ആലുവ: ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി അറിയിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ. തെളിവുകളുടേയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ഡിജിപി അറിയിച്ചു. എന്നാല്‍ സംഭവുമായി ബന്ധപ്പെട്ട് മറ്റാരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ബഹ്‌റ. നാദിര്‍ഷയെ അറസ്റ്റ് ചെയ്‌തോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഡിജിപി. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി കേസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പുറത്ത് വിടാന്‍ സാധിക്കിലെന്നും ഡി.ജി.പി വ്യക്തമാക്കി. ദിലീപിനെ ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ കിട്ടാന്‍ വേണ്ടിയാണ് അറസ്റ്റ് സാധ്യതയുണ്ടെന്നും പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ കൂട്ടിച്ചേര്‍ത്തു.

ആലുവ പൊലീസ് ക്ലബില്‍ ദിലീപിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. വന്‍ പ്രതിഷേധവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. ദിലീപിനെ ഉടന്‍ കോടതിയില്‍ ഹാജറാക്കുമെന്നാണ് വിവരം.