Video Stories
പടനായകന്

പടനായകന്
ജനിച്ചതും വളര്‍ന്നതും രാജ്യത്തെ ഏറ്റവുംപ്രൗഢമായ നെഹ്രുകുടുംബത്തിന്റെ മടയില്‍. പ്രധാനമന്ത്രിമാരായ മുതുമുത്തച്ഛന്, മുത്തശ്ശി, അച്ഛന് എന്നിവരില്‍ രാഷ്ട്രത്തിനുവേണ്ടി ജീവന് ബലിയര്‍പ്പിച്ച രണ്ടുപേരുടെ മടിയിലും. 2007 മുതല്‍ കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി. 2013 മുതല്‍ ഉപാധ്യക്ഷനും 2017 ഡിസംബര്‍ മുതല്‍ അധ്യക്ഷനും. ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യമതേതരപ്രസ്ഥാനത്തിന്റെ അമരത്തിരിക്കുമ്പോഴും രാഹുലിന്റെ മനസ്സിന് ഇപ്പോള്‍ പക്ഷേ സന്തോഷമില്ല. കാരണം പാര്‍ട്ടിനേരിട്ട തുടര്‍പരാജയങ്ങള്‍. ആറ്് സംസ്ഥാനനിയമസഭകളിലും പത്തോളം ലോക്സഭാഉപതെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിയെ വിജയിപ്പിച്ചെടുത്തെങ്കിലും രണ്ടു പൊതുതെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട പാര്‍ട്ടിയുടെ അമരക്കാരന് എന്ന ദുര്‍ഖ്യാതിയാണ് രാഹുലിനെ ഇന്ന് വേട്ടയാടുന്നത്. പാര്‍ട്ടി ചുറ്റിലും പടച്ചട്ടയായി ഉണ്ടെങ്കിലും തോല്‍വിയുടെ വേദന ചെറുതല്ല.
മഹാത്മാഗാന്ധിയുടെയും പണ്ഡിറ്റ് നെഹ്രുവിന്റെയും 132 വര്‍ഷം പഴക്കമുള്ള പാര്‍ട്ടിക്ക് തന്റെകീഴില്‍ വന്നുഭവിച്ച അധോഗതിയെ സ്വയംഏറ്റെടുത്ത് അധ്യക്ഷപദവി വേണ്ടെന്നുപറയുകയാണ് രാഹുലിപ്പോള്‍. മൂന്നുതവണ താന്‍ വിജയിച്ച കോണ്‍ഗ്രസിന്റെ പരമ്പരാഗതമണ്ഡലമായ അമേത്തിയില്‍ കേന്ദ്രമന്ത്രി സമൃതിഇറാനിയോട് പരാജയപ്പെട്ടെങ്കിലും വയനാട്ടില്‍നേടിയ നാലരലക്ഷം അധികവോട്ടുകള്‍ രാഹുലില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെന്നതിന്റെ തെളിവാണ്.
സോണിയാഗാന്ധിയുമൊത്ത് എന്‍.ഡി.എ മുന്നണിയെ നേരിട്ടെങ്കിലും വലിയതിരിച്ചടിയെയാണ് 2014ല്‍ അഭിമുഖീകരിക്കേണ്ടിവന്നത്. 543ല്‍ ലഭിച്ചത് 44 സീറ്റ്. രാഹുലിന്റെ പ്രായം അന്ന് 43. അഞ്ചുവര്‍ഷം കഴിഞ്ഞുള്ള പൊതുതെരഞ്ഞെടുപ്പില്‍ തിരിച്ചുവരവ് പ്രതീക്ഷിച്ചെങ്കിലും വന്നത് അധികമായി എട്ട് സീറ്റുമാത്രം-52. ലോക്സഭയുടെ ചരിത്രത്തിലാദ്യമായാണ് കോണ്‍ഗ്രസിന് പ്രതിപക്ഷനേതൃപദവി രണ്ടാമതും ഇല്ലാതാകുന്നത്. ഇത്തവണ വെറും മൂന്നുസീറ്റിന്റെ കുറവില്‍. കഴിഞ്ഞതവണ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് ലോക്സഭാനേതാപദവി നല്‍കിയെങ്കിലും സഭയില്‍ സര്‍ക്കാരിനെതിരെ വെട്ടിത്തിളങ്ങത് രാഹുലായിരുന്നു. റഫാല്‍ അഴിമതിയില്‍ പ്രധാനമന്ത്രിക്കെതിരെ ‘ചൗക്കീദാര്‍ ചോര്‍ ഹേ’ എന്ന് രാജ്യംമുഴുവന്‍ ഓടിനടന്ന് പറഞ്ഞിട്ടും മോദി വീണ്ടും അധികാരത്തിലെത്തിയെന്നത് തന്റെ വ്യക്തിപരമായ വീഴ്ചകൂടിയാണെന്നറിയാം. എങ്കിലും ഈ മുദ്രാവാക്യം പോയിട്ട് കോണ്‍ഗ്രസിന്റെ പ്രചാരണത്തിലെങ്ങും മുതിര്‍ന്ന നേതാക്കളെയാരെയും കാര്യമായി കണ്ടില്ലെന്നത് രാഹുലിനെ വല്ലാതെ വിഷമിപ്പിക്കുന്നു.
