Culture
‘ഇനി വെട്ടരുത്’; ആരേ കോളനിയിലെ മരം മുറിക്കലിന് സുപ്രീം കോടതിയുടെ വിലക്ക്

മുംബൈ: ബോംബെയിലെ ആരെ കോളനിയില്‍ മെട്രോ കാര്‍ പാര്‍ക്കിങ് ഷെഡ്ഡിനായി മരം മുറിക്കുന്നതിന് സുപ്രീം കോടതിയുടെ താത്കാലിക വിലക്ക്. മരംവെട്ടുന്നതു തടയണമെന്ന് അഭ്യര്‍ഥിച്ച് നിയമ വിദ്യാര്‍ഥി ചീഫ് ജസ്റ്റിസിന് അയച്ച കത്ത് പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിച്ചാണ് സുപ്രീം കോടതി ഇടപെടല്‍.
മെട്രൊ കാര്‍ ഷെഡ് നിര്‍മാണത്തിനായി ആരെ കോളനിയിലെ മരങ്ങള്‍ വെട്ടിമാറ്റാനുള്ള തീരുമാനം വന്‍ വിവാദമായിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി എത്തിയ വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലാവുകയുമുണ്ടായി. എന്നാല്‍ മരംമുറിക്കലിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ 29 പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് വെള്ളിയാഴ്ച മുംബൈ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചിരുന്നു. ഇനി പ്രതിഷേധത്തില്‍ പങ്കെടുക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മരം മുറിക്കുന്നതിന് വിലക്കും വന്നിരിക്കുന്നത്.

ആരേയില്‍ തല്‍സ്ഥിതി തുടരാന്‍ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, അശോക് ഭൂഷണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നിര്‍ദേശിച്ചത്. ആരെയില്‍നിന്നു മരങ്ങള്‍ മുറിച്ചുമാറ്റുന്നത് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു. 21ന് സുപ്രിം കോടതിയുടെ വനംബെഞ്ച് കേസില്‍ വാദം കേള്‍ക്കും. അതുവരെ ഒരു മരം പോലും ഇനി വെട്ടരുതെന്ന് കോടതി നിര്‍ദേശിച്ചു.
മെട്രോ റെയില്‍ പദ്ധതിയുടെ കാര്‍ഷെഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ആരെ കോളനി വനമേഖലയില്‍ തകൃതിയായ മരംമുറിയാണ് നടന്നിരുന്നത്. സ്ഥലത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തി കര്‍ശന പൊലീസ് സുരക്ഷയിലായിരുന്നു മരംമുറി. ഒറ്റദിവസം കൊണ്ടുതന്നെ പ്രദേശത്തെ 1500 മരങ്ങള്‍ മുറിച്ചെന്നാണ് സൂചന. സംഭവത്തില്‍ അടിയന്തരമായി ഇടപെടാനുള്ള പ്രതിഷേധക്കാരുടെ അപേക്ഷ ബോംബെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശനിയാഴ്ച വീണ്ടും തള്ളിയിരുന്നു. ചീഫ് ജസ്റ്റിസിനെ സമീപിക്കാനും കോടതി ഉത്തരവിട്ടു. മുംബൈയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആരെ കോളനിയിലെ 2,600 മരങ്ങള്‍ മുറിക്കാനുള്ള നീക്കത്തിനെതിരെ രണ്ടു വര്‍ഷമായി കടുത്ത പ്രതിഷേധത്തിലായിരുന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍. മരങ്ങള്‍ മുറിക്കുന്നതിനെതിരെ നല്‍കിയ നാല് ഹര്‍ജികള്‍ വെള്ളിയാഴ്ച ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ആരെ കോളനി വനം ആണെന്നു കണക്കാക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഹര്‍ജി തള്ളിയത്. ഇതിനു പിന്നാലെയാണു മരം മുറിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്.
അതേസമയം മെട്രോ കാര്‍ ഷെഡ്ഡിനായി ആരേ കോളനിയില്‍നിന്ന് മുറിക്കേണ്ട മരങ്ങള്‍ തങ്ങള്‍ മുറിച്ചതായും ഇനി മുറിക്കില്ല എന്നും മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. ഇതുവരെ മരങ്ങള്‍ മുറിച്ചത് നിയമവിധേയമാണോ എന്ന് കോടതിക്ക് പരിശോധിക്കാവുന്നതാണെന്നും തുഷാര്‍ മേത്ത കോടതിയില്‍ വ്യക്തമാക്കി.
അതേസമയം, ആരേ ഭൂമി പരിസ്ഥിതി ലോല പ്രദേശം ആണെന്നന്നതിനുള്ള രേഖകള്‍ ഹാജര്‍ ആക്കാന്‍ സുപ്രിംകോടതി ഹര്‍ജിക്കാരോട് നിര്‍ദേശിച്ചു. പൂജ അവധിക്ക് അടച്ച സുപ്രിംകോടതി വിഷയത്തിന്റെ അടിയന്തരപ്രാധാന്യം കണക്കിലെടുത്തതാണ് ഇന്ന് ഹര്‍ജി പരിഗണിച്ചത്.
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
Film
അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.
‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.
-
kerala3 days ago
കണ്ണൂരിലെ തെരുവുനായ ആക്രമണം; 56 പേര്‍ക്ക് പരിക്ക്; നായയെ ചത്ത നിലയില്‍ കണ്ടെത്തി
-
Video Stories3 days ago
അനിവാര്യ ഘട്ടങ്ങളില്‍ ആര്.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ട്; വെളിപ്പെടുത്തി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്
-
News3 days ago
ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം; ഖാംനഇ ഒരു ഈസി ടാര്‍ഗറ്റ്; ഡൊണാള്‍ഡ് ട്രംപ്
-
kerala3 days ago
തിരൂരില്‍ 9 മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; മാതാവും രണ്ടാനച്ഛനും പിടിയില്‍
-
kerala3 days ago
മെഴുവേലിയില്‍ നവജാതശിശു മരിച്ച സംഭവം; യുവതിയുടെ മൊഴി പുറത്ത്
-
News2 days ago
ഇസ്രാഈലിന്റെ വ്യോമ പ്രതിരോധ ശേഖരം കുറയുന്നു, മിസൈലുകള്‍ 10-12 ദിവസം മാത്രം നിലനില്‍ക്കുവെന്ന് റിപ്പോര്‍ട്ട്
-
kerala2 days ago
കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധയേറ്റു
-
kerala2 days ago
കേരള സര്‍വകലാശാല പരീക്ഷ മൂല്യനിര്‍ണയം ക്രമക്കേട്: അന്വേഷണം നടത്താന്‍ മൂന്നംഗ സമിതി