വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ബെംഗളൂരു എഫ്.സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം(1-1) സമനിലയില്‍. നോര്‍ത്ത് ഈസ്റ്റിനായി ലൂയിസ് മഷാഡോയും ബെംഗളൂരുവിനായി രാഹുല്‍ ഭേക്കെയും ഗോള്‍നേടി.

നോര്‍ത്ത് ഈസ്റ്റ് യുവതാരം ലാല്മാവിയ അപൂയിയയാണ് മത്സരത്തിലെ ഹീറോ ഓഫ്ദി മാച്ച്. വിജയത്തോടെ ബെംഗളൂരു പോയന്റ് ടേബിളില്‍ ആറാംസ്ഥാനത്തും നോര്‍ത്ത് ഈസ്റ്റ് ഏഴാം സ്ഥാനത്തും തുടരുന്നു. ആദ്യപാതത്തിലും ഇരുടീമുകളും സമനിലയില്‍ പരിഞ്ഞിരുന്നു.