Connect with us

india

ഡല്‍ഹി കലാപം; പ്രശാന്ത് ഭൂഷണും സല്‍മാന്‍ ഖുര്‍ഷിദും കുറ്റപത്രത്തില്‍

കുറ്റപത്രത്തില്‍ ഉള്‍പെട്ട മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇസ്രത്ത് ജഹാന്‍, വ്യവസായി മുഹമ്മദ് ഖാലിദ് സൈഫി എന്നിവരാണ് ഭൂഷന്റെയും സല്‍മാന്‍ ഖുര്‍ഷിദിന്റെയും പേരുകള്‍ പറഞ്ഞതെന്നാണ് വെളിപ്പെടുത്തല്‍

Published

on

വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട കുറ്റപത്രത്തില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരുടെ പേരും ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. കുറ്റപത്രത്തില്‍ ഉള്‍പെട്ട മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇസ്രത്ത് ജഹാന്‍, വ്യവസായി മുഹമ്മദ് ഖാലിദ് സൈഫി എന്നിവരാണ് ഭൂഷന്റെയും സല്‍മാന്‍ ഖുര്‍ഷിദിന്റെയും പേരുകള്‍ പറഞ്ഞതെന്നാണ് വെളിപ്പെടുത്തല്‍.

ഖജുരിയിലെ പ്രതിഷേധസ്ഥലത്ത് വച്ച് ഭൂഷനും ഖുര്‍ഷിദും പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയതായി പ്രസ്താവനയില്‍ പറയുന്നു. നിലവില്‍ ഇരുവരും നിയമപരമായി കേസിലെ പ്രതികളല്ലെങ്കിലും ഇവര്‍ക്കെതിരെ കൂടുതല്‍ അന്വേഷണത്തിന് വഴിതുറക്കാനാണ്് നീക്കമെന്നും ഭാവിയില്‍ 120 (ബി) വകുപ്പ് പ്രകാരം ഇവരെ പ്രതി ചേര്‍ത്തേക്കാമെന്നും നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം പ്രതികളുടെ അഭിഭാഷകര്‍ ഇത് നിഷേധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഒരു വെളിപ്പെടുത്തല്‍ ഇല്ലെന്നും ഇത് വ്യാജമായി കെട്ടിച്ചമച്ചതാണെന്നും അവര്‍ പറഞ്ഞു.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് നരേന്ദ്ര മോഡി സര്‍ക്കാരിനെയും ബിജെപിയെയും ശക്തമായി വിമര്‍ശിച്ചവരാണ് ഭൂഷനും ഖുര്‍ഷിദും. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ പ്രകടനങ്ങളില്‍ ഇവര്‍ സംസാരിച്ചിരുന്നു. സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവരെ കലാപ ഗൂഢാലോചനയിലേക്ക് വലിച്ചിഴക്കുന്നതിനെതിരെയും പ്രശാന്ത് ഭൂഷണ്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ചത്തീസ്ഗഢില്‍ ആശുപത്രിയില്‍ വൈദ്യുതി നിലച്ചിട്ട് അഞ്ചു ദിവസം; പരിശോധന ഫോണ്‍ വെളിച്ചത്തില്‍

ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ബസ്തറിലെ സര്‍ക്കാരാശുപത്രിയിലെ വൈദ്യുതിബന്ധം നിലച്ചതാണ് കാരണം

Published

on

വൈദ്യുതിവിതരണം നിലച്ചതിനെ തുടര്‍ന്ന് ഛത്തീസ്ഗഢിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 5 ദിവസം ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചത് ഫോണിന്റെ ഫഌഷ്‌ലൈറ്റുകളുടെ സാന്നിധ്യത്തില്‍. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ബസ്തറിലെ സര്‍ക്കാരാശുപത്രിയിലെ വൈദ്യുതിബന്ധം നിലച്ചതാണ് കാരണം.

വെള്ളിയാഴ്ച വൈകുന്നേരം കിലേപാലില്‍ ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചപ്പോള്‍ വൈദ്യുതിയില്ലാത്തതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലുള്ളവരെ ദിമരപാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയക്കേണ്ടി വന്നു.

അപകടത്തില്‍ 2 പേര്‍ മരിക്കുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആശുപത്രിയില്‍ വൈദ്യുതിയില്ലാത്തതില്‍ അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ രോഷാകുലരായി. പ്രദേശത്തെ ഏറ്റവും വലിയ ആശുപത്രിയാണിതെന്ന് പ്രദേശവാസികളും പിന്തുണച്ചു.

ആശുപത്രിയില്‍ എത്രയും പെട്ടെന്ന് വൈദ്യുതിബന്ധം പുന:സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വൈദ്യുതി വകുപ്പിന് നിര്‍ദേശം നല്‍കിയതായി എംഎല്‍എ രാജ്മാന്‍ ബെഞ്ചമിന്‍ പറഞ്ഞു. ആശുപത്രിക്കെട്ടിടത്തില്‍ വൈദ്യുതിത്തകരാര്‍ പരിഹരിക്കാനുള്ള പ്രാഥമിക നടപടികള്‍ പ്രശ്‌നമുണ്ടായ സമയത്തുതന്നെ സ്വീകരിച്ചിരുന്നതായി പൊതുമരാമത്ത് വകുപ്പിന്റെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വകുപ്പുദ്യോഗസ്ഥന്‍ അജയ് കുമാര്‍ തെമ്പൂര്‍നെ പ്രതികരിച്ചു.ആശുപത്രിയിലേക്ക് ജനറേറ്റര്‍ നല്‍കണമെന്ന് ഡോ. അര്‍ജിത് ചൗധരി ആരോഗ്യവകുപ്പിന് കത്തയച്ചിരിക്കുകയാണ്.

Continue Reading

india

അജയ് മാക്കനെ കോണ്‍ഗ്രസ് ദേശീയ ട്രഷററായി നിയമിച്ചു

കെ.സി വേണുഗോപാൽ പുതിയ നിയമനം വാർത്താകുറിപ്പിലൂടെ പുറത്തുവിട്ടത്.

Published

on

കോൺഗ്രസ് ദേശീയ ട്രഷററായി മുതിർന്ന നേതാവ് അജയ് മാക്കനെ നിയമിച്ചു. ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് പവൻ കുമാർ ബൻസാലിനു പകരക്കാരനായി മാക്കന്‍റെ പേര് പ്രഖ്യാപിച്ചത്.

കെ.സി വേണുഗോപാൽ പുതിയ നിയമനം വാർത്താകുറിപ്പിലൂടെ പുറത്തുവിട്ടത്.എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച അജയ് മാക്കൻ നിലവിൽ പ്രവർത്തക സമിതി അംഗമാണ്.

മൻമോഹൻ സിങ് സർക്കാരിൽ യുവജന, സ്‌പോർട്‌സ്, ആഭ്യന്തര സഹമന്ത്രി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഡൽഹിയിൽ ഷീലാ ദീക്ഷിത് സർക്കാരുകളിലും വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

Continue Reading

india

ഇന്ത്യയുടെ മെഡല്‍നേട്ടം 50 കടന്നു; ശ്രീശങ്കറിന് വെള്ളി; ജിന്‍സണ് വെങ്കലം

വനിതകളുടെ 1500 മീറ്റർ ഓട്ടമത്സരത്തിൽ ഹർമിലാൻ ബെയ്ൻസും വെള്ളി മെ‍ഡൽ‌ നേടി

Published

on

ഏഷ്യൻ ഗെയിംസ് പുരുഷ ലോങ്ജംപിൽ വെള്ളി മെ‍ഡൽ നേടി മലയാളി താരം എം.ശ്രീശങ്കർ. 8.19 മീറ്റർ ചാടിയാണു താരത്തിന്റെ മെഡൽ നേട്ടം. മറ്റൊരു മലയാളി താരം ജിൻസൺ ജോൺസൺ 1500 മീറ്റർ ഓട്ടമത്സരത്തിൽ വെങ്കലവും കരസ്ഥമാക്കി. 1500 മീറ്ററിൽ അജയ്‌ കുമാർ സരോജിലൂടെ വെള്ളി മെഡലും ഇന്ത്യയ്ക്കാണ്. വനിതകളുടെ 1500 മീറ്റർ ഓട്ടമത്സരത്തിൽ ഹർമിലാൻ ബെയ്ൻസും വെള്ളി മെ‍ഡൽ‌ നേടി.

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ട് സ്വര്‍ണം കൂടി. സ്റ്റീപിള്‍ ചേസില്‍ അവിനാഷ് സാബ്‍ലെയും ഷോട്പുട്ടില്‍ തേജീന്ദര്‍പാല്‍ സിങ്ങുമാണ് സ്വര്‍ണം നേടിയത്. 3000 മീറ്റർ സ്റ്റീപ്പ്ൾ ചേസിൽ അവിനാശ് സാബ്‌ലെയാണ് സ്വർണം നേടിയത്. എട്ട് മിനിറ്റും 19 സെക്കൻഡും കൊണ്ടാണ് അവിനാശ് ഫിനിഷ് ചെയ്തത്. മറ്റു താരങ്ങളെ ബഹുദൂരം പിന്നിലാക്കി 25 മീറ്ററോളം വ്യത്യാസത്തിലാണ് അവിനാശ് സ്വർണ മെഡൽ നേട്ടത്തിലേക്ക് ഓടിക്കയറിയത്.

ജക്കാര്‍ത്തയില്‍ നടന്ന കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ഇറാന്‍ താരം ഹൊസൈന്‍ കെയ്ഹാനി സ്ഥാപിച്ച റെക്കോഡാണ് അവിനാഷ് മറികടന്നത്. 8:22.29 സെക്കന്‍ഡിലായിരുന്നു ഇറാന്‍ താരം അന്ന് ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ നിലവിലെ ദേശീയ റെക്കോഡ് ഉടമകൂടിയാണ് അവിനാഷ്.

2019ൽ എട്ട് മിനിറ്റും 30 സെക്കൻഡും കൊണ്ട് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയിരുന്നു. അത് മറികടക്കുന്ന പ്രകടനമാണ് അവിനാശ് ഹാങ്‌ചോയിൽ നടത്തിയത്. മഹാരാഷ്ട്രയിലെ ഒരു കർഷക കുടുംബത്തിൽ ജനിച്ച അവിനാശ് ആറു കിലോമീറ്ററോളം നടന്നാണ് സ്‌കൂളിൽ പോയിരുന്നത്. ബാല്യകാലത്തെ ഈ അനുഭവങ്ങളാണ് അദ്ദേഹത്തിലെ അത്‌ലറ്റിനെ രൂപപ്പെടുത്തിയത്.

Continue Reading

Trending