Video Stories
മഹാത്മാവിനുവേണ്ടി നാം ചെയ്യേണ്ടത്

സഹനത്യാഗത്തിലൂടെ വ്യക്തിജീവിതത്തിലും അക്രമരാഹിത്യത്തിലൂടെ രാഷ്ട്രീയത്തിലും വിജയം കൈവരിക്കാമെന്ന് സ്വജീവിതത്തിലൂടെ തെളിയിച്ച മഹാപുരുഷന്റെ നൂറ്റമ്പതാം ജന്മവാര്ഷിക ദിനം ഇന്നലെ നമുക്കിടയിലൂടെ കടന്നുപോയി. സര്‍ക്കാര്‍ തലത്തില്‍ വിവിധ വകുപ്പുകള്‍ 2020 ഒക്ടോബര്‍ രണ്ടു വരെ രണ്ടു വര്‍ഷം നീളുന്ന വാര്‍ഷികാചരണപരിപാടികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. കേവലമായ കൊട്ടിഗ്ഘോഷങ്ങള്‍ക്കപ്പുറം മഹാത്മാവ് ലോകത്തിനും വിശിഷ്യാ ഇന്ത്യക്കാര്‍ക്കുമായി ബാക്കിവെച്ച സന്ദേശം സമാധാനമാര്‍ഗേണയുള്ള പുരോഗതിയാണ്. എന്നാല്‍ നാം ഇന്ന് ചരിക്കുന്നത് ആ മഹാപുരുഷന്റെ സിദ്ധാന്തങ്ങളില്‍നിന്ന് എത്രകണ്ട് വ്യതിചലിച്ചാണെന്നതിനെക്കുറിച്ച് ആത്മപരിശോധന നടത്തേണ്ട സന്ദര്‍ഭമാണിത്. സര്‍വസംഗ പരിത്യാഗിയായും കൗശലക്കാരനായ നേതാവായും ഒരേസമയം മോഹന്‍ദാസ് കരംചന്ദ്ഗാന്ധി എന്ന ഗാന്ധിജി ലോകത്തിനും ഇന്ത്യക്കും മാതൃകാപുരുഷനായി. ലക്ഷ്യവും മാര്‍ഗവും നന്നായിരിക്കണമെന്നും സത്യമാണ് ദൈവമെന്നും തന്റെ ജീവിതം തന്നെയാണ് തന്റെ സന്ദേശമെന്നും പഠിപ്പിച്ച രാഷ്ട്രപിതാവ് ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിലെന്ന് ശാന്തപ്രിയരായ എല്ലാവരും ആഗ്രഹിച്ചുപോകുന്ന നിമിഷങ്ങള്‍.
ബലഹീനന്റെ ഉപകരണമാണ് ആയുധമെന്നും ശക്തന് സമാധാന വാദിയായിരിക്കുമെന്നും കാട്ടിത്തന്ന മഹാത്മാവിന്റെ നാട്ടിലിന്ന് ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ നിരപരാധികളെ കൊന്നുതള്ളുന്ന കാഴ്ച. പൗരന്മാരെ തമ്മില്‍ തല്ലിക്കൊല്ലിക്കുന്ന ഭരണക്കാരും മദ്യവും ചൂതാട്ടവുംവിറ്റ് ലാഭമുണ്ടാക്കുന്ന ഭരണകൂടങ്ങളും. ആ മഹാമനീഷിയുടെ നെഞ്ചിലേക്ക് വെടിയുണ്ടകള്‍ പാലിച്ചവരുടെ പിന്മുറക്കാര് തന്നെയാണ് രാജ്യത്തിന്റെ സിരാകേന്ദ്രങ്ങളില്‍ മതവെറിയുടെ പേരില്‍ അള്ളിപ്പിടിച്ചിരിക്കുന്നതെന്നത് കാലത്തിന്റെ വൈപരീത്യം. എന്തിനാലാണോ ഇന്ത്യ ഇതുവരെയും ലോക നെറുകെയില്‍ തലയുയര്‍ത്തിപ്പിടിച്ചുനിന്നത് അതേ ആശയത്തെ പുറന്തള്ളിയ രാജ്യങ്ങളിലൊന്നായിരിക്കുന്നു മഹാത്മാവ് കൈവെള്ളയില്‍ വെച്ചുതന്ന ഇന്ത്യ. മുസ്്ലിമിനും ദലിതനും ജീവിക്കാന്‍ സഹ ജീവിയുടെ കാലുപിടിക്കേണ്ട അവസ്ഥ. സാമ്പത്തികവും സാമൂഹികവുമായ അവസര സമത്വം വിഭാവനം ചെയ്ത ഗാന്ധിജിയുടെ ‘രാമരാജ്യ’ ത്തെ ഇന്ന് സങ്കുചിതമായ ഹിന്ദുത്വ രാമരാജ്യത്തിലേക്കാണ് ഭരണാധികാരികളിന്ന് കൊണ്ടുപോകുന്നത്. സാമൂഹിക സമത്വവും മതവിശ്വാസവും സമാസമം സമഞ്ജസിപ്പിച്ച മഹാനായിരുന്നു ഗാന്ധിജി. ഇന്ന് നീതിപീഠങ്ങളാകട്ടെ, ഭരണഘടന വിഭാവനം ചെയ്ത തുല്യതയിലൂന്നി മതവിശ്വാസ സ്വാതന്ത്ര്യങ്ങളെ അപരിഷ്കൃതമായി ചിത്രീകരിക്കാന്‍ കൂട്ടുനില്‍ക്കുന്നു.
അദ്ദേഹത്തെ ഇന്ന് പലരും വ്യാഖ്യാനിക്കുന്നത് അന്ധന്മാര് ആനയെ കണ്ടതുപോലെയാണ്; അധികാര ലബ്ധിക്കായി അപഹസിക്കുന്നവര്‍ അന്യത്ര. രാഷ്ട്രപിതാവിന്റെ പേരില്‍ 2014 ഒക്ടോബര്‍ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച സ്വച്്ഛ്ഭാരത് മിഷന് പ്രകാരം 2019 ഒക്ടോബറോടെ രാജ്യത്ത് 1.96 ലക്ഷംകോടി ചെലവില്‍ 9 കോടി ശുചിമുറികള്‍ നിര്‍മിക്കാനാണ് പദ്ധതിയിട്ടിരുന്നത്. ഇതിനകം പദ്ധതി 90 ശതമാനം ലക്ഷ്യം കൈവരിച്ചതായാണ് സര്‍ക്കാര്‍ വിലാസം അവകാശവാദം. രാജ്യത്തെ 314 ജില്ലകളും 3.25 ലക്ഷം ഗ്രാമങ്ങളും തുറസ്സായ മലമൂത്ര വിസര്‍ജനം ഇല്ലാതായവ (ഒ.ഡി.എഫ്) ആയെണെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍ ഗാന്ധിജിയുടെ ജന്മവാര്‍ഷികദിനത്തിന് രണ്ടു ദിവസം മുമ്പ് സെപ്തംബര്‍ 30ന് ഇന്ത്യയിലെ പ്രമുഖ ദിനപത്രമായ ‘ദി ഹിന്ദു’ രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലെ ബെനാറ ഗ്രാമത്തിലെ സ്ത്രീകള്‍ സാരിത്തുമ്പ് മൂക്കില്‍ചുറ്റി ഒരു കഷണം റൊട്ടിക്കുവേണ്ടി ഉന്നത കുലജാതരുടെ മലം പട്ടാപ്പകല്‍ എടുത്തു മാറ്റുന്ന ദൃശ്യം ലോകത്തിന് മുമ്പാകെ തുറന്നു കാട്ടിയത് സര്‍ക്കാരിന്റെ പ്രഖ്യാപനവും യാഥാര്‍ത്ഥ്യവും രണ്ടും രണ്ടാണെന്ന് തെളിയിക്കുന്നു. രാജസ്ഥാനിലെ ഗ്രാമങ്ങളെല്ലാം തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടക്കാത്ത ഗ്രാമങ്ങളാണെന്ന് രേഖയിലുള്ളപ്പോഴാണ് ഈ ക്രൂരവും ദയനീയവുമായ സംഭവം. സ്വച്ഛ്ഭാരത് പദ്ധതി പ്രഖ്യാപിച്ചതിനുശേഷം രാജ്യം എത്രകണ്ട് ശുചിത്വ കാര്യത്തില്‍ മുന്നോട്ടുപോയെന്ന ചോദ്യത്തിന് സര്‍ക്കാരുകളുടെ കൈകളില്‍ ഊതിപ്പെരുപ്പിച്ച കണക്കുകള്‍ക്കപ്പുറം വ്യക്തമായ സ്ഥിതി വിവരങ്ങളില്ല. അതുണ്ടായിരുന്നെങ്കില്‍ പട്ടിണികൊണ്ട് വലഞ്ഞ ഗ്രാമീണരുടെ മലം വാരല്‍ വൃത്തി നമുക്ക് കാണേണ്ടിവരില്ലായിരുന്നു. 2013ല്‍ മനുഷ്യര്‍ നേരിട്ട് മലംവാരുന്ന ജോലി നിയമംമൂലം നിരോധിച്ചെങ്കിലും ഇന്നും പതിനായിരക്കണക്കിനാളുകളാണ് അതിന് നിര്‍ബന്ധിതരാകുന്നത്. വികസനം തുടങ്ങേണ്ടത് ഗ്രാമങ്ങളിലാണെന്ന ്ഉപദേശിച്ച മഹാന്റെ നാട്ടില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിത്തന്ന ദരിദ്ര നാരായണന്മാരുടെ അവസ്ഥ ഇന്ന് അതിദയനീയമാണ്. ഒറ്റ വര്‍ഷംകൊണ്ട് രാജ്യത്തിന്റെ എഴുപതു ശതമാനം സമ്പത്ത് ഒരു ശതമാനം പേരിലേക്ക് കേന്ദ്രീകരിക്കപ്പെട്ടുവെന്ന് സര്‍ക്കാര്‍ തന്നെ പറയുന്നു. ഗ്രാമീണ കര്ഷകന് വിളയുടെ ന്യായ വിലയ്ക്കും തൊഴിലാളി ന്യായമായ കൂലിക്കുമായി സ്വാതന്ത്ര്യത്തിന്റെ എഴുപതാമാണ്ടിലും തെരുവോരങ്ങളില്‍ സമരം ചെയ്തിട്ടും ദേശീയതാവാദികളുടെ സര്‍ക്കാരെന്നഹങ്കരിക്കുന്നവര്‍ക്ക് കുലുക്കമില്ല. വിദേശ ഇടപാടുകള്‍വഴി കോടികള്‍ കീശയിലാക്കുന്നതിനും കുത്തകകളെ സഹായിക്കുന്നതിനുമാണ് പൊതുമേഖലയും സര്‍ക്കാര്‍ ഖജനാവും ദുരുപയോഗിക്കുന്നതിന്ന്.
