Connect with us

Video Stories

ലാവ്‌ലിന്‍ കേസ് സുപ്രീംകോടതിയിലെത്തുമ്പോള്‍

Published

on

എസ്.എന്‍.സി ലാവ്‌ലിന്‍ അഴിമതി കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ ഹൈക്കോടതി ഒഴിവാക്കിയ മുഴുവന്‍ പേരും വിചാരണ നേരിടണമെന്ന് സിബിഐ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതോടെ ലാവ്‌ലിന്‍ കേസ് വീണ്ടും ഉയര്‍ന്നു വരികയാണ്. ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്നായിരുന്നു സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ് മൂലത്തില്‍ സിബിഐ വാദം. പിണറായി വിജയന്‍ വിചാരണ നേരിടേണ്ടെന്ന ഹൈക്കോടതി വിധി വസ്തുതകള്‍ പരിശോധിക്കാതെയാണെന്നും സിബിഐ സത്യവാങ്മൂലത്തില്‍ പറയുന്നു. ലാവ്‌ലിന്‍ കരാറില്‍ വൈദ്യുത മന്ത്രിയായിരുന്ന പിണറായി വിജയന്‍ അറിയാതെ ഒരു മാറ്റവും വരില്ലെന്നാണ് സിബിഐയുടെ വാദം. ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐക്ക് പുറമെ മുന്‍.കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, കെഎസ്ഇബി മുന്‍ അകൗണ്ട്‌സ് മെമ്പര്‍ കെ.ജി രാജശേഖരന്‍, മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍, ജനറേഷന്‍ വിഭാഗം മുന്‍ ചീഫ് എഞ്ചിനീയര്‍ കസ്തുരിരംഗ അയ്യര്‍ എന്നിവര്‍ സുപ്രിം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഫയല്‍ ചെയ്ത പുതിയ സത്യവാങ് മൂലത്തിലാണ് പിണറായി വിജയന്‍ കേസില്‍ വിചാരണ നേരിടണം എന്ന് സിബിഐ വ്യക്തമാക്കിയിരിക്കുന്നത്. വിചാരണക്കോടതിയുടെ നടപടി കഴിഞ്ഞ ജനുവരി 11ന് സുപ്രീം കോടതി സ്റ്റേ ചെയ്ത് പിണറായി ഉള്‍പ്പെടെയുള്ളവര്‍ക്ക് സുപ്രീം കോടതി നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും അവര്‍ മറുപടി നല്‍കിയിരുന്നില്ല. കേസ് ഈ മാസം 17ന് സുപ്രീം കോടതി പരിഗണിക്കുമെന്നാണ് വിവരം.
കേരളത്തിലെ മൂന്ന് ജലവൈദ്യുത പദ്ധതികള്‍ക്കായി എസ്.എന്‍.സി ലാവിലിന്‍ കമ്പനിയുമായി 1995 ആഗസ്റ്റ് 10നാണ് ധാരണാ പത്രം ഒപ്പുവെക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ 1996 ഫെബ്രുവരി 24ന് കണ്‍സല്‍ട്ടന്‍സി ഉടമ്പടി ഒപ്പുവെച്ചു. പിണറായി വിജയന്‍ വൈദ്യുത മന്ത്രിയായിരിക്കെ 1997 ഫെബ്രുവരി 10ന് കണ്‍സല്‍ട്ടന്‍സി ഉടമ്പടി വിതരണ കരാറായി മാറ്റുകയായിരുന്നു. പിന്നീടാണ് സംസ്ഥാന സര്‍ക്കാറിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന ആരോപണവുമായി കരാര്‍ കോടതി കയറുന്നത്. സിബിഐ അന്വേഷിച്ച കേസില്‍ നേരത്തെ പിണറായി വിജയന്‍ പ്രതിയായിരുന്നു. എന്നാല്‍ പിന്നീട് തിരുവനന്തപുരം സിബിഐ കോടതി അദ്ദേഹത്തെ പ്രതി പട്ടികയില്‍നിന്ന് നീക്കുകയായിരുന്നു. ഇതിനെതിരെ സിബിഐ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. 