Connect with us

Football

ബംഗളൂരുവും മോഹന്‍ ബഗാനും ഒപ്പത്തിനൊപ്പം; പെനാല്‍റ്റി ഗോളാക്കി ഇരു ടീമുകളും

Published

on

ഗോവയില്‍ വച്ച് നടക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ ബംഗളൂരു എഫ്.സിയും എ.ടി.കെ മോഹന്‍ ബഗാനും ഓരോ ഗോള്‍ വീതം നേടി ഒപ്പത്തിനൊപ്പം. എ.ടി.കെയുടെ ആസ്‌ട്രേലിയന്‍ താരം ദിമിത്രി പെട്രാറ്റോസിന്റെ പെനാല്‍റ്റി ഗോളിലൂടെ മത്സരത്തില്‍ ആദ്യം ലീഡെടുത്തത്.

ആദ്യപകുതിയുടെ ഇന്‍ജുറി ടൈമില്‍ ബംഗളൂരുവിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ഗോളാക്കി സുനില്‍ ഛേത്രി ടീമിനെ സമനിലയില്‍ എത്തിച്ചു.

Football

ഇറ്റാലിയന്‍ പ്രതിരോധ താരം ബൊനൂച്ചി പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിച്ചു

ബുധനാഴ്ചയാണ് ഇറ്റാലിയന്‍ പ്രതിരോധ താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം വന്നത്.

Published

on

ഇറ്റലിയുടെ പ്രതിരോധ താരം ലിയണാര്‍ഡോ ബൊനൂച്ചി പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിച്ചു. ബുധനാഴ്ചയാണ് ഇറ്റാലിയന്‍ പ്രതിരോധ താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം വന്നത്. ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസിനുവേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിരുന്ന താരം, ഇക്കഴിഞ്ഞ ജനുവരിയില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലാണ് തുര്‍ക്കിഷ് ക്ലബ്ബായ ഫെനര്‍ബാഷയിലെത്തിയിരുന്നു.

ഞായറാഴ്ച ഇസ്താംബുള്‍സ്പറിനെതിരെ ബൊനൂച്ചി മത്സരിച്ചിരുന്നു. മത്സരത്തില്‍ ഫെനര്‍ബാഷെ 6-0ന് വിജയിച്ചു. ഒരു ട്രോഫിയോടു കൂടി കരിയര്‍ അവസാനിപ്പിക്കാനാണ് ആഗ്രഹമെന്ന് ബൊനൂച്ചി വ്യക്തമാക്കി. തുര്‍ക്കിഷ് ക്ലബില്‍ കിരീടത്തോട് അടുത്തു നില്‍ക്കുകയാണ് ഫെനര്‍ബാഷെ.

2005-ല്‍ ഇന്റര്‍മിലാനിലൂടെയാണ് ബൊനൂച്ചിയുടെ തുടക്കം. യുവന്റസില്‍ 12 സീസണ്‍ ചെലവഴിച്ചു. എ.സി. മിലാന്‍, ട്രെവിസോ, പിസ, ബാരി, യൂണിയന്‍ ബെര്‍ലിന്‍ എന്നീ ക്ലബുകള്‍ക്ക് വേണ്ടി ബൂട്ടുകെട്ടി. ടൂറിനിലായിരിക്കേ ഒന്‍പത് സീരി എ കപ്പുകള്‍ ഉള്‍പ്പെടെ 19 പ്രധാന കിരീടങ്ങള്‍ നേടി. ഇറ്റാലിയന്‍ ടീമില്‍ 121 തവണ കളിച്ച ബൊനൂച്ചി 2010, 2014 ലോകകപ്പ് ടീമില്‍ അംഗമായിരുന്നു. 2020-ല്‍ ഇറ്റലി വിജയിച്ച യൂറോ കപ്പിലും പ്രധാന അംഗമായിരുന്നു.

Continue Reading

Football

ഫ്രഞ്ച് കപ്പ് പി.എസ്.ജിക്ക്; എംബാപ്പെയ്ക്ക് കിരീടത്തോടെ മടക്കം

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പിഎസ്ജിയുടെ വിജയം.

Published

on

ഫ്രഞ്ച് കപ്പില്‍ മുത്തമിട്ട് പി.എസ്.ജി. ശനിയാഴ്ച നടന്ന ഫൈനലില്‍ ലിയോണിനെ തകര്‍ത്താണ് പിഎസ്ജി ചാമ്പ്യന്മാരായത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പിഎസ്ജിയുടെ വിജയം.

ആദ്യപകുതിയിലാണ് പിഎസ്ജിയുടെ രണ്ട് ഗോളുകളും പിറന്നത്. 22-ാം മിനിറ്റില്‍ വിംഗര്‍ ഒസ്മാന്‍ ഡെംബെലെയാണ് പിഎസ്ജിക്ക് വേണ്ടി ആദ്യം വല കുലുക്കിയത്. 34-ാം മിനിറ്റില്‍ ഫാബിയാന്‍ റൂയിസിലൂടെ പിഎസ്ജി സ്‌കോര്‍ ഇരട്ടിയാക്കിയത്. രണ്ടാം പകുതിയില്‍ 55-ാം മിനിറ്റില്‍ ജെയ്ക് ഓബ്രിയാനിലൂടെ ലിയോണ്‍ തിരിച്ചടിച്ചെങ്കിലും അത് ആശ്വാസഗോള്‍ മാത്രമായി മാറി.

പിഎസ്ജിയുടെ 15-ാം ഫ്രഞ്ച് കപ്പാണിത്. ഇതിന് മുന്‍പ് 2021ലാണ് പിഎസ്ജി അവസാനമായി ഫ്രഞ്ച് കപ്പ് ഉയര്‍ത്തിയത്. പിഎസ്ജി കുപ്പായത്തില്‍ അവസാന മത്സരം കളിക്കുന്ന സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്ക്ക് കിരീടത്തോടെ മടങ്ങാം. എംബാപ്പെ ്ആഗ്രഹിക്കുന്നത് റയലില്‍ പന്തുതട്ടാനാണ്.

Continue Reading

Football

ലെവര്‍കൂസന് അട്ടിമറി തോല്‍വി; യൂറോപ്പലീഗ് കിരീടം അറ്റ്‌ലാന്റക്ക്

യൂറോപ്പ ലീഗ് കലാശപ്പോരില്‍ ഇറ്റാലിയന്‍ ക്ലബ്ബായ അറ്റ്ലാന്റയാണ് ബയര്‍ ലെവര്‍കൂസനെ തകര്‍ത്തെറിഞ്ഞത്.

Published

on

ഡബ്ലിന്‍: യൂറോപ്പില്‍ ഒരു വര്‍ഷത്തോളമായി അപരാജിത കുതിപ്പ് തുടര്‍ന്നിരുന്ന സാബി അലോണ്‍സോയും സംഘവും ഒടുവില്‍ അടിയറിവ് വെച്ചു. യൂറോപ്പ ലീഗ് കലാശപ്പോരില്‍ ഇറ്റാലിയന്‍ ക്ലബ്ബായ അറ്റ്ലാന്റയാണ് ബയര്‍ ലെവര്‍കൂസനെ തകര്‍ത്തെറിഞ്ഞത്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു അറ്റ്ലാന്റയുടെ വിജയം. അറ്റ്‌ലാന്റക്കായി ഹാട്രിക്കുമായി കളംനിറഞ്ഞ നൈജിരീയന്‍ അഡെമോല ലൂക്മാനാണ് ലെവര്‍കൂസന്റെ പടയോട്ടത്തിന് ഫുള്‍ സ്റ്റോപ്പിട്ടത്.

2023 മെയിന്‍ ബുണ്ടസ് ലീഗയില്‍ വി.എഫ്.എല്‍ ബോച്ചമിനോട് തോറ്റ ശേഷം ഇന്നലെ വരെ ലെവര്‍കൂസണ്‍ പരാജയമെന്താന്നാണ് അറിഞ്ഞിരുന്നില്ല. 51 മത്സരങളില്‍ തോല്‍വിയറിയാതെ നടത്തിയ കുതിപ്പിനാണ് ഇതോടെ വിരാമമായത്. ഇതാദ്യമായാണ് അറ്റ്ലാന്റ യൂറോപ്പ ലീഗ് കിരീടത്തില്‍ മുത്തമിടുന്നത്. സീസണിലെ രണ്ടാം കിരീടത്തിനായിരുന്നു ലെവര്‍കൂസന്‍ ഇറങ്ങിയത്. ഡി.എഫ്.ബി പൊകല്‍ ഫൈനലും ലെവര്‍കൂസന്‍ കളിക്കുന്നുണ്ട്.

Continue Reading

Trending