Connect with us

business

ലോകം പറയുന്നു; സുഖമായി ജീവിക്കാന്‍ ദോഹയിലേക്ക് പോവാം

സുഖകരവുമായി ജീവിക്കാന്‍ സാധിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയില്‍ ഇനി ദോഹയും

Published

on

സന്തോഷവും സുഖകരവുമായി ജീവിക്കാന്‍ സാധിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയില്‍ ഇനി ദോഹയും. സുഗമമായി ജോലി ചെയ്യാനും നിക്ഷേപം നടത്താനും സന്ദര്‍ശനം നടത്താനും കഴിയുന്ന മികച്ച 100 നഗരങ്ങളുടെ പട്ടികയില്‍ 27-ാം സ്ഥാനവും മധ്യപൂര്‍വദേശത്തും അറബ് ലോകത്തുള്ള നഗരങ്ങള്‍ക്കിടയില്‍ രണ്ടാം സ്ഥാനവുമാണ് ഖത്തറിന്. ലോകത്ത് 5-ാമതും അറബ് നാട്ടില്‍ ഒന്നാമതും ദുബായ് നഗരമാണ്. അബുദാബി 28-ാമതും റിയാദ് 83-ാമതുമായി 4 അറബ് നഗരങ്ങളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

ലോക നഗരങ്ങളുടെ ബ്രാന്‍ഡിങ്ങിലും പ്ലേസ്‌മേക്കിങ്ങിലും ആഗോളതലത്തിലെ മുന്‍നിര കമ്പനിയായ റെസനന്‍സ് കണ്‍സല്‍റ്റന്‍സിയുടെ ഈ വര്‍ഷത്തെ മികച്ച ലോക നഗരങ്ങളുടെ പട്ടിക പുറത്തിറക്കിയത്. അത്യാധുനിക അടിസ്ഥാന സൗകര്യങ്ങള്‍, ഹൈവേകള്‍ മെട്രാ, സര്‍വകലാശാലകള്‍, മ്യൂസിയങ്ങള്‍, നൂറില്‍ കൂടുതല്‍ ഹോട്ടലുകള്‍ തുടങ്ങിയ വലിയ കാഴ്ച്ചകളാണ് ദോഹയെ സഞ്ചാരികളുടെ പ്രിയപ്പെട്ട നഗരമായി മാറ്റുന്നത്.

 

business

മുട്ടില്‍ മരം മുറി കേസ്: 8 കോടി പിഴ ഈടാക്കാന്‍ റവന്യൂ വകുപ്പ്; മരം മുറിച്ചവര്‍ക്കും സ്ഥലം ഉടമകള്‍ക്കും നോട്ടീസ്

മുറിച്ചു കടത്തിയ മരത്തിന്റെ മൂന്നിരട്ടി വരെയാണ് പിഴ അടക്കേണ്ടി വരിക

Published

on

മുട്ടില്‍ മരം മുറി കേസില്‍ പിഴ ഈടാക്കാന്‍ നടപടികള്‍ തുടങ്ങി റവന്യൂ വകുപ്പ്. മരം മുറിച്ചവര്‍ക്കും സ്ഥലം ഉടമകള്‍ക്കും വകുപ്പ് നോട്ടീസ് അയച്ചു. ഇവരില്‍ നിന്നു 8 കോടി രൂപ പിഴ ഈടാക്കാനുള്ള നടപടികളാണ് റവന്യൂ വകുപ്പ് ആരംഭിച്ചത്. 35 കേസുകളിലാണ് ഇത്രയും രൂപ പിഴയായി ഇടാക്കുക. പ്രതി റോജി അഗസ്റ്റിന്‍ ഉള്‍പ്പെടെയുള്ളവര്‍ പിഴയൊടുക്കണം. ഇവരെ കേസില്‍ നിന്നു ഒഴിവാക്കണമെങ്കില്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് ഇറക്കേണ്ടി വരും.

മുറിച്ചു കടത്തിയ മരത്തിന്റെ മൂന്നിരട്ടി വരെയാണ് പിഴ അടക്കേണ്ടി വരിക. ഒരു മാസത്തിനകം തുക അടയ്ക്കണമെന്നാണ് നോട്ടീസിലെ നിര്‍ദ്ദേശം. അല്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടല്‍ നടപടി ആരംഭിക്കുമെന്നും നോട്ടീസില്‍ പറയുന്നു. 27 കേസുകളിലെ വില നിര്‍ണയം അവസാന ഘട്ടത്തിലാണ്. ആന്റോ അഗസ്റ്റിനും ജോസൂട്ടി അഗസ്റ്റിനും വൈകാതെ നോട്ടീസ് അയക്കുമെന്നു റവന്യൂ വകുപ്പ് വ്യക്തമാക്കി.

ഭൂപരിഷ്‌കരണ നിയമത്തിനു ശേഷം പട്ടയ ഭൂമിയില്‍ ഉടമകള്‍ നട്ടു വളര്‍ത്തിയ ചന്ദനമൊഴികെയുള്ള മരങ്ങള്‍ ഉടമകള്‍ക്ക് മുറിച്ചു മാറ്റാന്‍ അനുവാദം നല്‍കുന്ന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ 2020 ഒക്ടോബര്‍ 24ലെ സര്‍ക്കാര്‍ ഉത്തരവിന്റെ മറവിലായിരുന്നു മരങ്ങള്‍ മുറിച്ചുമാറ്റിയത്.

300 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സംരക്ഷിത മരങ്ങളടക്കമാണ് മുറിച്ച് മാറ്റിയത്. ഇക്കാര്യം വ്യക്തമാക്കുന്ന ഡിഎന്‍എ പരിശോധന ഫലവും അടുത്തിടെ പുറത്തു വന്നിരുന്നു.

Continue Reading

business

ലാഭത്തില്‍ കോഴിക്കോട് എയര്‍പോര്‍ട്ട് മൂന്നാമത്; തിരുവനന്തപുരവും, കണ്ണൂരും പിന്നില്‍

95.38 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ലാഭം.

Published

on

മലപ്പുറം: എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള 125 വിമാനത്താവളങ്ങളില്‍ ലാഭത്തില്‍ കോഴിക്കോട് വിമാനത്താവളം മൂന്നാംസ്ഥാനത്ത്. 95.38 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ലാഭം. കൊല്‍ക്കത്ത 482.30 കോടി, ചെന്നൈ 169.56 കോടി എന്നിവയാണ് മുന്നിലുള്ളത്. ലോക്‌സഭയില്‍ എസ്.ആര്‍. പാര്‍ഥിപന്‍ എം.പി.യുടെ ചോദ്യത്തിന് വ്യോമയാന സഹമന്ത്രി വി.കെ. സിങ് നല്‍കിയ മറുപടിയിലാണ് വിമാനത്താവളങ്ങളുടെ ലാഭ നഷ്ടക്കണക്ക് വിശദമാക്കിയത്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം 17 വിമാനത്താവളങ്ങള്‍ മാത്രമാണ് ലാഭം രേഖപ്പെടുത്തിയത്. 15 എണ്ണത്തില്‍ ലാഭവും നഷ്ടവുമില്ല. കഴിഞ്ഞ 5 വര്‍ഷത്തിനിടെ കൊവിഡ് പ്രതിസന്ധിമൂലം രണ്ടു വര്‍ഷം മാത്രമാണ് കോഴിക്കോട് വിമാനത്താവളം നഷ്ടത്തിലായത്. അഞ്ചുവര്‍ഷത്തിനിടെ മിക്ക വിമാനത്താവളങ്ങളും നഷ്ടത്തില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് വിമാനത്താവളത്തില്‍ 201819 വര്‍ഷം 73.11 കോടി, 1920ല്‍ 69.14 കോടി എന്നിങ്ങനെയാണ് ലാഭം. കൊവിഡ് പ്രതിസന്ധി ബാധിച്ച 202021ല്‍ 59.57 കോടിയും 2122ല്‍ 22.63 കോടിയും നഷ്ടമുണ്ടായി. പുണെ 74.94 കോടി, ഗോവ 48.39 കോടി, തിരുച്ചിറപ്പള്ളി 31.51 കോടി എന്നിവയാണ് കാര്യമായി ലാഭമുണ്ടാക്കിയ മറ്റു വിമാനത്താവളങ്ങള്‍. 115.61 കോടി നഷ്ടം രേഖപ്പെടുത്തിയ അഗര്‍ത്തലയാണ് നഷ്ടക്കണക്കില്‍ മുന്നിലുള്ളത്.

ലാഭകരമായ വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിച്ചതോടെയാണ് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കീഴിലുള്ളവയുടെ നഷ്ടക്കണക്ക് കൂടിയത്. തിരുവനന്തപുരം വിമാനത്താവളം 110.15 കോടി രൂപയുടെ നഷ്ടമാണ് കഴിഞ്ഞവര്‍ഷം രേഖപ്പെടുത്തിയത്. സ്വകാര്യ പൊതു പങ്കാളിത്തത്തിലുള്ള കൊച്ചി 267.17 കോടി രൂപ ലാഭം നേടിയപ്പോള്‍ കണ്ണൂര്‍ 131.98 കോടി രൂപ നഷ്ടത്തിലാണ്. നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ (എന്‍.എം.പി.) പ്രകാരം കോഴിക്കോട് അടക്കം 25 വിമാനത്താവളങ്ങള്‍ 2025 വരെ പാട്ടത്തിനു െവച്ചിരിക്കുകയാണെന്നും മന്ത്രി ലോക്‌സഭയില്‍ അറിയിച്ചു.

Continue Reading

business

ട്വിറ്ററിന്റെ പേരും ലോഗോയും മാറ്റി ഇലോണ്‍ മസ്‌ക്; ഇനി ‘എക്‌സ്’

Published

on

സാന്‍ഫ്രാന്‍സിസ്‌കോന്മ സമൂഹമാധ്യമമായ ട്വിറ്ററിന്റെ പേരുമാറ്റി ഉടമ ഇലോണ്‍ മസ്‌ക്. ട്വിറ്റര്‍ ഇനി ‘എക്‌സ്’ എന്ന് അറിയപ്പെടും. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമായി. ട്വിറ്ററിന്റെ ലോഗോയും മാറി. നിലവിലെ ലോഗോയായ ‘നീലക്കുരുവി’ ഇനി ഉണ്ടാകില്ല. ഇതിനുപുറമേ, ബാങ്കിങ് ഉള്‍പ്പെടെ മറ്റു സേവനങ്ങളും ലഭ്യമാകും.

ടിറ്ററിന്റെ ലോഗോ മാറ്റി പകരം ‘എക്‌സ്’ എന്ന ലോഗോ സ്വീകരിച്ചതായി കഴിഞ്ഞ ദിവസം മസ്‌ക് ട്വീറ്റിലൂടെ അറിയിച്ചിരുന്നു. ഇന്നലെ രാത്രി ഒരു എക്‌സ് ലോഗോയുടെ ചിത്രം മസ്‌ക് ട്വീറ്റ് ചെയ്‌തെങ്കിലും പിന്‍വലിച്ചു.

 

Continue Reading

Trending