Connect with us

GULF

ദുബൈ മണലൂർ മണ്ഡലം കെ.എം.സി.സി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Published

on

പ്രസിഡന്റ്‌ :ഷെക്കീർ കുന്നിക്കൽ , ജനറൽ സെക്രട്ടറി : ഷാജഹാൻ ജാസി
ട്രഷറർ:മുഹമ്മദ്‌ തിരുനെല്ലൂർ
വൈസ്‌ പ്രസിഡന്റ്‌: റഷീദ്‌ പുതുമനശ്ശേരി , സമീർ തോപ്പിൽ,അക്ബർ വാടാനപ്പിള്ളി,അസ്‌ലം തിരുനെല്ലൂർ
ജോ സെക്രട്ടറിമാർ: നൗഫൽ മുഹമ്മദ്‌ , അഫ്സൽ ചൊവല്ലൂർ, എ.എ.ഷംസുദ്ധീൻ വെട്ടുകാട്, ബി വി കെ മുസ്തഫ തങ്ങൾ പാടൂർ
അഡ്വൈസറി ബോർഡ്: മുഹമ്മദ് ഷാക്കിർ യൂണിക് വേൾഡ്

ഉപസമിതികൾ റിലീഫ്‌ ചെയർമാൻ: അബ്ദുൽ സലാം ചിറനെല്ലൂർ കൺവീനർ: ഷാജഹാൻ വലിയകത്ത്‌ കോവത്ത്

മതകാര്യം ചെയർമാൻ: അൻവർ റഹ്മാനി ബ്രഹ്മകുളം , കൺവീനർ: അഹമ്മദ് ജീലാനി വെൻമേനാട് സർഗ്ഗധാര ചെയർമാൻ: ഫർഹാൻ പാടൂർ,കൺവീനർ: സഗീർ നൂറുദ്ധീൻ

പ്രസിഡണ്ട് ഷക്കീർ കുന്നിക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി മുഹമ്മദ് അക്ബർ റിട്ടേണിംഗ് ഓഫീസറും അബു ഷമീർ നിരീക്ഷകനുമായിരുന്നു. കൗൺസിൽ യോഗം ജില്ല പ്രസിഡണ്ട് ജമാൽ മനയത്ത് ഉദ്ഘാടനം ചെയ്തു. ജന: സെക്രട്ടറി അഷറഫ് കിള്ളിമംഗലം,ട്രഷറർ അബ്ദുസമദ് ചാമാക്കാല,ഓർഗ. സെക്രട്ടറി ഗഫൂർ പട്ടിക്കര,വൈസ്‌ പ്രസിഡണ്ട് ആർ. വി.എം മുസ്തഫ, മുൻ ജില്ല പ്രസിഡണ്ട് മുഹമ്മദ് വെട്ടുകാട്, മുഹമ്മദ് ഷാക്കിർ,ജംഷീർ പാടൂർ, അബ്ദുൾ സലാം മുസ്ലിം വീട്ടിൽ എന്നിവർ ഭാരവാഹികളെ അനുമോദിച്ചു കൊണ്ട് സംസാരിച്ചു

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

GULF

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ച് ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി

Published

on

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ നാഗത്ത് റാഷിദ് അലി കരുവണ്ണൂരിനെ ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ഉപഹാരം നല്‍കി അനുമോദിച്ചു. കെഎംസിസി മണ്ഡലം ഭാരവാഹികളായ മുഹമ്മദ് അലി കായണ്ണ, റഷീദ് ഉള്ളിയേരി എന്നിവര്‍ പങ്കെടുത്തു.

നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ഭാരവാഹികളായ അഷ്‌റഫ് പുതിയപ്പുറം, ഉമ്മര്‍ കോയ നടുവണ്ണൂര്‍, മുഹമ്മദ് കോയ അനുഗ്രഹ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ചടങ്ങിന് റാഷിദ് അലി നന്ദി പ്രകാശിപ്പിച്ചു.

 

Continue Reading

GULF

കുവൈത്ത് കെഎം.സി.സി. വോട്ട് വിമാനം പുറപ്പെട്ടു

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം പുറപ്പെട്ടു. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പുറപ്പെട്ടത്.

കുവൈത് കെഎംസിസി സംസ്ഥാനഭാരവാഹികളുടെയും വിവിധ ജില്ലാ യു. ഡി.എഫ്. നേതാക്കളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്. കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്.

കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡെന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു. വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

Trending