കൊച്ചി: ഒരു മാസത്തിനകം തിരുവനന്തപുരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം (സൈക്ലോണ്‍ വാണിങ് സെന്റര്‍) സ്ഥാപിക്കുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം.
കേരള, കര്‍ണാടക തീരങ്ങളില്‍ അടുത്തിടെ അടിക്കടി ഉണ്ടാകുന്ന ന്യൂനമര്‍ദ്ദങ്ങളുടെയും ചുഴലിക്കാറ്റുകളുടെയും പശ്ചാത്തലത്തിലാണിത്. നിലവില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന് ചെന്നൈ, വിശാഖപട്ടണം, ഭുവനേശ്വര്‍, കൊല്‍ക്കത്ത, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലാണ് ഇത്തരം കേന്ദ്രങ്ങളുള്ളത്