2013 നവംബര്‍ അഞ്ചിന് പുറത്തുവന്ന വിധിയില്‍ വിചാരണക്കോടതി മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കുകയായിരുന്നു. ഇതിനെതിരെ സി.ബി.ഐ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് 2017 ആഗസ്റ്റ് 23ന് പുറത്തുവന്ന വിധിയിലാണ് പിണറായിക്ക് പുറമെ ഊര്‍ജ്ജ വകുപ്പ് മുന്‍ സെക്രട്ടറിയായിരുന്ന കെ മോഹന ചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെയും വിചാരണ നടപടികളില്‍ നിന്നൊഴിവാക്കിയത്. ഇതിനെതിരെയായായിരുന്നു സി.ബി.ഐ സുപ്രീം കോടതിയെ സമീപിച്ചത്.
സി.ബി.ഐയുടെ സത്യവാങ്മൂലത്തില്‍ കീഴ്‌ക്കോടതി വിധിയിലെ മുഴുവന്‍ ന്യൂനതകളും തുറന്നു കാണിക്കപ്പെട്ടിട്ടുണ്ട്. എസ്.എന്‍.സി ലാവ്‌ലിനുമായി ബന്ധപ്പെട്ട ആരോപണം സംബന്ധിച്ച വസ്തുതാ പരമായ വശങ്ങള്‍ വിചാരണ ഘട്ടത്തില്‍ പരിശോധിക്കേണ്ടതാണെന്നും തലശ്ശേരി കാന്‍സര്‍ സെന്റര്‍ എന്നത് കാനഡ സന്ദര്‍ശന വേളയില്‍ പിണറായി മുന്നോട്ടു വെച്ച വാദമാണെന്നും ഹൈക്കോടതി വിധിയില്‍ പറയുന്നുണ്ടെന്നതാണ് അവയില്‍ പ്രധാനം. പിണറായി വിജയന്‍ മോഹനചന്ദ്രന്‍ ഫ്രാന്‍സിസ് എന്നിവരെ ഒഴിവാക്കിയ ഹൈക്കോടതി നടപടി തെറ്റാണ്. കാരണം ലാവ്‌ലിന്‍ കമ്പനിയുമായുള്ള കണ്‍സല്‍ട്ടന്‍സി കരാര്‍ വിതരണ കരാറാക്കി മാറ്റാനുള്ള നിര്‍ണായക തീരുമാനം കൈക്കൊണ്ടത് പിണറായി വിജയനാണ്. മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹവും മറ്റു പ്രതികളും ലാവലിന്റെ അതിഥികളായി കാനഡ സന്ദര്‍ശിച്ചപ്പോള്‍ വിതരണക്കരാര്‍ ഒപ്പുവെക്കാന്‍ തീരുമാനിച്ചെന്ന വസ്തുത ഹൈക്കോടതി പരിഗണിച്ചില്ല. വിചാരണക്കോടതിയില്‍ സി.ബി.ഐ നല്‍കിയ തെളിവുകള്‍ മൂന്നു പ്രതികളെ ഒഴിവാക്കാനായി ഹൈക്കോടതി ദുരുപയോഗം ചെയ്തു, അല്ലെങ്കില്‍ തെറ്റായി വിലയിരുത്തി. തുടങ്ങിയ നിരവധി കാര്യങ്ങളും സത്യവാങ്മൂലത്തില്‍ സി.ബി.ഐ ഉന്നയിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ മാത്രം ഒഴിവാക്കുകയും ബാക്കിയുള്ളവര്‍ക്കെതിരെ വിചാരണ തുടരാന്‍ അനുമതി നല്‍കുകയും ചെയ്ത സി.ബി.ഐ പ്രത്യേക കോടതിയുടെയും ഹൈക്കോടതിയുടെയും വിധികള്‍ തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയുടെ വിധി ഹൈക്കോടതിയില്‍ തിരുത്തപ്പെടുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നതെങ്കിലും നിയമ വൃത്തങ്ങളെ ഒന്നടങ്കം അല്‍ഭുതപ്പെടുത്തി ഹൈക്കോടതിയും അത് ശരിവെക്കുകയായിരുന്നു. എന്നാല്‍ കേസ് സുപ്രീം കോടതിയുടെ പരിഗണനിയല്‍ വരുമ്പോള്‍ എല്ലാ അവ്യക്തതകളും നീങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അത്‌കൊണ്ട് തന്നെ സുപ്രീം കോടതി കേസ് പരിഗണനക്കെടുക്കുമ്പോള്‍ വളരെ ആകാംക്ഷയോടെയാണ് കേരളം ഇതിനെ നോക്കിക്കാണുന്നത്.
