വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഈസ്റ്റ്ബംഗാളിനെ ഏകപക്ഷീയമായ ഒരുഗോളിന് കീഴടക്കി പോയന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി മുംബൈ സിറ്റി എഫ്.സി. പ്രതിരോധതാരം മുര്‍ത്താദ ഫാളാണ് മുംബൈയ്ക്കായി വിജയഗോള്‍നേടിയത്.

ആദ്യപാദത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും മുംബൈയ്ക്കായിരുന്നു ജയം. 3-0 മാര്‍ജിനിലാണ് അന്ന് ഈസ്റ്റ്ബംഗാള്‍ കീഴടങ്ങിയത്. ഇരുടീമുകളും 4-2-3-1 ശൈലിയിലാണ് കളത്തിലിറങ്ങിയത്. തുടക്കം മുതല്‍ മുംബൈ ആക്രമിച്ച് കളിച്ചപ്പോള്‍ ബംഗാള്‍ടീം പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്.

27ാം മിനിറ്റില്‍ മുംബൈ പ്രതിരോധതാരം മുര്‍ത്താദ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ഗോള്‍സ്‌കോര്‍ചെയ്തു. ബോക്‌സിന് പുറത്തുനിന്ന് മുന്നേറ്റതാരം ഹ്യൂഗോ ബൗമസ് ഉയര്‍ത്തിനല്‍കിയ പന്ത് കൃത്യമായി പിടിച്ച് പോസ്റ്റിലേക്ക് ഹെഡ്ഡ് ചെയ്തു. ഫാളിന്റെ പതിനൊന്നാം ഐ.എസ്.എല്‍ ഗോളാണിത്. ഇതോടെ ഐ.എസ്.എലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍നേടുന്ന പ്രതിരോധതാരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി.