ചെന്നൈ: ജയലളിതയുടെ സഹോദര പുത്രിയും അപരയുമായ ദീപ ജയകുമാര്‍ രാഷ്ട്രീയത്തിലേക്ക്. ചെന്നൈയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ദീപ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു. ജനപിന്തുണ പിടിച്ചുപറ്റുന്നതിന് എംജിആറിന്റെ പ്രശസ്ത വാചകമായ എന്റെ രക്തത്തില്‍ രക്തമായ കൂടപ്പിറകളെ എന്നു പറഞ്ഞുകൊണ്ടായിരുന്നു ദീപ വാര്‍ത്താസമ്മേളനം ആരംഭിച്ചത്. ജയലളിത മരിച്ച് 40 ദിവസം പൂര്‍ത്തിയാകുന്നതിനിടെയാണ് ദീപയുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം. ജയലളിതയെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു ദീപയുടെ നടപ്പും ചലനവുമെല്ലാം. കൂടാതെ ദീപയുടെ പോസ്റ്ററും ജയലളിതയെ ഓര്‍മിപ്പിക്കുന്നതായിരുന്നു. വസ്ത്രധാരണവും കൈവീശിക്കാണിക്കുന്നതുമെല്ലാം ജയലളിതയുടേതിനു സമാനമായിരുന്നു.

jayalalithaa-niece-deepa-jayakumar_650x400_61484625211

ജയലളിതയുടെ സ്ഥാനത്തേക്ക് മറ്റൊരാള്‍ വരുന്നത് തനിക്ക് അംഗീകരിക്കാനാവില്ലെന്നും തന്റെ രാഷ്ട്രീയ പ്രവേശനം പ്രവര്‍ത്തകരുടെ ആവശ്യമായിരുന്നുവെന്നും ദീപ പറഞ്ഞു. പാര്‍ട്ടിയുടെ ഭാവി പരിപാടികളെക്കുറിച്ച് ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24ന് പറയുമെന്നും അവര്‍ പറഞ്ഞു.
ജയലളിതയുടെ തോഴി ശശികല പാര്‍ട്ടിയുടെ നേതൃത്വമേറ്റെടുക്കുന്നതില്‍ അതൃപതിയുള്ള ഒരു വിഭാഗം നേതാക്കള്‍ നേരത്തെ ദീപയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.