ലാവ്‌ലിന്‍ കേസ് വിചാരണക്കെത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ ചങ്കിടിപ്പ് അനുഭവിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. കരാറുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിന് കോടികളുടെ നഷ്ടമായതുമായി ബന്ധപ്പെട്ട് അദ്ദേഹം സ്വാഭാവികമയും പൊതു സമൂഹത്തില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെട്ടതാണ്. എന്നാല്‍ ആദ്യം പ്രത്യേക കോടതിയും പിന്നീട് ഹൈക്കോടതിയും അദ്ദേഹത്തെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയതോടെ പാര്‍ട്ടിയും അദ്ദേഹത്തിന് ധീരപരിവേശം ചാര്‍ത്തി എഴുന്നള്ളിപ്പിക്കുകയായിരുന്നു. നിരപരാധിത്വം തെളിയിക്കപ്പെട്ടുവെന്നും പിണറായി തീക്കനല്‍ ചവിട്ടിക്കടന്നുവെന്നും പാര്‍ട്ടി ആവേശം കൊള്ളുകയും ദീര്‍ഘകാലത്തെ ഇടവേളക്ക് ശേഷം പാര്‍ലമെന്ററി ജനാധിപത്യത്തിലേക്കും മുഖ്യമന്ത്രി പദത്തിലേക്കും അദ്ദേഹത്തെ തിരിച്ചുകൊണ്ടു വരികയുമായിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാറിന് കോടികള്‍ നഷ്ടപ്പെട്ട കേസ് ഏതാനും ഉദ്യോഗസ്ഥരുടെ തലയില്‍വെച്ച്‌കെട്ടി കുഴിച്ചുമൂടാനുള്ളതല്ല എന്ന നിശ്ചയ ദാര്‍ഢ്യമാണ് ഐക്യ ജനാധിപത്യമുന്നണിയും കേരളത്തിന്റെ പൊതു സമൂഹവും സ്വീകരിച്ച നിലപാട്. ഹൈക്കോടതിയില്‍ നിന്ന് പ്രതികള്‍ക്ക് അനുകൂലമായി വിധി വന്നപ്പോഴും നീതിയുടെ വെളുത്ത പുക ഉയരുന്നത് വരെ പിറകോട്ടില്ലെന്ന യു.ഡി.എഫിന്റെ പ്രഖ്യാപനമാണ് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ സുപ്രീം കോടതിയിലെ കക്ഷി ചേരല്‍. വിചാരണക്കോടതികള്‍ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി എന്ന ഒറ്റക്കാരണം പറഞ്ഞാണ് ഇടതുപക്ഷം യു.ഡി.എഫ് ഉയര്‍ത്തിക്കൊണ്ടുവന്ന എല്ലാ ആരോപണങ്ങളെയും പ്രതിരോധിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ സി.ബി.ഐ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട സത്യവാങ്മൂലം യു.ഡി.എഫിന്റെ ആരോപണങ്ങളെ ശരിവെക്കുന്നതാണ്. കീഴ്‌ക്കോടതി വിധികളിലെ മുഴുവന്‍ ന്യൂനതകളും ഇതില്‍ തുറന്നു കാണിക്കപ്പെട്ടിട്ടുണ്ട്. അത്‌കൊണ്ട് തന്നെ പരമോന്നത നീതിപീഠത്തിന്റെ അന്തിമ വിധി സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നത് തന്നെയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അധികാര ദുര്‍വിനിയോഗത്തിന്റെ ഉത്തമ ഉദാഹരണമായ കേസില്‍ നീതിപുലരുന്ന ദിനങ്ങള്‍ക്കായി കാത്തിരിക്കുകയാണ് കേരളം .

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending