ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ കൊടി ഉയര്‍ത്തുന്നതിന് നേതൃത്വം നല്‍കിയെന്ന് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്ന ദീപ് സിദ്ധുവിന് ബി.ജെ.പിയുമായി അടുത്തബന്ധമുണ്ടെന്ന ആരോപണം ശക്തമാകുന്നു.

സുപ്രിംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനാണ് ഇത്തരമൊരു ആരോപണമുന്നയിച്ചത്. ദീപ് സിദ്ധു പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ട്വിറ്ററിലൂടെ പങ്കുവെച്ചാണ് ഭൂഷന്‍ ആരോപണം ന്യായീകരിക്കുന്നത്. കഴിഞ്ഞദിവസം കര്‍ഷക സംഘടനകളും സമാനമായ ആരോപണം ഉയര്‍ത്തിയിരുന്നു.