Connect with us

Cricket

ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൊയീന്‍ അലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഇപ്പോൾ അടുത്ത തലമുറയ്ക്ക് വഴിമാറി കൊടുക്കേണ്ട സമയമായിരിക്കുന്നു. ഇതാണ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ശരിയായ സമയമെന്ന് തോന്നുന്നു

Published

on

ഇംഗ്ലണ്ട്ക്രിക്കറ്റ് ടീം ഓൾ റൗണ്ടർ മൊയീൻ അലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 37കാരനായ മൊയീൻ അലിയെ ഓസ്ട്രേലിയയ്ക്കെതിരെ ഈ മാസം തുടങ്ങുന്ന ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. ‘താൻ ഇം​ഗ്ലണ്ട് ക്രിക്കറ്റിനായി ഒരുപാട് മത്സരങ്ങൾ കളിച്ചു.

ഇപ്പോൾ അടുത്ത തലമുറയ്ക്ക് വഴിമാറി കൊടുക്കേണ്ട സമയമായിരിക്കുന്നു. ഇതാണ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ശരിയായ സമയമെന്ന് തോന്നുന്നു.’ മൊയീൻ അലി വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് പറ‍ഞ്ഞത് ഇങ്ങനെ.

ഇം​ഗ്ലണ്ടിന് വേണ്ടി കളിച്ചതിൽ ഏറെ അഭിമാനമുണ്ട്. ആദ്യമായി ഇം​ഗ്ലണ്ടിന് വേണ്ടി കളിക്കാനിറങ്ങിയപ്പോൾ താൻ എത്രകാലം ക്രിക്കറ്റിൽ ഉണ്ടാകുമെന്ന് അറിയില്ലായിരുന്നു. ദേശീയ ടീമിനായി 300നടുത്ത് മത്സരങ്ങൾ കളിക്കാൻ കഴിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനാണ് തുടക്കകാലത്ത് താൻ ആ​ഗ്രഹിച്ചത്. എന്നാൽ ഇയാൻ മോർ​ഗൻ തന്നെ ഏകദിന ടീമിലേക്കും വിളിക്കുകയായിരുന്നു. അത് മികച്ച അനുഭവമായിരുന്നു. എങ്കിലും ടെസ്റ്റ് ക്രിക്കറ്റാണ് ഏറ്റവും മികച്ച ഫോർമാറ്റെന്ന് ഞാൻ കരുതുന്നു. മൊയീൻ അലി പറയുന്നു.
2014ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മൊയീൻ അലി കടന്നുവന്നത്. 68 ടെസ്റ്റുകളും 138 ഏകദിനങ്ങളും 92 ട്വന്റി 20യും അലി ഇം​ഗ്ലണ്ടിനായി കളിച്ചു. 6,678 റൺസാണ് മൂന്ന് ഫോർമാറ്റുകളിലുമായി അലി അടിച്ചുകൂട്ടിയത്. എട്ട് സെഞ്ച്വറിയും 28 അർധ സെഞ്ച്വറിയും 366 വിക്കറ്റുകളും താരത്തിന്റെ കരിയറിന്റെ ഭാ​ഗമാണ്. 2024ലെ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെയായിരുന്നു മൊയീൻ അലി ഇംഗ്ലണ്ടിനായി അവസാനം കളിച്ചത്.

Cricket

സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ; ബംഗ്ലാദേശ് ടി-20 പരമ്പരയിൽ കളിക്കും

അതേസമയം ഐപിഎല്ലിലെ പേസ് ബൗളിങ് താരമായ മായങ്ക് യാദവ് ടീമിലെത്തിയതാണ് ശ്രദ്ധേയമായ കാര്യം.

Published

on

ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണുണ്ട്. അഭിഷേക് ശര്‍മ, റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരെല്ലാം ടീമിലുണ്ട്.

അതേസമയം ഐപിഎല്ലിലെ പേസ് ബൗളിങ് താരമായ മായങ്ക് യാദവ് ടീമിലെത്തിയതാണ് ശ്രദ്ധേയമായ കാര്യം. ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, അഭിഷേക് ശര്‍മ എന്നിവര്‍ ഉള്‍പ്പെട്ട സ്‌പെഷ്യല്‍ ട്രെയിനിങ് ക്യാമ്പില്‍ മായങ്കിനെ ഉള്‍പ്പെടുത്തിയതോടെ താരത്തെ ബംഗ്ലാദേശിനെതിരായ ടി20 ടീമിലെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഒക്ടോബര്‍ ആറാം തീയതി ഗ്വാളിയറിലാണ് ആദ്യ ടി20. ഒമ്പതാം തീയതി ഡല്‍ഹിയില്‍ രണ്ടാം മത്സരവും 12-ാം തീയതി ഹൈദരാബാദില്‍ മൂന്നാം മത്സരവും നടക്കും. 2026-ലെ ടി20 ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ സെലക്ഷന്‍ നീക്കങ്ങള്‍. മായങ്ക് യാദവ് ഉള്‍പ്പെടെയുള്ള താരങ്ങളെ നേരത്തേ കണ്ടെത്തി മികച്ച ടി20 ലോകകപ്പ് ടീമിനെ വാര്‍ത്തെടുക്കുക എന്നതാണ് ലക്ഷ്യം.

Continue Reading

Cricket

കോഹ്ലിയെ കാണാന്‍ 58 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി കാണ്‍പുരിലെത്തി പതിനഞ്ചുകാരന്‍

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിങ് തെരഞ്ഞെടുത്തതോടെ ആദ്യദിനം കോഹ്ലിയുടെ കളി കാണാന്‍ കാര്‍ത്തികേയ്‌ന് സാധിച്ചില്ല.

Published

on

ഇന്ത്യ – ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് പുരോഗമിക്കുമ്പോള്‍ വിരാട് കോഹ്ലിയെ കാണാന്‍ ഉത്തര്‍പ്രദേശിലെ ഉന്നാവില്‍നിന്ന് കാണ്‍പുരിലേക്ക് 58 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയെത്തി പതിനഞ്ചുകാരന്‍. കോഹ്ലിയുടെ ആരാധകനായ കാര്‍ത്തികേയ് അദ്ദേഹത്തിന്റെ കളി നേരില്‍ കാണാന്‍ ഏഴ് മണിക്കൂര്‍ സൈക്കിള്‍ ചവിട്ടിയാണ് ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തില്‍ എത്തിയത്. വീട്ടുകാര്‍ തന്റെ യാത്രക്ക് പിന്തുണ നല്‍കിയെന്ന് പത്താം ക്ലാസുകാരനായ കാര്‍ത്തികേയ് പറഞ്ഞു.

എന്നാല്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിങ് തെരഞ്ഞെടുത്തതോടെ ആദ്യദിനം കോഹ്ലിയുടെ കളി കാണാന്‍ കാര്‍ത്തികേയ്‌ന് സാധിച്ചില്ല.

കാണ്‍പുര്‍ ടെസ്റ്റിന്റെ ആദ്യദിനം മഴ ശക്തമായതോടെ 3 ഓവര്‍ മാത്രമാണ് മത്സരം നടന്നത്. രണ്ടാം ദിനമായ ഇന്നും മഴ തുടരുന്ന സാഹചര്യത്തില്‍ മത്സരം ഉപേക്ഷിച്ചു. ആദ്യ മത്സരത്തില്‍ ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്.

Continue Reading

Cricket

ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ്; കനത്ത മഴയെ തുടര്‍ന്ന് ഇന്നത്തെ മത്സരം മാറ്റിവെച്ചു

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനമനുസരിച്ച് കാന്‍പൂരില്‍ ഞായറാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Published

on

ഇന്ത്യ – ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം മഴയെ തുടര്‍ന്ന് കളി തുടരാനാകാത്ത സാഹചര്യമായതിനാല്‍ മത്സരം ഉപേക്ഷിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനമനുസരിച്ച് കാന്‍പൂരില്‍ ഞായറാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മഴയെ തുടര്‍ന്ന് ആദ്യ ദിനം 35 ഓവര്‍ മാത്രമാണ് പന്തെറിയാന്‍ കഴിഞ്ഞത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് എന്ന നിലയിലാണ് ബംഗ്ലാദേശ്.

ബംഗ്ലാദേശ് ഓപ്പണര്‍മാരായ സക്കീര്‍ ഹസന്‍, ഷാദ്മാന്‍ ഇസ്ലാം എന്നിവരെ ഇന്ത്യന്‍ പേസര്‍ ആകാശ് ദീപ് മടക്കിയപ്പോള്‍, ഓഫ് സ്പിന്നര്‍ അശ്വിന്‍ ബംഗ്ലാദേശ് നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയെ മടക്കി.

ചെന്നൈ ടെസ്റ്റില്‍ 280 റണ്‍സിന് വിജയിച്ച ഇന്ത്യ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിലാണ്.

 

Continue Reading

Trending