Connect with us

sub story

കോവിഡ്; ന്യൂസിലാന്റിലെ പൊതുതെരഞ്ഞെടുപ്പ് നീട്ടിവെച്ചതായി പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന്‍

സെപ്തംബര്‍ 19 നായിരുന്നു തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്

Published

on

ഓക്ക്‌ലാന്റ്: കഴിഞ്ഞയാഴ്ച രാജ്യത്ത് ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാജ്യത്തെ പൊതുതെരഞ്ഞെടുപ്പ് നീട്ടിവെച്ചതായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന്‍. സെപ്തംബര്‍ 19 നായിരുന്നു തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഈ സാഹചര്യത്തില്‍ ഒക്ടോബര്‍ 17 ലേക്ക് തെരഞ്ഞെടുപ്പ് നടക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ജസീന്ദ പറഞ്ഞു. പുതുതായി കോവിഡ് സ്ഥിരീകരിച്ച പ്രദേശത്ത് കര്‍ശന നിയന്ത്രണങ്ങളാണ് നിലവിലുള്ളത്.

പുതിയ തീയതിയില്‍ സുരക്ഷിതമായി തിരഞ്ഞെടുപ്പ് നടത്താന്‍ സാധ്യമാകുമെന്ന് ന്യൂസിലാന്റിലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ന്യൂസിലാന്റില്‍ നീണ്ട 100 ദിവസങ്ങള്‍ പിന്നിട്ടതിന് ശേഷമാണ് വീണ്ടും ഒരു കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ രാജ്യത്ത് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന്‍ നടപ്പിലാക്കിയ കര്‍ശന നിര്‍ദേശങ്ങള്‍ ലോക ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FOREIGN

ഇന്ത്യയിലും മറ്റും ഇസ്രാഈല്‍ രഹസ്യസംഘം തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചതായി റിപ്പോര്‍ട്ട്

ഒന്നരകോടി യൂറോ (132 കോടി രൂപ) വരെയാണ് ഒരൊറ്റ തെരഞ്ഞെടുപ്പിലെ ഇവരുടെ പ്രതിഫലം. തെല്‍ അവീവിന് അകലെ മോഡീനിലാണ് ഇവരുടെ ആസ്ഥാനം. ഇവിടെയിരുന്നാണ ്ഹനാന്‍ സംസാരിച്ചത്.

Published

on

ഇന്ത്യയിലും അമേരിക്കയിലും ബ്രിട്ടനിലും അടക്കം വിവിധ രാജ്യങ്ങളില്‍ ടീം ജോര്‍ജ് എന്ന പേരില്‍ ഇസ്രാഈല്‍ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ചതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയനാണ ്‌സംഭവം റിപ്പോര്‍ട്ട് ചെയ്തത്. അമ്പതുകാരനായ താല്‍ ഹാനനാണ ്ഇതിന് നേതൃത്വം നല്‍കിയത്. യു.എ.ഇ, സെനഗല്‍, കാനഡ, സ്വിറ്റ്‌സര്‍ലാന്‍ഡ്, ജര്‍മനി എന്നീ രാജ്യങ്ങളിലെയും തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരെ സ്വാധീനിച്ചതായാണ ്‌വാര്‍ത്ത. സാമൂഹികമാധ്യമങ്ങളിലും മറ്റും കടന്നുകയറി സ്വന്തമായി വ്യാഖ്യാനങ്ങള്‍ ചമച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ ്‌രീതി. ഇന്ത്യയില്‍ ബി.ജെ.പിയെ അധികാരത്തിലേക്കെത്തിക്കാനായി മോദിയെയും പാര്‍ട്ടിയെയും പെരുപ്പിച്ച് കാട്ടുകയും ഇല്ലാത്ത കഥകള്‍ പ്രചരിപ്പിക്കുകയുമായിരുന്നു. ഇത് വിശ്വസിച്ചാണ് വോട്ടര്‍മാര്‍ മോദിസര്‍ക്കാരിന് രണ്ടാമതും വോട്ട് ചെയ്തതെന്നാണ ്‌വെളിപ്പെടുത്തല്‍.
മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിലക്കപ്പെട്ട വാര്‍ത്തകള്‍ എന്ന ഗ്രൂപ്പാണ ്ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ശേഖരിച്ചത്. ഹാനനെ ഇതില്‍ അഭിമുഖം നടത്തുന്നുണ്ട്. യൂറോപ്പിലും ഏഷ്യയിലും മറ്റും ഹാനന്‍ നടത്തിയ ഓപ്പറേഷന്‍ അദ്ദേഹം പറയുന്നുണ്ട്. ഫെയ്‌സ് ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, ലിങ്കഡിന്‍ ,വാട്‌സാപ്പ് എന്നിവ വഴിയാണ് സമൂഹഅഭിപ്രായത്തെ സ്വാധീനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക. എയിംസ് എന്ന സോഫ്റ്റ് വെയര്‍ വഴിയാണിത്. ആഫ്രിക്കയിലെ ഒരു തെരഞ്ഞെടുപ്പില്‍ ഇടപെടുന്നതായും ഗ്രീസില്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും കഴിഞ്ഞവര്‍ഷം നടത്തിയ അഭിമുഖത്തില്‍ ഹനാന്‍ പറയുന്നു. ഒന്നരകോടി യൂറോ (132 കോടി രൂപ) വരെയാണ് ഒരൊറ്റ തെരഞ്ഞെടുപ്പിലെ ഇവരുടെ പ്രതിഫലം. തെല്‍ അവീവിന് അകലെ മോഡീനിലാണ് ഇവരുടെ ആസ്ഥാനം. ഇവിടെയിരുന്നാണ ്ഹനാന്‍ സംസാരിച്ചത്.

Continue Reading

Features

സമാജം യുവജനോത്സവം: ഐശ്വര്യ ഷൈജിത് കലാതിലകം

മൂന്നുറിലധികം കുട്ടികള്‍ മാറ്റുരച്ച കലാമാമാങ്കം പ്രവാസികള്‍ക്ക് വേറിട്ട അനുഭവമായിരുന്നു

Published

on

അബുദാബി മലയാളി സമാജം മൂന്ന് ദിവസങ്ങളിലായി നടത്തിയ യു.എ.ഇ ഓപ്പണ്‍ യുവജനോത്സവം സമാപിച്ചു. മൂന്ന് വേദികളിലായി മൂന്നുറിലധികം കുട്ടികള്‍ മാറ്റുരച്ച കലാമാമാങ്കം പ്രവാസികള്‍ക്ക് വേറിട്ട അനുഭവമായിരുന്നു.

നാടോടി നൃത്തം, ഭരതനാട്യം കുച്ചുപ്പിടി,മോണോ ആക്ട്, എന്നിവയില്‍ ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തില്‍ രണ്ടാംസ്ഥാനവും കരസ്ഥമാക്കി 23 പോയിന്റ് നേടിയ പ്രൈവറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ (ഭവന്‍സ്) വിദ്യാര്‍ത്ഥിനി ഐശ്വര്യ ഷൈജിത് ഈ വര്‍ഷത്തെ സമാജം കലാതിലകമായി.
ഷൈജിത് കെ.പി.പ്രേമാ ഷൈജിത് ദമ്പതികളുടെ മകളാണ്.
കലാതിലക ട്രോഫി സമാജം പ്രസിഡന്റും ഡോ. ജസ്ലിന്‍ ജോസും ചേര്‍ന്ന് നല്‍കി. വനിതാവിഭാഗം ഭാരവാഹികള്‍ വിജയകിരീടം അണിയിച്ചു

വിവിധ ഗ്രുപ്പ് വിജയികളായി 15 പോയിന്റോടെ ശിവാനി സജീവ്,16 പോയിന്റോടെ ജേനാലിയ ആന്‍ 10 പോയിന്റോടെ നന്ദകൃഷ്ണ എന്നിവരെയും തിരഞ്ഞെടുത്തു.

2020 ല്‍ 4200 കലാകാരികളെ അണിനിരത്തി മോഹിനിയാട്ടത്തില്‍ ഗിന്നസ് നേടിയ കലാമണ്ഡലം ഡോ. ധനുഷ സന്യാല്‍, കലാമണ്ഡലം അധ്യാപികയായ ലതിക എന്നിവര്‍ നാട്ടില്‍നിന്നെത്തി ഡാന്‍സ് മത്സരങ്ങള്‍ക്ക് വിധി കര്‍ത്താക്കളായി.

ഗള്‍ഫിലെ കുട്ടികള്‍ ക്ലാസ്സിക്കല്‍ ഡാന്‍സ് ഇനങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തിയതായും ശാസ്ത്രീയമായി ഡാന്‍സ് അഭ്യസിക്കുന്ന കുട്ടികളുടെ പ്രകടനങ്ങള്‍ കേരളത്തേക്കാള്‍ മികച്ചതായി അനുഭവപ്പെട്ടുവെന്നും അവര്‍ അഭിപ്രായപ്പെട്ടു.

എമിറേറ്റ്‌സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ അക്കാദമി സ്‌കൂളില്‍നടന്ന
സമാപനച്ചടങ്ങില്‍ സമാജം പ്രസിഡന്റ് റഫീഖ് കയനയില്‍ അധ്യക്ഷത വഹിച്ചു. എല്‍എല്‍എച്ച് ഹോസ്പിറ്റല്‍ സ്പെഷ്യലിസ്റ്റ് ന്യുറോളജിസ്റ്റ് ഡോ.ജസ്ലിന്‍ ജോസ് മുഖ്യാതിഥിയായിരുന്നു. ഇഫ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സജി ഉമ്മന്‍, എല്‍എല്‍എച്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ നിവിന്‍ വര്‍ഗ്ഗീസ് സംസാരിച്ചു.

സമാജം കലാവിഭാഗം സെക്രട്ടറി റിയാസുദ്ധീന്‍ പി.ടി ആമുഖ ഭാഷണവും ജനറല്‍ സെക്രട്ടറി എം.യു.ഇര്‍ഷാദ് സ്വാഗതവും നടത്തി.
ട്രഷറര്‍ അജാസ് അപ്പാടത്ത്, കമ്മിറ്റി അംഗങ്ങളായ സാബു അഗസ്റ്റിന്‍, യേശുശീലന്‍, സലിം ചിറക്കല്‍, എ.എം.അന്‍സാര്‍, അനില്‍കുമാര്‍ ടി.ഡി,ഫസലുദ്ധീന്‍ വനിതാ കമ്മിറ്റി ഭാരവാഹികളായ അനുപ ബാനര്‍ജി, ലാലി സാംസണ്‍, ബിനിമോള്‍ ടോമിച്ചന്‍, ബദരിയ്യ സിറാജ്, വാലന്റീര്‍ ടീം അനീഷ് ഭാസി, അമീര്‍ കല്ലമ്പലം, സലിം, ഷാജികുമാര്‍, ബിജുവാര്യര്‍ എന്നിവരും ഇതര സംഘടനാ ഭാരവാഹികളും മുന്‍ ജനറല്‍ സെക്രട്ടറിമാരും ചേര്‍ന്ന് ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വൈസ്പ്രസിഡന്റ് രേഖിന് സോമന്‍ നന്ദി പറഞ്ഞു

Continue Reading

kerala

പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്‍ ഡോ.എം.പത്മനാഭന്‍ നിര്യാതനായി

കോയമ്പത്തൂര്‍ കലാപാനന്തര സമാധാനസമിതിയുടെ ചെയര്‍മാനായിരുന്നു

Published

on

തമിഴ്‌നാട്ടിലെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക പ്രവര്‍ത്തകനും ഭാരതീയാര്‍ യൂണിവേഴ്‌സിറ്റി സിവില്‍ സര്‍വീസ് വിഭാഗത്തിന്റെ
തലവനുമായ ഡോ. എം.പത്മനാഭന്‍ 66 നിര്യാതനായി.

കോയമ്പത്തൂര്‍ കലാപാനന്തര സമാധാനസമിതിയുടെ ചെയര്‍മാനായിരുന്നു. മുസ് ലിം ലീഗ് നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. നിരവധി ഐ.എ.എസ്സുകാര്‍ ശിഷ്യരാണ്. കോയമ്പത്തൂരില്‍ സംസ്‌കാരം നടത്തി.

Continue Reading

Trending