വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡില്‍ ജസീന്‍ഡ ആര്‍ഡെന്റെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭയില്‍ മലയാളി സാന്നിധ്യം. എറണാകുളം പറവൂര്‍ സ്വദേശിനി പ്രിയങ്ക രാധാകൃഷ്ണനാണ് മന്ത്രിസഭയില്‍ ഇടം പിടിച്ചത്. പ്രിയങ്കയ്ക്ക് സാമൂഹിക, യുവജനക്ഷേമം, സന്നദ്ധ മേഖലകളുടെ ചുമതലയാണ് ലഭിച്ചിട്ടുള്ളത്. ഇതാദ്യമായാണ് ന്യൂസീലന്‍ഡില്‍ ഒരു ഇന്ത്യക്കാരി മന്ത്രിയാവുന്നത്.

ഒന്നാം ജസിന്‍ഡ മന്ത്രിസഭയില്‍ ജെന്നി സെയില്‍സയുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്നു പ്രിയങ്ക രാധാകൃഷ്ണന്‍. ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ രണ്ടാമൂഴത്തില്‍ അസിസ്റ്റന്റ് സ്പീക്കര്‍ പദവിയും വഹിച്ചിരുന്നു.

2006ലാണ് ഇവര്‍ ലേബര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കായുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കെ മാസെ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് അസോസിയേഷനില്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്‍ഡ്‌സ് ഓഫീസറായിരുന്നു.