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പിയും എന്‍.ഡി.എ സഖ്യവും തനിക്കും പാര്‍ട്ടിക്കുമെതിരെ തേജോവധവുമായി നിറഞ്ഞാടിയപ്പോള്‍ ഏതാണ്ട് ഒറ്റയാന്‍പോരാട്ടമാണ് രാഹുല്‍ ഏറ്റെടുത്തുനടത്തിയത്. കൂടെയുണ്ടായിരുന്നത് ഏതാനുംമാസം മുമ്പുമാത്രം പാര്‍ട്ടി ജനറല്‍സെക്രട്ടറിയായ സഹോദരി പ്രിയങ്കയുടെ കരിസ്മമാത്രം. യോഗങ്ങളില്‍നിന്ന് യോഗങ്ങളിലേക്കുള്ള നെട്ടോട്ടം. നഗരങ്ങളില്‍നിന്ന് നഗരങ്ങളിലേക്ക് വിമാനത്തിലും ചെറുഹെലികോപ്റ്ററുകളിലുമായുള്ള പറക്കല്‍. 80 സീറ്റുള്ള യു.പിയിലെ പാര്‍ട്ടിയുടെ ദയനീയാവസ്ഥ. ഫലം 90 കോടി വരുന്ന വോട്ടര്‍മാരില്‍ 45 ശതമാനവും തുണച്ചില്ല. കോണ്‍ഗ്രസിന് ആകെകിട്ടിയത് 11 കോടി വോട്ട്. ചരിത്രത്തിലെ രണ്ടാമത്തെ വലിയതോല്‍വി.
ഡല്‍ഹി സെന്റ്സ്റ്റീഫന്‍സിലും ബ്രിട്ടീഷ് ഹര്‍വാഡിലും കേംബ്രിജിലുമായാണ് വിദ്യാഭ്യാസം. അവിവാഹിതന്. ഇടക്കുള്ള വിദേശയാത്ര ഒഴിച്ചാല്‍ ജീവിതംമുഴുക്കെ നാടിനും പാര്‍ട്ടിക്കുംവേണ്ടി. വലിയ വിശ്വാസവും സമ്മര്‍ദവുമാണ് രാജ്യത്തെ പകുതിയിലധികംജനത രാഹുലില്‍ അര്‍പ്പിക്കുന്നത്. 1999ല്‍ സമാനമായ തിരിച്ചടി നേരിട്ടപ്പോള്‍ പാര്‍ട്ടിയിലെ ശരത്പവാര്‍, പി.എ സാങ്മ മുതലായവര്‍ തുറന്നുവിട്ട വിദേശിയെന്ന വിമര്‍ശനത്തെ നേരിട്ടതിന്റെയും 2004 മുതല്‍ പത്തുവര്‍ഷം പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചതിന്റെയും സോണിയാമാതൃക മുന്നിലുണ്ട്. അടിയന്തിരാവസ്ഥാനന്തരകാലത്തെ മുത്തശ്ശിയുടെയും .അതുകൊണ്ട് തളരുന്ന പ്രശ്നമില്ല. പാര്‍ട്ടിയിലെ വാര്‍ധക്യനേതൃത്വം നേട്ടങ്ങളൊക്കെ വാങ്ങിയെടുക്കുകയും പോരിന് പിന്നില്‍നില്‍ക്കുകയും ചെയ്യുന്നത് മാത്രമേ സഹിക്കാന്‍വയ്യാതുള്ളൂ. സ്വന്തം മക്കളെയും ജില്ലാതലത്തിലെ പ്രശ്നങ്ങളെയും തന്നിലേക്ക് കൊണ്ടുവരുന്നതിന് ചിലനേതാക്കളെ ഉന്നംവെച്ചിട്ടുണ്ട്. സംഘടനയെ ഉടച്ചുവാര്‍ക്കലിനും കുതിപ്പിനുമുള്ള ഒരുകാല് പിന്നോട്ടുവെപ്പായി മാത്രമേ രാജിസന്നദ്ധതയെ കാണേണ്ടൂ. അസത്യത്തിനല്ല, അന്തിമവിജയം നീതിക്കുതന്നെയാണ്!
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
Video Stories
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല് പിടിപ്പിക്കുന്നത് ഏത് സംസ്കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
-
kerala2 days ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala2 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
kerala3 days ago
കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്കൂളില്‍ ഷോക്കേറ്റ് മരിച്ചു
-
india2 days ago
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
-
kerala3 days ago
വിദ്വേഷ പ്രസംഗം: പിസി ജോര്‍ജിനെതിരെ കേസെടുത്തു
-
kerala2 days ago
ഭാസ്കര കാരണവര്‍ കൊലക്കേസ്; പ്രതി ഷെറിന് ജയില്‍ മോചിതയായി
-
kerala2 days ago
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിനെ ഷാര്‍ജയില്‍ സംസ്കരിക്കും; ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി
-
Education2 days ago
യു.ജി.സി നെറ്റ് 2025 പരീക്ഷ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും