ലോകകപ്പ് വിജയത്തിന് ശേഷം ആദ്യ മത്സരത്തിനിറങ്ങിയ ഇംഗ്ലണ്ടിന് ഞെട്ടിക്കുന്ന തുടക്കം. അയര്‍ലാന്റാണ് 85 റണ്‍സിന് ഇംഗ്ലണ്ടിനെ ഒതുക്കിയത്.

ടോസ് നേടി ആദ്യം ബാറ്റ് തെരഞ്ഞെടുത്ത ജോ റൂട്ടിന്റെ തീരുമാനം തെറ്റായെന്ന് സൂചിപ്പിക്കുന്ന രീതിയിലായിരുന്നു ടീമിന്റെ പ്രകടനം. ലോകകപ്പിലെ മികച്ച പ്രകടനം നടത്തിയവരെല്ലാം തകര്‍ന്നതിയുന്നതിനാണ് ലോര്‍ഡ്‌സ് സാക്ഷ്യം വഹിച്ചത്. മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാന്‍ സാധിച്ചത്. അയര്‍ലാന്റിന് വേണ്ടി അഞ്ച് വിക്കറ്റെടുത്ത ടിം മുര്‍ത്താഖാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. മാര്‍ക്ക് അഡര്‍ മൂന്നും ബോയ്ഡ് റാങ്കിന്‍ രണ്ട് വിക്കറ്റും വീഴ്ത്തി