ചെന്നൈ: മുന്നോക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് ഉദ്യോഗ -വിദ്യാഭ്യാസ തലങ്ങളില്‍ 10% സംവരണം ഏര്‍പ്പെടുത്തിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിയമനിര്‍മാണത്തെ ചോദ്യം ചെയ്തു ദ്രാവിഡ മുന്നേറ്റ കഴകം (D.M.K) ഹൈക്കോടതിയെ സമീപിച്ചു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ലംഘിക്കുന്നതാണ് നിയമനിര്‍മാണം എന്നാണ് ചെന്നൈ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡി.എം.കെ വാദിക്കുന്നത്. നൂറ്റാണ്ടുകളായി വിദ്യാഭ്യാസ ഉദ്യോഗ തലങ്ങളില്‍ പ്രാതിനിധ്യം നിഷേധിക്കപ്പെടുന്ന ജനവിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതി ഉറപ്പാക്കുന്നതിനാണ് സംവരണം ഏര്‍പ്പെടുത്തിയതെന്നും സംവരണം ദാരിദ്ര നിര്‍മ്മാര്‍ജ്ജന പരിപാടിയല്ലന്നും ഹരജിയില്‍ പറയുന്നു. പാര്‍ലമെന്റിന്റെ കഴിഞ്ഞ ശീതകാല സമ്മേളനത്തില്‍ ആണ് കേന്ദ്രസര്‍ക്കാര്‍ മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് ഉദ്യോഗ വിദ്യാഭ്യാസ തലങ്ങളില്‍ 10% സംവരണം ഏര്‍പ്പെടുത്തി നിയമനിര്‍മ്മാണം നടത്തിയത്.