്‍ പടപ്പയെ വിരട്ടിയ സംഭവത്തില്‍ ജീപ്പ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. കണ്ണന്‍ദേവന്‍ കമ്പനി കടലാര്‍ എസ്റ്റേറ്റില്‍ ഫാക്ടറി ഡിവിഷനിലെ കരാറുകാരന്‍ ദാസ് എന്നു വിളിക്കുന്ന ചുടലെ(42)ക്ക് എതിരെയാണ് കേസെടുത്തത്. ഇയാള്‍ക്കെതിരെ ഇന്നലെ കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ദാസ് തമിഴ്‌നാട്ടിലേക്ക് മുങ്ങിയതായാണ് വനംവകുപ്പിന് വിവരം ലഭിച്ചത്. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തത്.

മൂന്നാര്‍ ഡിഎഫ്ഒ രമേഷ് വിഷ്‌ണോയിയുടെ നിര്‍ദേശപ്രകാരം റേഞ്ച് ഓഫീസര്‍ അരുണ്‍ മഹാരാജയാണ് കേസെടുത്തത്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പികള്‍ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടലാറിലേക്കുള്ള പ്രധാന പാതയുടെ മുകള്‍ ഭാഗത്തു നിന്നിരുന്ന ആനയെ വാഹനത്തിലെത്തിയ ദാസ് വാഹനം ഇരപ്പിച്ചു പ്രകോപിപ്പിച്ചെന്നാണ് കേസ്. ഏറെ നേരം ഹോണ്‍ അടിക്കുകയും വാഹനം ഇരപ്പിക്കുകയും ചെയ്ത് ആനയെ പ്രകോപിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Continue Reading

Environment

വളവു തിരിഞ്ഞപ്പോള്‍ ബൈക്കിന് മുന്നില്‍ കാട്ടാന; ഭയന്ന് നിലത്തുവീണ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മൂന്നാര്‍ ആനയിറങ്കലിന് സമീപത്തുവച്ച് ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം

Published

on

മൂന്നാര്‍: ബൈക്ക് യാത്രികന്‍ കാട്ടാനയുടെ മുന്നില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മൂന്നാര്‍ ആനയിറങ്കലിന് സമീപത്തുവച്ച് ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. മൂന്നാര്‍ ഭാഗത്തു നിന്നും പൂപ്പാറയിലേക്ക് എത്തിയതായിരുന്നു സ്‌കൂട്ടര്‍ യാത്രക്കാര്‍. ആനയിറങ്കല്‍ ഡാമിന് സമീപത്തുവച്ചാണ് ഇവര്‍ ആനയുടെ മുന്നിലകപ്പെട്ടത്. ദേശീയപാതയില്‍ വളവു തിരിഞ്ഞ് വരുമ്പോഴാണ് കാട്ടാനയെ മുന്നില്‍ കണ്ടത്. പെട്ടെന്നുള്ള അമ്പരപ്പില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് ബൈക്കിലുണ്ടായിരുന്ന ഇരുവരും റോഡിലേക്ക് വീണു. ഇതുകണ്ട ആന ഇവര്‍ക്കരികിലേക്കെത്തി. റോഡിന്റെ മറുവശത്തുണ്ടായിരുന്നവര്‍ ശബ്ദമുണ്ടാക്കിയതൊടെ, ആന റോഡിന്റെ വലതുവശം ചേര്‍ന്ന് നടന്നുപോയി. റോഡില്‍ വീണ ബൈക്ക് യാത്രക്കാര്‍ അപ്പോഴേക്കും ഓടി രക്ഷപ്പെട്ടിരുന്നു.

Continue Reading

crime

ഭൂമി ഇടിഞ്ഞ് താഴ്ന്നിട്ടും, ജോഷിമഠില്‍ മണ്ണുതുരക്കല്‍ സജീവം

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞ് താഴുന്ന സാഹചര്യത്തിലും നിരോധനാജ്ഞ മറികടന്ന് പുലര്‍ച്ചെ മണ്ണുതുരക്കല്‍ തകൃതിയായി നടക്കുന്നു

Published

on

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞ് താഴുന്ന സാഹചര്യത്തിലും നിരോധനാജ്ഞ മറികടന്ന് പുലര്‍ച്ചെ മണ്ണുതുരക്കല്‍ തകൃതിയായി നടക്കുന്നു. വിള്ളല്‍ വീണ വീടുകളുടെ എണ്ണം 723 ആയ സാഹചര്യത്തിലും അനധികൃത നിര്‍മാണങ്ങള്‍ തുടരുന്ന സാഹചര്യമാണ് നിലവില്‍. ബുധനാഴ്ച പുലര്‍ച്ചെ രണ്ടിന് ജോഷിമഠിനു തൊട്ടടുത്തുള്ള പ്രദേശത്തു പാറ പൊട്ടിക്കുന്നതും യന്ത്രങ്ങള്‍ ഉപയോഗിച്ച് മണ്ണ് തുരക്കുന്നതിന്റെയും വീഡിയോസാണ് പുറത്തുവന്നിരിക്കുന്നത്. ദേശീയപാതയ്ക്ക് അടുത്തായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

ഒരുകിലോമീറ്റര്‍ ദൂരെയോളം തുരങ്കമെടുക്കുന്നതിന്റെ ശബ്ദം കേള്‍ക്കാമായിരുന്നു, എന്നാല്‍ ആരും ജോലിക്കാരെ തടയാന്‍ ശ്രമിച്ചിട്ടില്ലെന്നും വിശ്വസിക്കാന്‍ കഴിയാത്തതാണ്. വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വിള്ളലുകള്‍ രൂപപ്പെട്ടതിന്റെ ഭാഗമായി ജോഷിമഠിലും സമീപപ്രദേളങ്ങളിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കുണ്ട്. വിള്ളലിനെ തുടര്‍ന്ന് 131 കുടുംബങ്ങളെ ദുരുതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

Continue Reading

Trending