കേവലം പൊള്ളയായ പ്രഖ്യാപനങ്ങളിലൂടെയോ ശുചിത്വവൃത്തിയിലൂടെയോ ഒതുക്കേണ്ടതല്ല രാഷ്ട്രപിതാവിന്റെ സാര്‍വലൗകികവും മഹിതവുമായ ആശയ സംഹിതകള്‍. അവയിലെ പ്രായോഗികാംശങ്ങളെ ഓരോ അധ്യായമായി പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കേണ്ട ഭാരിച്ച കടമയാണ് ഭരണകര്‍ത്താക്കള്‍ക്കും ഭരണീയര്‍ക്കും മുമ്പാകെ ഇന്നുള്ളത്. കവലകളും തോടുകളും തോറും ഇപ്പോഴും കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍മാത്രമല്ല, മനുഷ്യമനസ്സിലെ വെറുപ്പിന്റെ ജൈവ മാലിന്യം കൂടിയാണ് നാം എത്രയും വേഗം തുടച്ചുമാറ്റേണ്ടത്. സഹസ്രകോടികള്‍ ചെലവിട്ട് സര്‍ക്കാരുകള്‍ നിര്‍മിക്കുന്ന ശിവജിയുടെയും സര്‍ദാര്‍ പട്ടേലിന്റെയും പ്രതിമകളേക്കാള്‍ ഭേദം സര്‍ക്കാര്‍ വളപ്പുകളില്‍ കാഷ്ടിക്കപ്പെട്ടുകിടക്കുന്ന ഗാന്ധി ശില്പങ്ങള് വൃത്തിയാക്കുകയാണ്. അതിലുപരി ദരിദ്രനായ ഒരാളെയെങ്കിലും ജീവിത പ്രയാസത്തില്‍നിന്ന് കരകയറ്റാനും സഹപൗരനോട് മാനം മര്യാദയോടെ പെരുമാറാനും പഠിക്കുകയാണ് ആ യുഗ പുരുഷ സ്മരണയോട് നാം ചെയ്യേണ്ട അടിയന്തിരവും അനിവാര്യവുമായ കര്‍ത്തവ്യം.
kerala
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല് പിടിപ്പിക്കുന്നത് ഏത് സംസ്കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
-
kerala2 days ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍
-
india2 days ago
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന് എന്ന നിലക്ക്’: കാന്തപുരം
-
Film3 days ago
സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന് പാ രഞ്ജിത്തിനെതിരെ കേസ്
-
Film2 days ago
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്ലർ പുറത്ത്; റിലീസ് ജൂലൈ 17ന്
-
kerala2 days ago
നിപ; സംസ്ഥാനത്ത് 675 പേര് സമ്പര്‍ക്ക പട്ടികയില്‍
-
News2 days ago
സമൂസ, ജിലേബി, ലഡു എന്നിവയില്‍ മുന്നറിയിപ്പ് ലേബലുകളില്ല; ഉപദേശങ്ങളുള്ള ബോര്‍ഡുകള്‍ മാത്രം: ആരോഗ്യ മന്ത്രാലയം
-
News2 days ago
കോപ്പികാറ്റുകള്‍ക്ക് പണമില്ല: ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ
-
More3 days ago
ലോകത്തിലെ പ്രായം കുറഞ്ഞ തടവുകാരൻ; ഫലസ്തീൻ ബാലന് യൂസുഫ് അൽ സാഖ് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു