Connect with us

Culture

ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ നിര്‍ണായക വഴിത്തിരിവിലേക്ക് ; ഓവര്‍ത്രോ വിവാദം പരിശോധിക്കാനൊരുങ്ങി എം.സി.സി

Published

on

ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ അവസാന ഓവറിലെ ഓവര്‍ത്രോ സംഭവം പുനഃപരിശോധിക്കാനൊരുങ്ങി മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്ബ്.

ക്രിക്കറ്റ് നിയമങ്ങള്‍ രൂപീകരിക്കുന്ന എം.സി.സിയുടെ വേള്‍ഡ് ക്രിക്കറ്റ് കമ്മിറ്റി കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് വിവാദ സംഭവം വീണ്ടും പരിശോധിക്കാന്‍ തീരുമാനമായത്.

ലോകകപ്പ് ഫൈനലിലെ സംഭവവുമായി ബന്ധപ്പെട്ട് ഓവര്‍ത്രോയുമായി ബന്ധപ്പെട്ട ഐ.സി.സിയുടെ നിയമത്തിന്റെ 19.8 വകുപ്പ് ഡബ്ല്യു.സി.സി ചര്‍ച്ച ചെയ്തിരുന്നു. ഇതിലുള്‍പ്പെട്ട കാര്യങ്ങള്‍ ഈ നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ടെങ്കിലും ഉണ്ടായ സംഭവം വരുന്ന സെപ്റ്റംബറില്‍ നിയമ ഉപസമിതി പരിശോധിക്കുമെന്നും എം.സി.സി ഔദ്യോഗിക പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ഫൈനലില്‍ ന്യൂസീലന്‍ഡിനെതിരേ ഓവര്‍ ത്രോയിലൂടെ ഇംഗ്ലണ്ടിന് ആറുറണ്‍സ് അനുവദിച്ചത് വിവാദമായിരുന്നു.നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും മത്സരം ടൈ ആയതോടെ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീം എന്ന ആനുകൂല്യത്തില്‍ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് ഇക്കാര്യത്തില്‍ തെറ്റ് സംഭവിച്ചെന്ന് സമ്മതിച്ച് അമ്പയര്‍ കുമാര്‍ ധര്‍മസേനയും രംഗത്തെത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ഐ.എഫ്.എഫ്.കെ : അന്താരാഷ്ട്ര മത്സരത്തില്‍ രണ്ട് മലയാള ചിത്രങ്ങള്‍

ആദ്യ ദിവസമേ 5,000ത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്.

Published

on

തിരുവനന്തപുരം: ഡിസംബര്‍ 12 മുതല്‍ 19 വരെ നടക്കുന്ന 29ണ്ടാം കേരള രാജ്യാന്തര ചലച്ചിത്ര മേളക്കായുള്ള (ഐ.എഫ്.എഫ്.കെ) ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ തുടങ്ങി. ആദ്യ ദിവസമേ 5,000ത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്. മേളയിലെ ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ ആകെ ഏഴ് ചിത്രങ്ങളാണ്. ഈ വിഭാഗത്തിലെ ഏക മലയാളചിത്രമായി ദേശീയപുരസ്‌കാരജേതാവ് സജിന്‍ ബാബു സംവിധാനം ചെയ്ത ‘തിയേറ്റര്‍’ ഉള്‍പ്പെടുത്തി.

കൂടാതെ കന്നഡ ചിത്രം അമ്മാങ് ഹില്‍ബെഡാ (Don’t tell mother), ഹിന്ദി ചിത്രങ്ങളായ ലാപ്റ്റീന്‍, ഫുള്‍ പ്ലേറ്റ്, അലാവ്, സോങ്‌സ് ഓഫ് ഫര്‍ഗോട്ടണ്‍ ട്രീസ്, ബംഗാളി ചിത്രം മൊറിചിക (Mirage) എന്നിവയും ഉള്‍പ്പെടുന്നു. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 14 ചിത്രങ്ങളാണ് ഇത്തവണ. ഇതില്‍ രണ്ട് മലയാള ചിത്രങ്ങള്‍ ശ്രദ്ധേയമാണ് ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്ത ‘തന്തപ്പേര്’, സഞ്ജു സുരേന്ദ്രന്റെ ‘ഇഫ് ഓണ്‍ എ വിന്‌റേഴ്‌സ് നൈറ്റ’്. അഞ്ച് സ്പാനിഷ് ചിത്രങ്ങള്‍ക്കും പ്രമുഖ സ്ഥാനമുണ്ട്.

ബിഫോര്‍ ദി ബോഡി, ക്യൂര്‍പോ സിലെസ്റ്റ്, ഹൈഡ്ര, കിസ്സിങ് ബഗ്, ദി കറണ്ട്‌സ്. അന്താരാഷ്ട്ര മത്സരത്തില്‍ റഷ്യന്‍ ചിത്രം ‘ബാക്ക്’റാബിറ്റ്, വൈറ്റ്’റാബിറ്റ്’, അഫ്ഗാന്‍പേര്‍ഷ്യന്‍ ചിത്രം ‘സിനിമാ ജസീറ’, ബംഗാളി ‘ഷാഡോ ബോക്‌സ്’, ഖസാക്കി ‘ദി എലീസ്യന്‍ ഫീല്‍ഡ്’, അറബി ‘ദി സെറ്റില്‍മെന്റ്’, ജാപ്പനീസ് ‘ടു സീസണ്‍സ്, ടു ട്രെയ്‌ഞ്ചേഴ്‌സ്’, ചൈനീസ് ‘യെന്‍ ആന്‍ഡ് ഐലീ’ എന്നിവയും പ്രദര്‍ശിപ്പിക്കും. മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ 12 ചിത്രങ്ങളുണ്ട്: സമസ്താ ലോക, അംബ്രോസിയ, കാത്തിരിപ്പ്, ചാവുകല്യാണം, മോഹം, എബ്ബ്, പെണ്ണും പൊറാട്ടും, ഒരു അപസാരക കഥ, അന്യരുടെ ആകാശങ്ങള്‍, ആദി സ്‌നേഹത്തിന്റെ വിരുന്നുമേശ, ശവപ്പെട്ടി, ശേഷിപ്പ് എന്നിവ.

Continue Reading

entertainment

മിഷന്‍ 90 ഡേയ്‌സ് സിനിമ ചിത്രീകരണത്തിനിടെ മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ തര്‍ക്കം; നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍

ചിത്രീകരണ സമയത്ത് നടന്ന വലിയ തര്‍ക്കത്തെ കുറിച്ച് നിര്‍മ്മാതാവ് ശശി അയ്യന്‍ചിറ വെളിപ്പെടുത്തി.

Published

on

മമ്മൂട്ടിയെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത മിഷന്‍ 90 ഡേയ്‌സ് എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് നടന്ന വലിയ തര്‍ക്കത്തെ കുറിച്ച് നിര്‍മ്മാതാവ് ശശി അയ്യന്‍ചിറ വെളിപ്പെടുത്തി. ചിത്രീകരണം പൂര്‍ത്തിയാകാന്‍ വെറും ഏഴ് ദിവസം മാത്രമുണ്ടായിരുന്നു. അപ്പോഴാണ് മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്. മേജര്‍ രവി സംസാരിക്കുന്ന രീതിയില്‍ മമ്മൂട്ടിക്ക് അസൗകര്യം തോന്നിയതോടെ, ‘ഞാന്‍ നിങ്ങളുടെ സിനിമയില്‍ അഭിനയിക്കില്ല’ എന്ന് മമ്മൂട്ടി പറഞ്ഞുവെന്നാണ് ശശി അയ്യന്‍ചിറ പറയുന്നത്. ഇതിന് മറുപടിയായി ‘പിന്നെ ഞാന്‍ ഈ സിനിമ സംവിധാനം ചെയ്യില്ല’ എന്നും മേജര്‍ രവി പ്രഖ്യാപിച്ചു. സ്ഥിതി തീര്‍ത്തും ഗുരുതരമായപ്പോള്‍, കണ്‍ട്രോളര്‍ നിര്‍മ്മാതാവിനെ വിളിച്ചു. ഇരുവരും പിന്മാറുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശശി അയ്യന്‍ചിറ ശാന്തമായി, ‘മമ്മൂക്ക അഭിനയിക്കണ്ട, മേജര്‍ സാര്‍ സംവിധാനം ചെയ്യണ്ട’ ഞാന്‍ നോക്കിക്കോളാം എന്ന നിലപാടാണ് എടുത്തത്. ഇത് കഴിഞ്ഞ്, അദ്ദേഹം ഇരുവരുടെയും കൈ പിടിച്ച് ഒരു മുറിയിലേക്ക് കൊണ്ടുപോയി കതക് അടച്ചു. വെറും അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചതായി അദ്ദേഹം പറയുന്നു. തുടര്‍ന്ന് മൂവരും ചിരിച്ചുകൊണ്ട് മുറിയില്‍ നിന്ന് പുറത്തിറങ്ങുകയും, ‘എന്നാ തുടങ്ങാം’ എന്ന് മമ്മൂട്ടി മേജര്‍ രവിയോടു പറയുകയും ചെയ്തതായാണ് വെളിപ്പെടുത്തല്‍. മലയാള സിനിമയില്‍ ഏറ്റവും കൃത്യവും സമയനിയമനമുള്ള നടന്‍ മമ്മൂട്ടിയാണെന്നും, ചെറിയ വിഷമങ്ങള്‍ വന്നാലും അത് കൈകാര്യം ചെയ്താല്‍ മതി എന്നും ശശി അയ്യന്‍ചിറ അഭിമുഖത്തില്‍ പറഞ്ഞു. മിഷന്‍ 90 ഡേയ്‌സ് ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയില്ലെങ്കിലും ചിത്രത്തിന്റെ ലൊക്കേഷന്‍ ഓര്‍മ്മകളില്‍ ഈ സംഭവത്തിന് പ്രത്യേക സ്ഥാനമുണ്ട്.

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending