കൊല്‍ക്കത്ത: മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരവും ലിവര്‍പൂള്‍ ഇതിഹാസവുമായ റോബി ഫൗളറെ ഈസ്റ്റ് ബംഗാളിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. ടീമിന്റെ പ്രിന്‍സിപ്പല്‍ ഉടമ ഹരി മോഹനാണ് ഈ കാര്യം അറിയിച്ചത്.

നിലവില്‍ ഫൗളറുമായി രണ്ട് വര്‍ഷത്തെ കരാറാണ് ഉള്ളതെന്നും യഥാസമയം അത് നീട്ടാമെന്നും ഹരി മോഹന്‍ പറഞ്ഞു.
മുന്‍ ഇന്ത്യ ക്യാപ്റ്റന്‍ റെന്നഡി സിംഗ് ഫൗളറുടെ ഡെപ്യൂട്ടി ആയിരിക്കും. 45 കാരനായ ഫൗളര്‍ തായ്‌ലന്‍ഡിലെ ടോപ്പ് ഡിവിഷന്‍ ക്ലബായ മവാങ്‌തോങ് യുണൈറ്റഡിനെ പരിശീലിപ്പിച്ചിട്ടുണ്ട്. ടീമിനെ ലീഗില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.