മുംബൈ: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടം കൂടാതെ 23 റണ്‍സെന്ന നിലയിലാണ്. കുക്കും ജെന്നിങ്‌സുമാണ് ക്രീസില്‍. ഇന്ത്യന്‍ നിരയില്‍ പരിക്കേറ്റ രഹാനെ, ഷമി എന്നിവര്‍ കളിക്കുന്നില്ല. പരിക്കില്‍ നിന്ന് മോചിതനായ ലോകേഷ് രാഹുല്‍ ടീമിലേക്ക് മടങ്ങിയെത്തിയപ്പോള്‍

ഷമിയുടെ പകരക്കാരനായി ഭുവനേശ്വര്‍ കുമാര്‍ ടീമില്‍ ഇടം നേടി. വിക്കറ്റ് കീപ്പറായി പാര്‍ത്ഥിവ് പട്ടേലാണ്. ഇംഗ്ലണ്ട് നിരയില്‍ പരിക്കേറ്റ ഓപ്പണര്‍ ഹസീബ് ഹമീദിന് പകരക്കാരനായി ജെന്നിങ്‌സ് അരങ്ങേറ്റം കുറിച്ചു. ബ്രോഡിന് പകരം പേസ് ബൗളര്‍ ജെയ്ക് ബാളും അന്തിമ ഇലവനിലുണ്ട്.