Connect with us

india

തരൂരിന്റെ പരാതി; മാധ്യമവിചാരണയില്‍ അര്‍ണബ് ഗോസ്വാമിക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടീസ്

ഡല്‍ഹി ഹൈക്കോടതിയാണ് നോട്ടീസ് അയയച്ചത്.

Published

on

ഡല്‍ഹി: സുനന്ദപുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ നല്‍കിയ പരാതിയില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് നോട്ടീസ്. ഡല്‍ഹി ഹൈക്കോടതിയാണ് നോട്ടീസ് അയച്ചത്.

കേസില്‍ സമാന്തര വിചാരണ വേണ്ടെന്ന് കേസ് പരിഗണിച്ച സിംഗിള്‍ ബഞ്ച് മുക്ത ഗുപ്ത പറഞ്ഞു. വിചാരണ നടന്നു കൊണ്ടിരിക്കുന്ന കേസില്‍ ഒരാളെ കുറ്റക്കാരനെന്നു വിളിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു.

ശശി തരൂരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരായി. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടും സുനന്ദ കൊല്ലപ്പെട്ടതാണ് എന്ന അവാസ്തവമായ കാര്യങ്ങളാണ് അര്‍ണബ് പറയുന്നത് എന്ന് സിബല്‍ ചൂണ്ടിക്കാട്ടി. ഡല്‍ഹി പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലാത്തതു പോലെയാണ് അര്‍ണബ് പെരുമാറുന്നത് എന്നും അദ്ദേഹം പറഞ്ഞു.

സുനന്ദ കൊല്ലപ്പെട്ടതാണ് എന്നതിന് വ്യക്തമായ തെളിവുണ്ടെന്ന് ഗോസ്വാമിക്ക് വേണ്ടി ഹാജരായ മാളവിക ത്രിവേദി വാദിച്ചു. എയിംസ് ഡോക്ടറില്‍ നിന്നാണ് തെളിവു കിട്ടിയത് എന്നും അവര്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജർ ഇന്ത്യയിൽ തീവ്രവാദി ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട്.

കഴിഞ്ഞ ജൂൺ 19 നാണ് ഖലിസ്ഥാൻ വാദി നേതാവായ നിജ്ജർ കൊല്ലപ്പെട്ടത്. നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനേഡിയൻ പ്രധാനമന്ത്രിയുടെ പരാമർശമാണ് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളാകുന്നതിലേക്കടക്കം കാര്യങ്ങൾ എത്തിച്ചത്.

Published

on

കാനഡയിൽ വെടിവെപ്പിൽ കൊല്ലപ്പെട്ട ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജർ ഇന്ത്യയിൽ തീവ്രവാദി ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഹരിയാനയിലെ ദേര സച്ച സൗദ ആക്രമിക്കാനായിരുന്നു നിജ്ജർ പദ്ധതിയിട്ടത് എന്നാണ് വിവരം.2015 ൽ പഞ്ചാബിലും ആക്രമണത്തിന് പദ്ധതിയുണ്ടായിരുന്നുവെന്നും ഇൻറലിജിൻസ് റിപ്പോർട്ടിലുണ്ട്. ഖലിസ്ഥാൻവാദി നേതാവായ നിജ്ജർ കാനഡയിൽ ആയുധപരിശീലന ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു. 2010 ൽ പട്യാലയിൽ ഉണ്ടായ ഒരു ബോംബ് സ്ഫോടനത്തിൽ 4 പേർക്ക് പരിക്കേറ്റ സംഭവത്തിലും നിജ്ജറിന് പങ്കുണ്ടെന്നും ഇന്റലിജൻസ് ഏജൻസികൾ വെളിപ്പെടുത്തുന്നു.കഴിഞ്ഞ ജൂൺ 19 നാണ് ഖലിസ്ഥാൻ വാദി നേതാവായ നിജ്ജർ കൊല്ലപ്പെട്ടത്. നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനേഡിയൻ പ്രധാനമന്ത്രിയുടെ പരാമർശമാണ് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളാകുന്നതിലേക്കടക്കം കാര്യങ്ങൾ എത്തിച്ചത്.

 

Continue Reading

india

സിഖ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്വന്ത് സിങ് പന്നുവിന്റെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടി

2020ൽ ഗുർപത്വന്ത് സിങ് പന്നുവിനെ തീവ്രവാദിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.വിഘടനവാദ ​ഗ്രൂപ്പിൽ അം​ഗമാകാൻ സിഖ് യുവാക്കളെ പ്രേരിപ്പിച്ചു. ഇന്ത്യയ്‌ക്കെതിരെ പ്രചാരണം നടത്തി എന്നീ കുറ്റങ്ങളും ഗുർപത്വന്ത് സിങ് പന്നുവിനെതിരെയുണ്ട്.

Published

on

നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് നേതാവും ഖലിസ്ഥാൻ അനുകൂല വാദിയുമായ ഗുർപത്വന്ത് സിങ് പന്നുവിന്‍റെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടി. ഛണ്ഡിഗഡിലെ വീടും അമൃത്സറിലെ സ്ഥലവുമാണ് കണ്ടുകെട്ടിയത്. ഖലിസ്ഥാന്‍ അനുകൂല നേതാവ് കൊല്ലപ്പെട്ട ഹർദീപ് സിങ് നിജ്ജാറുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ് ഗുർപത്വന്ത് സിങ് പന്നു. 2020ൽ ഗുർപത്വന്ത് സിങ് പന്നുവിനെ തീവ്രവാദിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.വിഘടനവാദ ​ഗ്രൂപ്പിൽ അം​ഗമാകാൻ സിഖ് യുവാക്കളെ പ്രേരിപ്പിച്ചു. ഇന്ത്യയ്‌ക്കെതിരെ പ്രചാരണം നടത്തി എന്നീ കുറ്റങ്ങളും ഗുർപത്വന്ത് സിങ് പന്നുവിനെതിരെയുണ്ട്.

Continue Reading

india

തിരുച്ചിറപ്പള്ളി-ശ്രീ ഗംഗാനഗർ ഹംസഫർ എക്‌സ്പ്രസ് ട്രെയിനിൽ വൻ തീപിടിത്തം.

ബോഗിയില്‍ നിന്ന് പുക ഉയരുന്നത് കണ്ട ഉടനെ തന്നെ ട്രെയിൻ നിർത്തി യാത്രക്കാർ എല്ലാവരും ഇറക്കി. ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാകാം അപകടത്തിന് കാരണമെന്നാണ് സൂചന.

Published

on

തിരുച്ചിറപ്പള്ളി-ശ്രീ ഗംഗാനഗർ ഹംസഫർ എക്‌സ്പ്രസ് ട്രെയിനിൽ വൻ തീപിടിത്തം. ട്രെയിനിന്റെ ജനറേറ്റർ കോച്ചിലും അതിനോട് ചേർന്നുള്ള പാസഞ്ചർ കാറിലുമാണ് തീപിടിത്തമുണ്ടായത്. ഗുജറാത്തിലെ വൽസാദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു തീപിടുത്തമുണ്ടായത്.
ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടമുണ്ടായത്. ബോഗിയില്‍ നിന്ന് പുക ഉയരുന്നത് കണ്ട ഉടനെ തന്നെ ട്രെയിൻ നിർത്തി യാത്രക്കാർ എല്ലാവരും ഇറക്കി. ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാകാം അപകടത്തിന് കാരണമെന്നാണ് സൂചന.

Continue Reading

Trending